ബി​ഗ് ബോസ് ആറ് ഒരുങ്ങുന്നു, മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ; ആരെല്ലാമായിരിക്കും?
1 min read

ബി​ഗ് ബോസ് ആറ് ഒരുങ്ങുന്നു, മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ; ആരെല്ലാമായിരിക്കും?

ലയാളത്തിൽ ഏറ്റവും കൂടുതൽ ജനസ്വീകാര്യതയുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായ ബി​ഗ് ബോസ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ ഷോയുടെ ഓരോ സീസണ് വേണ്ടിയും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ബിഗ് ബോസ് ആറിനായാണ് മലയാളം ഷോയ്ക്ക് വേണ്ടിയാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. ബിഗ് ബോസ് മത്സരാർഥികളുടെ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കി ഏഷ്യാനെറ്റ് കുറിപ്പ് പുറത്തുവിട്ടിരിക്കുകയാണ്.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലേക്ക് ക്ഷണം സ്വീകരിച്ച് അപേക്ഷകൾ അയച്ച നിങ്ങൾക്കെല്ലാവർക്കും നന്ദി എന്നാണ് ഏഷ്യാനെറ്റ് പങ്കുവെച്ച കാർഡിൽ എഴുതിയിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയ ഇതോടെ അവസാനിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും ബിഗ് ബോസ് മലയാളം ഷോയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

ആരൊക്കെയാകും മത്സരാർഥികളായി എത്തുകയെന്ന കാര്യത്തിലാണ് വലിയ ആകാംക്ഷ. ബിഗ് ബോസ് സീസൺ ആറ് ആരംഭിക്കുന്നതിന്റെ ഭാഗമായി നേരത്തെ ലോഗോ പുറത്തിറക്കിയിരുന്നു. നിരവധി ചക്രങ്ങളാൽ മെനഞ്ഞെടുത്തതാണ് ലോഗോ. അതിൽ മിന്നൽപ്പിണരിനാൽ ആറെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ലോഞ്ചിംഗ് എന്നായിരിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല.

ബിഗ് ബോസ് ആറ് ഫെബ്രുവരി അവസാനത്തോടെയാകും പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാബുമോൻ, മണിക്കുട്ടൻ, ദിൽഷ, അഖിൽ എന്നിവരാണ് കഴിഞ്ഞ ഓരോ സീസണുകളിലും യഥാക്രമം വിജയിച്ചത്. പുതിയ മത്സരാർഥികളുടെ പേരുകൾ പ്രവചിച്ച് ഷോയുടെ ആരാധകർ എത്തിയിട്ടുണ്ട്. മലയാളത്തിൽ സമീപകാലത്ത് ചർച്ചയിൽ നിറഞ്ഞുനിൽക്കുന്നവരാണ് ഷോയിലെ മത്സരാർഥികളായി എത്തും എന്നും പലരും പ്രവചിക്കുന്നത്.

സിനിമാ മേഖലയിൽ നിന്ന് മാത്രമല്ല സീരിയലിൽ നിന്നും നിരവധി പ്രശസ്‍തരുടെ പേരുകളാണ് ബിഗ് ബോസ് ആറാം സീസണിലെ മത്സരാർഥികളായി പറഞ്ഞു കേൾക്കുന്നത്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ പേരുകളും നിർദ്ദേശിക്കുന്നുണ്ട്. മത്സരാർഥികളുടെ പേര് പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ് ഷോയുടെ ആരാധകർ.