ബിഗ് ബോസ് ഇനിയും വൈകും, കാരണം മോഹൻലാലിന്റെ ഡേറ്റല്ല
അഞ്ചാമതും മലയാളത്തില്‍ ബിഗ് ബോസ് സംപ്രേഷണം ആരംഭിക്കുകയാണ് . മാര്‍ച്ച് ഇരുപത്തിയാറിന് ഷോ തുടങ്ങുമെന്നുള്ള വിവരം പ്രചരിക്കപ്പെട്ടെങ്കിലും ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ഷോയിലെ മത്സരാര്‍ഥികളെ പറ്റിയോ സെറ്റിനെ പറ്റിയോ ഒന്നും കൂടുതല്‍ സൂചനകൾ അറിയില്ല .ഉടനെ പരിപാടിയുടെയും സംപ്രേഷണം തുടങ്ങുമെന്ന് പറഞ്ഞെങ്കിലും എന്ന് മുതലാണെന്ന ചോദ്യത്തിന് ഇപ്പോഴും ചാനൽ അധികാരികളുടെ മറുപടിയൊന്നുമില്ല. ഇക്കാര്യത്തില്‍ തന്റെ അഭിപ്രായവും സൂചനകളും ആരാധകർക്ക് മുന്നിൽ ചൂണ്ടി കാണിക്കുകയാണ് ബിഗ് ബോസ് മല്ലു ടോക്സിലൂടെ രേവതി.
മാര്‍ച്ച് ഇരുപത്തിയാറിന് ഷോ ആരംഭിക്കും എന്നാണ് മുന്‍പ് പറഞ്ഞിരുന്നത്. ഇതുവരെ ആ ഡേറ്റിൽ മാറ്റമൊന്നും പറഞ്ഞിട്ടില്ല. പക്ഷേ മാര്‍ച്ച് പതിനഞ്ച് ആയിട്ടും ഷോ തുടങ്ങുന്നതിനെ പറ്റി യാതൊരു ഫിഷ്യൽ വിവരവുമില്ല. അതിന് കാരണം ഇത്തവണത്തെ കോമണേഴ്സിന്റെ ഓഡിക്ഷന് നടക്കുന്നത് കൊണ്ടാണ് എന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ തവണത്തെ ബിഗ്ബോസിൽ വെച്ച് നോക്കുമ്പോള്‍ ഇത്തവണത്തെ മാറ്റം അതാണ്. സാധാരണക്കാര്‍ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ പ്രൊമോ ഇതുവരെ പുറത്തു വന്നിട്ടില്ല.
അതിനര്‍ഥം അവരെ ഇതുവരെ തിരഞ്ഞെടുത്ത് കഴിഞ്ഞിട്ടില്ലെന്നതാണ്. അതിനാല്‍ മാര്‍ച്ച് 26 എന്ന തിയതി ഏപ്രില്‍ രണ്ടിലെ ഞായറാഴ്ചയിലേക്ക് മാറുമോ എന്ന കാര്യവും പൂർണമല്ല . എന്തായാലും പരിപാടിയിലേക്ക് കോമണേഴ്സിന്റെ തിരഞ്ഞെടുപ്പ് കൂടി നടത്തിയതിന് ശേഷമായിരിക്കും ബിഗ് ബോസ് എന്നാണ് ഔദ്യോഗികമായി തുടങ്ങുക എന്ന തീരുമാനത്തിലേക്ക് ചാനൽ അധികൃതർ എത്തുക. പത്ത് ദിവസം മുന്‍പെങ്കിലും ഇത് പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ കരുതുന്നത്.
ഇത്തവണ മലയാളം ബിഗ് ബോസ് എവിടെ വച്ചാണ് നടത്തുന്നതെന്ന കാര്യത്തിൽ സംശയം കൂടിയുണ്ട്. മുംബൈയിലുള്ള മറാത്തിയുടെ സെറ്റിലായിരിക്കുമെന്നാണ് ഇപ്പോൾ വന്ന റിപ്പോര്‍ട്ടുകളിൽ നിന്നും വ്യക്തമാവുന്നത്. മുംബൈയില്‍ തന്നെ ബിഗ്ബോസിന് മൂന്ന് സെറ്റുകളുണ്ട്. അതില്‍ തന്നെ ഹിന്ദി, മറാത്തി സെറ്റുകള്‍ മുംബൈ ഫിലിം സിറ്റിയിലാണ് മറ്റേത് പൂനെയ്ക്ക് അടുത്തു ലോണാവിലാണ് സ്ഥിതി ചെയ്യുന്നത് . അവിടെയാണ് മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണ് നടന്നത്. അവിടെയാണോ എന്ന കാര്യവും ഇതുവരെ വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം ഹിന്ദിയുടെ സെറ്റില്‍ വച്ചാണ് മലയാളം ബിഗ്ബോസ് നടത്തിയത്. മറാത്തിയുടെ സെറ്റിലേക്ക് ഇവിടെനിന്ന് വലിയ ദൂരമില്ല. ഒരു മിനുറ്റ് ദൂരമാണ് ഇത് തമ്മിലുള്ളത്. ഇത്തവണ ഹിന്ദി സെറ്റില്‍ തന്നെയായിരിക്കാന്‍ ആണ് സാധ്യതയുള്ളത് . കാരണം ഇപ്പോൾ ഹിന്ദിയുടെ സീസണ് കഴിഞ്ഞതേയുള്ളു. അത് മറ്റൊരു സെറ്റാക്കി മാറ്റാന്‍ വളരെ എളുപ്പത്തില്‍ സാധിക്കും .