മോഹൻലാൽ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയുടെ ഉയരങ്ങൾ കീഴടക്കാൻ സാധ്യതയുള്ള ചലച്ചിത്ര വിസ്മയം “ബറോസ്” ഉടൻ
ബറോസ് എന്ന ചിത്രത്തെ ഓർത്ത് ആരാധകർക്ക് വലിയ ആശങ്കയുണ്ട്. ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിക്കഴിഞ്ഞാൽ എന്തും സംഭവിക്കാൻ സാധ്യതയുള്ള ചിത്രമാണ് ബറോസ്. ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചില നെഗറ്റീവ് റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ചില ആരാധകർ സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ നോക്കുമ്പോൾ വലിയ പ്രതീക്ഷ വയ്ക്കാനുള്ള സിനിമയല്ല ബറോസ് എന്നാണ് ചില ആരാധകർ പറയുന്നത്. മോഹൻലാലിന്റെ ഇത്തരത്തിലുള്ള അലസത സിനിമയെ മോശമായി ബാധിക്കാൻ സാധ്യതയുണ്ട്.
അല്ലെങ്കിൽ സിനിമ ഒരു വിജയമായി മാറുകയാണെങ്കിൽ മോഹൻലാൽ എന്ന സംവിധായകൻ ഇന്ത്യൻ സിനിമയുടെ തന്നെ ഉയരങ്ങൾ കീഴടക്കാൻ സാധ്യതയുണ്ട്. ബറോസ് എന്ന ചിത്രത്തിലെ പ്രതീക്ഷയും നിരാശയും മോഹൻലാൽ തന്നെയാണ്. നിരാശ എന്താണെന്ന് വെച്ചാൽ അത് ഒരു മോഹൻലാൽ ചിത്രം ആണ് എന്നതാണ്. കാരണം മോഹൻലാൽ എന്ന വ്യക്തി ഒരു നടനാണ് അദ്ദേഹം നടനിൽ നിന്നും സംവിധായകനിലേക്ക് എത്തുമ്പോൾ എത്രത്തോളം മികവു പുലർത്തുമെന്ന് ആരാധകർക്ക് ഈ സിനിമ കണ്ടു കഴിഞ്ഞാൽ അല്ലേ പറയാൻ കഴിയു. അതേ സമയം പ്രതീക്ഷകൾ ഒരു പാടാണ്. കാരണം മോഹൻലാൽ എന്ന നടന്റെ അഭിനയ ത്തിലുള്ള വിസ്മയങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞതാണ് ഒരു ആക്ഷൻ പറഞ്ഞു കഴിഞ്ഞ് അടുത്ത കട്ട് പറയുന്നത് വരെ അദ്ദേഹത്തിലെ നടൻ കാഴ്ചവെക്കുന്ന പ്രകടനങ്ങൾ പലരെയും അമ്പരപ്പികാറുണ്ട്.
ആ പ്രകടനം തന്നെ ഒരു സംവിധായകൻ എന്ന നിലയിലും അദ്ദേഹം കാഴ്ച വെച്ചു കഴിഞ്ഞാൽ മോളിവുഡിനെ ഇന്ത്യൻ സിനിമയുടെ തലപ്പത്ത് എത്തിക്കാൻ ബറോസ് എന്ന ചിത്രത്തിന് സാധിക്കും. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം ഇടുന്ന ബറോസ് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറാൻ കഴിയട്ടെ എന്നാണ് പല ആളുകളുടെയും ആശംസകൾ. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വർഷം വിഷുവിന് തീയറ്ററിലേക്ക് എത്തുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. പൂർണ്ണമായും ത്രീഡിയിൽ അണിയിച്ചൊരുക്കുന്ന ചിത്രം വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കാൻ പോകുന്നത്. ആരാധകരും സിനിമ പ്രേമിക്കണം സിനിമ തിയേറ്ററിലേക്ക് എത്താൻ ഒരുങ്ങുമ്പോൾ എന്തും സംഭവിക്കാം എന്നാണ് പറയുന്നത്.