‘മോഹൻലാൽ വാങ്ങുന്ന ഈ പ്രതിഫലത്തിന് 5 മമ്മൂട്ടി പടം പിടിക്കാം’ ; പ്രതിഫലമുയർത്തി താരരാജാവ് മോഹൻലാൽ
1 min read

‘മോഹൻലാൽ വാങ്ങുന്ന ഈ പ്രതിഫലത്തിന് 5 മമ്മൂട്ടി പടം പിടിക്കാം’ ; പ്രതിഫലമുയർത്തി താരരാജാവ് മോഹൻലാൽ

റെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏഷ്യാനെറ്റില്‍ ബിഗ് ബോസ് മലയാളം നാലാം സീസണിന് തുടക്കമായിരിക്കുകയാണ്. ആദ്യ സീസണിലെപ്പോലെ തന്നെ നാലാം സീസണിന് വേണ്ടിയും സെറ്റ് ഒരുക്കിയിരിക്കുന്നത് മുംബൈയിലാണ്. രണ്ടും മൂന്നും സീസണുകള്‍ക്ക് വേണ്ടി ചെന്നൈയിലായിരുന്നു സെറ്റ് ഒരുക്കിയത്. കഴിഞ്ഞ രണ്ട് സീസണിലെ ഗ്രാന്റ് ഫിനാലെ നടത്താന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നില്ല. എല്ലാ സീസണിലേയും പോലെതന്നെ മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാല്‍ തന്നെയാണ് ഈ സീസണിലും അവതാരകനായി എത്തിയത്.

ഇപ്പോള്‍ സോഷ്യല്‍ മീഡികളിലെ ചര്‍ച്ചാവിഷയം എന്തെന്നാല്‍ മോഹന്‍ലാല്‍ കൈപ്പറ്റുന്ന പ്രതിഫലം എത്രായണെന്നുള്ളതാണ്. മോഹന്‍ലാല്‍ തന്നെയാണ് മലയാള സിനിമാ രംഗത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. ഒരു സിനിമയ്ക്ക് അദ്ദേഹം 8 മുതല്‍ 11 കോടി വരെയാണത്രേ പ്രതിഫലമായി വാങ്ങുന്നത്. മറ്റ് ഭാഷാ ചിത്രങ്ങള്‍ക്ക് മോഹന്‍ലാല്‍ 8 കോടി വരെ വാങ്ങാറുള്ളതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താരത്തിന്റെ യഥാര്‍ത്ഥ ബ്രാന്‍ഡ് വാല്യു എന്താണെന്നുള്ളത് താരത്തിനെ വിളിക്കുന്ന പരിപാടികളില്‍ നിന്നുമാണ് അറിയാന്‍ സാധിക്കുകയുളളൂ.

ബിഗ് ബോസില്‍ നിന്നും താരം കൈപ്പറ്റുന്ന പ്രതിഫലം കേട്ട് പ്രേക്ഷകരെല്ലാം ഞെട്ടിയിരിക്കുകയാണ്. കോടികളാണ് മോഹന്‍ലാല്‍ ഈ പരിപാടിയില്‍ നിന്നും കൈപ്പറ്റുന്നത്. 100 ദിവസമാണ് ബിഗ് ബോസ് നടക്കാന്‍ പോകുന്നത്. ഇതില്‍ 15 ദിവസം മാത്രമാണ് മുംബൈയിലെ സെറ്റില്‍ മോഹന്‍ലാലിന് ഷൂട്ടിങിന് വേണ്ടി എത്തേണ്ടതുള്ളൂ. ഈ പതിനഞ്ച് ദിവസത്തെ ഷൂട്ടിംങിനായി പതിനെട്ട് കോടിയോളം രൂപയാണ് താരം വാങ്ങുന്നത്. സീസണ്‍ മൂന്നിന് വേണ്ടി അനൗദ്യോഗികമായ കണക്ക് പ്രകാരം 15 കോടിയാണ് പ്രതിഫലമായി മോഹന്‍ലാല്‍ വാങ്ങിയത്.

നാലാം സീസണില്‍ പതിനഞ്ച് കോടിയില്‍ നിന്നും പതിനെട്ട് കോടിയിലേക്ക് ഉയര്‍ത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ ഒരു സീസണിന് വേണ്ടി 30 കോടിയാണ് ബിഗ് ബോസ് ടീം മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ 15 കോടി മോഹന്‍ലാല്‍ കൈപ്പറ്റുമ്പോള്‍ നമുക്ക് മനസിലാവും ബ്രാന്‍ഡ് വാല്യു എന്താണെന്ന്. ഒരു ദിവസത്തിന് 1 കോടി 20 ലക്ഷം രൂപയാണ് ലഭിക്കുന്നത്. മലയാളത്തിലെ മറ്റ് പ്രമുഖ നടന്മാരുടെ ഒരു സിനിമയ്ക്ക് ലഭിക്കുന്ന തുക മോഹന്‍ലാലിന് ബിഗ് ബോസില്‍ നിന്ന് മൂന്ന് ദിവസംകൊണ്ടാണ് ലഭിക്കുന്നത്.

ബിഗ് ബോസ് ആദ്യം തുടങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ഹേറ്റേഴ്‌സ് ഈ പരിപാടി മോശമാണെന്നും പൊട്ടിപോകുമെന്നുമെല്ലാം പറയുകയുണ്ടായി. എന്നിലപ്പോള്‍ ബിഗ് ബോസിന്റെ നാലാം സീസണാണ് നടക്കുന്നത്. ലക്ഷ്മിപ്രിയ, വിദേശിയായ അപര്‍ണ, സുചിത്ര നായര്‍, അഖില്‍, സൂരജ്, ഡെയ്‌സി ഡേവിഡ്, ജിയ ഇറാനി, നവീന്‍ അറയ്ക്കല്‍, റോന്‍സണ്‍ വിന്‍സെന്റ്, അനീഷ് രവി, ജാനകി സുധീര്‍, ഡോക്ടര്‍ റോബിന്‍ തുടങ്ങിയവരാണ് നാലാം സീസണിലെ മത്സരാര്‍ത്ഥികള്‍.