ആർആർആറിന്റെ തിരക്കഥ ഒരുങ്ങുന്നു രണ്ടാം ഭാഗത്തെക്കുറിച്ച് മനസ്സ് തുറന്ന് രാജമൗലി
1 min read

ആർആർആറിന്റെ തിരക്കഥ ഒരുങ്ങുന്നു രണ്ടാം ഭാഗത്തെക്കുറിച്ച് മനസ്സ് തുറന്ന് രാജമൗലി

ഇന്ത്യൻ സിനിമ ലോകത്തെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിച്ച ചിത്രമാണ് ആർ ആർ ആർ. എസ്. എസ് രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആർ. ആർ. ആറിലെ നാട്ടു നാട്ടു  എന്ന ഗാനത്തിന് ഓസ്കർ ലഭിച്ചതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള പ്രമുഖമായ ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. ആർ. ആർ. ആറിന് തീർച്ചയായും രണ്ടാം ഭാഗമുണ്ടാകുമെന്ന് സംവിധായകൻ രാജമൗലി നേരത്തെ  തന്നെ വെളിപ്പെടുത്തിയിരുന്നു. ആർ.ആർ.ആർ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികൾ ഇനി വളരെ വേഗത്തിലാക്കുമെന്ന് പറയുകയാണ് സംവിധായകനായ രാജമൗലി. 

ഓസ്കർ ലഭിച്ചതിന് പിന്നാലെ നൽകിയ തന്റെ അഭിമുഖത്തിലാണ് രാജമൗലി ഇക്കാര്യം വ്യക്തമാക്കിയത്. ആർ. ആർ. ആറിന്റെ രണ്ടാം ഭാഗം വേഗത്തിലാക്കാൻ ഇനി ഓസ്കർ പ്രചോദനമാകുമോ‍? എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം മറുപടി നൽകിയത് . ‘തീർച്ചയായും, എന്റെ ചിത്രമായ ആർ. ആർ. ആർ 2ന്റെ തിരക്കഥയുമായി ബന്ധപ്പെട്ട ജോലികൾ ഇപ്പോൾ വളരെ വേഗത്തിലാക്കും, നമുക്ക് ചിത്രം ഉടൻ കാണാം- രാജമൗലി പറഞ്ഞു. രാജമൗലിയുടെ പിതാവായ വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ വിദേശ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പിതാവ് ആർ ആർ ആറിന്റെ രണ്ടാം ഭാഗത്തിന്റെ കഥ വികസിപ്പിച്ച് വരികയാണെന്ന് രാജമൗലി തുറന്നു പറഞ്ഞിരുന്നു.

ആന്ധ്രയുടെ ചരിത്രത്തിലെ രണ്ട് പ്രമുഖ സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാ രാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആർ. ആർ. ആറിലൂടെ ആരാധകർ ഏറ്റെടുത്തത് . രാംചരണും ജൂനിയർ എൻ.ടി.ആറുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോളിവുഡ് താരമായ ആലിയ ഭട്ടായിരുന്നു ചിത്രത്തിൽ നായിക. അജയ് ദേവ്​ഗൺ, ശ്രീയാ ശരൺ, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവൻസൺ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിലെ നാട്ടിൻ എന്ന ഗാനത്തിന് ഓസ്കാർ അവാർഡ് ലഭിച്ചതോടെ അഭിമാനത്തിന്റെ ഉന്നതിയിൽ എത്തിയിരിക്കുകയാണ് ചിത്രം. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ ആർ ആർ രണ്ടാം പതിപ്പിനായി ആരാധകർ കാത്തിരിക്കുകയാണ്.