
‘ഭീഷ്മ പർവ്വം രണ്ടാം ഭാഗം!?’ : തിരക്കഥാകൃത്ത് ദേവദത്ത് ഷാജി തരുന്ന അപ്ഡേറ്റ് ഇങ്ങനെ
പടം റിലീസായി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു വെച്ച ചിത്രമാണ് ” ഭീഷ്മ പർവ്വം.” സിനിമ വിജയകരമായി പ്രദർശനം ഒരു തിയേറ്ററിൽ നിന്നും മറ്റൊരു തിയേറ്ററിലേയ്ക്ക് തുടരുകയാണ്. പടം അതിന്റെ വിജയ യാത്ര പ്രതീക്ഷയോടെ തുടരുമ്പോൾ പ്രേക്ഷകരുടെ ചോദ്യം മറ്റൊന്നാണ്. ഭീഷ്മ പാർവ്വത്തിന് ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാമോ ? അതെ സമയം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാവാനും, ഇല്ലാതിരിക്കാനും സാധ്യതയുണ്ടെന്നാണ് തിരക്കഥാകൃത്ത് ദേവദത്ത് ഷാജി നൽകുന്ന വിശദീകരണം.വിശദമായി ബാക്ക് സ്റ്റോറി തയ്യാറാക്കിയതിന് ശേഷമാണ് അമൽ നീരദ് ഭീഷ്മ പർവ്വം സിനിമയിലേയ്ക്ക് പ്രേവേശിച്ചതെന്നും ദേവത്ത് ഷാജി പറയുന്നു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദേവദത്ത് ഇങ്ങനെ പ്രതികരിച്ചത്.
ദേവദത്ത് ഷാജിയുടെ വാക്കുകൾ ഇങ്ങനെ …
“വളരെ കൃത്യവും, വ്യക്തവുമായ ബാക്ക് സ്റ്റോറി നിർമിച്ചതിന് ശേഷമാണ് ഭീഷ്മ പർവ്വം സിനിമയുടെ സ്ക്രിപ്റ്റിലേയ്ക്ക് പോലും എത്തുന്നത്. അതുകൊണ്ട് തന്നെ ഭീഷ്മ പാർവ്വത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാവാനും, ഇല്ലാതിരിക്കാനും സാധ്യതയുണ്ട്. ഒരു വലിയ ബാക്ക് സ്റ്റോറിയുള്ള ചിത്രമായതുകൊണ്ട് ഭീഷ്മ പർവ്വം സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് അമൽ നീരദ് സാറിനോട് തന്നെ ചോദിക്കണം. അതിനെ സംബന്ധിച്ച് തനിയ്ക്ക് ഒന്നും പറയാൻ സാധിക്കില്ലെന്നായിരുന്നു ദേവദത്ത് മറുപടി നൽകിയത് “. അമൽ നീരദിനെ പരിചയപ്പെട്ടതിനെക്കുറിച്ചും രണ്ടു പേരും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചും ദേവദത്ത് വാചാലനായി.
ദിലീഷ് പോത്തൻ വഴിയാണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. എന്റെ ഒരു ഷോർട്ട് ഫിലിം കണ്ടതിന് ശേഷമാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. അദ്ദേഹമാണ് അത് അമൽ സാറിനെ കാണിക്കുന്നത്. അതിനു പിന്നാലെ കുമ്പളങ്ങി നൈറ്റ്സിലാണ് ആദ്യമായി ഞാൻ ഡയറക്ഷൻ ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്യുന്നത്. പിന്നീട് വരത്തൻ സിനിമയുടെ വർക്ക് നടക്കുമ്പോളാണ് അമൽ സാറിനെ വീണ്ടും കാണുന്നത്.അങ്ങനെയാണ് അദ്ദേഹവുമായി കൂടുതൽ അടുക്കാൻ അവസരം ലഭിക്കുന്നത്. ബിലാൽ ചെയ്യാൻ തീരുമാനിച്ച സമയത്ത് ലോക്ക്ഡൗൺ വന്നു. അങ്ങനെ സിനിമ നിർത്തി വെക്കുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോളാണ് ഭീഷ്മയെക്കുറിച്ചുള്ള ആലോചന അമൽ സർ പങ്കുവെക്കുന്നതെന്നും ദേവദത്ത് വ്യക്തമാക്കി.
ഭീഷ്മ പർവ്വത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട തിരക്കഥ അമൽ നീരദിനൊപ്പം എഴുതിയത് 26 വയസ് മാത്രം പ്രായമുള്ള ദേവദത്ത് ഷാജിയായിരുന്നു. മാർച്ച് – 3 ന് റിലീസ് ചെയ്ത പടം നാലാം വാരത്തിൽ പോലും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പ്രേക്ഷരുടെ വലിയ തരത്തിലുള്ള പിന്തുണ സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണെന്ന് സംവിധായകൻ അമൽ നീരദ് മുന്നേ വ്യക്തമാക്കിയിരുന്നു. തിയേറ്ററുകളെ ഇളക്കി മറിച്ച ഭീഷ്മ പർവ്വം രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷർ.