” എന്റെ ഒരു തെറ്റ് കൊണ്ടാണ് ബിഗ് ബ്രദർ പരാജയം ആയത് ” – ബിഗ് ബ്രദറിന്റെ പരാജയകാരണത്തെ കുറിച്ച് സിദ്ധിഖ്
മോഹൻലാൽ സിദ്ദിഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 2020ലെ ഏറ്റവും കൂടുതൽ പരാജയം നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ബിഗ്ബ്രദർ. ഹണി റോസ് അനൂപ് മേനോൻ എന്നിങ്ങനെ വലിയ താരനിര തന്നെ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. എന്നാൽ അടിത്തറയുള്ള ഒരു കഥ ചിത്രത്തിൽ ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. പരാജയം നേടിയ മോഹൻലാൽ ചിത്രങ്ങളുടെ ഭാഗമായി ഈ ചിത്രവും വളരെ പെട്ടെന്ന് തന്നെ മാറിയിരുന്നു. ബിഗ്ബ്രദർ എന്ന ചിത്രം പരാജയപ്പെടാനുള്ള കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകനായ സിദ്ദിഖ്.
സഫാരി ചാനലിലെ ചരിത്രം എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നത്. സ്വന്തമായി പ്രൊഡക്ഷൻ കമ്പനി തുടങ്ങിയത് ഫുക്രി എന്ന ചിത്രത്തിലൂടെയാണ്. അതിനുമുൻപുള്ള തന്റെ ചിത്രങ്ങൾ എല്ലാം തന്നെ വലിയ വിജയവുമായിരുന്നു. പക്ഷേ ഫുക്രി മുതൽ താൻ സ്വന്തമായി സിനിമ ചെയ്തു തുടങ്ങിയ സമയത്താണ് താൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി തുടങ്ങിയത് തന്നെ. ലേഡീസ് ആൻഡ് ജന്റിൽമാൻ സമയത്തു തന്നെ മോഹൻലാൽ എനിക്ക് ഓഫർ ചെയ്ത ഒരു ഡേറ്റ് ആണ്. വ്യത്യസ്തമായ ഒരു നോട്ട് ആയിരുന്നു ബിഗ്ബ്രദർ. ആ നോട്ട് താല്പര്യം ആയി തോന്നിയതുകൊണ്ട് ആയിരുന്നു ചെയ്തിരുന്നത്.
കേട്ടപ്പോൾ ആ നോട്ട് ലാലിനും വളരെ രസകരമായി തോന്നിയിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങുന്ന ഒരു വ്യക്തി പുറം ലോകം എന്താണെന്ന് മനസ്സിലാകാതെ പിന്നീട് ജീവിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. പുറം ലോകത്തിൽ നിന്നും ഉള്ള എല്ലാ കാര്യങ്ങളും അയാളിൽ ശ്വാസം മുട്ട് ഉണ്ടാക്കുന്നു. സ്വന്തം വീട്ടിൽ ഒന്ന് മൂത്രമൊഴിക്കണമെങ്കിൽ പോലും അദ്ദേഹം പെർമിഷൻ ചോദിക്കുകയാണ് ചെയ്യുന്നത്. തന്റെ സിനിമകളിൽ ഏറ്റവും കളക്ഷൻ കുറഞ്ഞ ഒരു ചിത്രമാണ് ബിഗ്ബ്രദർ എന്നും സമ്മതിക്കുന്നുണ്ട് സിദ്ധിഖ്. എന്തുകൊണ്ടാണ് നഷ്ടം ഉണ്ടായിരുന്നത് എന്ന് സിനിമയൊക്കെ റിലീസ് ചെയ്തതിനു ശേഷമാണ് ശ്രദ്ധിക്കുന്നത്.
ഹിന്ദിയിലേക്ക് ചിത്രം ഡബ്ബ് ചെയ്ത സമയത്ത് അവിടെ ആളുകൾക്ക് ഭയങ്കരമായ ഇഷ്ടപ്പെടുകയും ചെയ്തു. അപ്പോഴാണ് എനിക്ക് മനസ്സിലായത് അതിന്റെ പ്രശ്നം എന്താണെന്ന്. ഈ കഥ നടക്കുന്നത് കേരളത്തിലാണ് എന്ന രീതിയിലാണ് നമ്മുടെ പ്രേക്ഷകർ ഈ സിനിമയെ കണ്ടിരുന്നത് എന്നതാണ് ഏറ്റവും വലിയ പ്രശ്നം. ശരിക്കും ഈ കഥ നടക്കുന്നത് ബാംഗ്ലൂരിലാണ്. പക്ഷേ കേരളത്തിലായിരുന്നു ഇതിന് ഒട്ടുമുക്കാൽ ഭാഗവും ഷൂട്ട് ചെയ്തത്. അത് എന്റെ ഒരു തെറ്റ് ആയിരുന്നു. അത് മുഴുവൻ ഞാൻ ബാംഗ്ലൂരിൽ തന്നെ ഷൂട്ട് ചെയ്യണമായിരുന്നു. മുഴുവൻ കർണാടകയിലെ മുംബൈയിലും ഒക്കെ ഷൂട്ട് ചെയ്യുകയായിരുന്നെങ്കിൽ അതിന്റെ ഒരു ആമ്പിയൻസ് കൊണ്ടുവരുവാൻ തനിക്ക് സാധിച്ചേനെയെന്നും സിദ്ദിഖ് ഓർമിക്കുന്നു.