“അങ്ങനെ ആദ്യമായി മെഹാനടൻ 50 കോടി ക്ലബ്ബിൽ”: പരിഹസിച്ച് അശ്വന്ത് കൊക്ക് ഇട്ട വീഡിയോക്ക് പൊങ്കാലയിട്ട് സിനിമാപ്രേക്ഷകർ
1 min read

“അങ്ങനെ ആദ്യമായി മെഹാനടൻ 50 കോടി ക്ലബ്ബിൽ”: പരിഹസിച്ച് അശ്വന്ത് കൊക്ക് ഇട്ട വീഡിയോക്ക് പൊങ്കാലയിട്ട് സിനിമാപ്രേക്ഷകർ

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ മാർച്ച് 3 ന് പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മപർവ്വം. ഇതുവരെയുള്ള പല സിനിമ റെക്കോർഡുകളും ഭേദിച്ച് സിനിമ വിജയപാതയിലൂടെ മുന്നോട്ടു പോവുകയാണ്. ഏറ്റവും കൂടുതൽ വാരാന്ത്യ കളക്ഷൻ നേടിയ മലയാള സിനിമയായി ഭീഷ്മപർവം മാറിക്കഴിഞ്ഞു. മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് തന്നെ 50 കോടി ക്ലബ്ബിലും സിനിമ കയറി. സിനിമ റിലീസ് ആയത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ഡീഗ്രേഡിങാണ് നടക്കുന്നത്.

എന്നാൽ അതൊക്കെ പാഴ് വാക്കുകളാക്കി മാറ്റി സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. ഇപ്പോഴിതാ 50 കോടി ക്ലബ്ബിൽ കയറിതിനെ കളിയാക്കിക്കൊണ്ട് എത്തിയിരിക്കുകയാണ് അശ്വന്ത് കോക്ക്. സിനിമകളെ ഡീഗ്രേഡ് ചെയ്ത് വൈറലാക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇതിനു മുൻപ് തന്നെ സിനിമയെ ഇദ്ദേഹം കടുത്ത രീതിയിൽ വിമർശിച്ചിരുന്നു. ഇപ്പോൾ സിനിമ 50 കോടി ക്ലബ്ബിൽ എത്തിയതും കളിയാക്കലോടെ പറയുകയാണ് അശ്വന്ത് കോക്ക്.

വർഷങ്ങളായി സിനിമാ മേഖലയിലെ താരരാജാവ് ആണെങ്കിലും ആദ്യമായിട്ടാണ് മമ്മൂട്ടി 50 കോടി ക്ലബ്ബിൽ കയറുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. ഇതിനു മുൻപ് പലപ്പോഴും മമ്മൂട്ടിയുടെ ആരാധകർ 50 കോടി ക്ലബ്ബിൽ കയറി എന്നൊക്കെ കള്ളക്കഥകൾ പ്രചരിപ്പിച്ചിട്ടുണ്ടെങ്കിലും  ഇപ്പോഴാണ് ആദ്യമായി അത് സംഭവിച്ചിരിക്കുന്നത് എന്നും ഇദ്ദേഹം പറയുന്നു.

മലയാള സിനിമയുടെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ 50, 100, 150 കോടി കളക്ഷനുകൾ നേടിയിട്ടും മമ്മൂട്ടി ആദ്യമായി ഇപ്പോഴാണ് നേടിയതെന്ന് ഇദ്ദേഹം കളിയാക്കി പറയുന്നു. പത്ത് വർഷം മുൻപേ ബോക്സ് ഓഫീസ് മോഹൻലാൽ സ്വന്തമാക്കിയതാണെന്നും പറയുന്നുണ്ട്. ഫാൻസുകാർ പോലും മമ്മൂട്ടിയുടെ ചിത്രത്തിന് കയറില്ലെന്നും, ഇപ്പോൾ ഭീഷ്മപർവ്വത്തിലൂടെ മെഗാസ്റ്റാർ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് എന്നുമാണ് അശ്വന്ത് കോക്ക് വിമർശിച്ചുകൊണ്ട് പറയുന്നത്.

മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ വലിയൊരു നാണക്കേടാണ് ഭീഷ്മപർവ്വത്തിലൂടെ ഇല്ലാതായതെന്നും, ഇത് മമ്മൂട്ടിക്ക് അടിച്ച ലോട്ടറി ആണെന്നുമാണ് ഇദ്ദേഹം പറയുന്നത്. മാത്രമല്ല സിനിമ ഇൻഡസ്ട്രിയിലെ പലരും സിനിമയ്ക്ക് നല്ല സപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു. അതേസമയം ഇദ്ദേഹത്തിന് കമൻ്റ് ബോക്സിൽ നല്ല മറുപടി തന്നെയാണ് മമ്മൂട്ടി ആരാധകർ നൽകിയിരിക്കുന്നത്. മൂന്ന് പ്രാവശ്യം ദേശീയ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ മമ്മൂട്ടി എന്ന മഹാനടനെ വിമർശിക്കേണ്ട കാര്യം അശ്വന്ത് കോക്കിന് ഇല്ലന്ന് തന്നെയാണ് വീഡിയോ കണ്ട ഏവരും പറയുന്നത്.