“ആടുജീവിതം എത്ര കോടി നേടിയാലും ബ്ലെസ്സി അറിയപെടുന്നത് തന്മാത്രയും കാഴ്ചയുടെയും പേരിൽ തന്നെയാവും..”
സംവിധായകൻ ബ്ലെസിയുടെ സിനിമകൾ എപ്പോഴും പ്രേക്ഷകരെ ആഴത്തിൽ സ്വാധീനിക്കാറുണ്ട്. തന്മാത്ര, കാഴ്ച തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. തിരുവല്ലക്കാരനായ ബ്ലെസി പദ്മരാജൻ, ലോഹിതദാസ് തുടങ്ങിയവരുടെ സഹ സംവിധായകനായാണ് കരിയർ തുടങ്ങുന്നത്. 2004 ൽ കാഴ്ച എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. ബ്ലെസിയുടെ ആടുജീവിതം എന്ന സ്വപ്ന പ്രൊജക്ട് ആണ് ഇപ്പോൾ തിയേറ്റ്റിൽ മികച്ച വിജയം നേടി മുന്നേറുന്നത്. ഇപ്പോഴിതാ തന്മാത്രയും കാഴ്ച്ചയും പോലെ അത്ര മനസിൽ തങ്ങി നിൽകുന്ന ഒന്നല്ല ആടുജീവിതം എന്ന് പറയുകയാണ് ഒരു ആരാധകൻ.
കുറിപ്പിൻ്റെ പൂർണരൂപം
തന്മാത്രയിൽ ജോസഫ്.
ജഗതി ചെയ്ത കഥാപാത്രം.
എല്ലാവർക്കും ഉപകാരി ആയിരുന്നു ആ മനുഷ്യൻ.
രമേശന്റെ അസുഖസമയത്തും അയാൾ കൂടെ നിന്നു.
എന്ത് കാര്യവും പ്ലാനിങ്ങോടെ ചെയ്യുന്ന ജോസഫ്, ഓർമ വിട്ട് പോയ രമേശനെ നോക്കി ഒരിക്കൽ പറഞ്ഞത് “സാറിന്റെ കാര്യത്തിൽ എന്റെ പ്ലാനിങ് തെറ്റി പോയി ” എന്നാണ്..
ജോസഫ് മരിച്ച് കിടക്കുമ്പോൾ രമേശൻ ജോസഫിന്റെ ബോഡി കാണാന് വരുന്നുണ്ട്..
മരിച്ച് കിടക്കുന്നത് തന്റെ സുഹൃത്ത് ജോസഫ് ആണെന്ന് രമേശനും , തന്റെ വീട്ടിൽ രമേശൻ വന്നത് അറിയാൻ പറ്റാതെ ജോസഫും!!!
ഓർമ നഷ്ടപ്പെടൽ മരണം തന്നെയാണ് സംവിധായകൻ സമപ്പെടുത്തിയ സീൻ ആയിരുന്നോ അത്..
അറിയില്ല.
പക്ഷെ ബ്ലെസ്സിയുടെ ആ മാജിക്, കരള് കൊത്തി പറിക്കാൻ കഴിയുന്ന മാജിക്ക് ആളുടെ പുതിയ ചിത്രത്തിന് ഇല്ലാതെ പോയി.
ആടുജീവിതം എത്ര കോടി നേടിയാലും ബ്ലെസ്സി അറിയപെടുന്നത് തന്മാത്രയും കാഴ്ചയുടെയും പേരിൽ തന്നെയാവും..
അതിലും മികച്ച സൃഷ്ടികൾ ബ്ലെസ്സിയിൽ നിന്ന് പ്രതീക്ഷിക്കുന്നു