കേരളത്തിൽ നിന്ന് മാത്രം 10 കോടിയിലധികം കളക്ഷൻ ; ബ്ലോക്ക്‌ബ്ലെസ്റ്റർ ആയി ‘തല്ലുമാല’
1 min read

കേരളത്തിൽ നിന്ന് മാത്രം 10 കോടിയിലധികം കളക്ഷൻ ; ബ്ലോക്ക്‌ബ്ലെസ്റ്റർ ആയി ‘തല്ലുമാല’

ടോവിനോ തോമസ് കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല എന്ന ചിത്രം. ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച രീതിയിലുള്ള റിസൾട്ടുകൾ ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ടോവിനോയുടെ ഒരു പ്രത്യേകമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. എല്ലാവരും ഒരേപോലെ പറഞ്ഞിരുന്നു ചിത്രം എന്റർടൈൻമെന്റ് മോഡിലാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്ന് അഭിമുഖങ്ങളിലുടെ തന്നെ പ്രേക്ഷകർക്ക് മനസ്സിലാക്കുവാനും സാധിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ഒരു റിവ്യൂ എന്ന രീതിയിൽ സിനിമാ പ്രാന്തൻ എന്ന് പേരുള്ള പേജിൽ വന്ന ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.

ചിത്രം ഒരു കളർഫുൾ പടമാണ് എന്നും നടന്റെ ജീവിതത്തിൽ ഏറ്റവും വലിയ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത് എന്നുമാണ് പറയുന്നത്. ഫസ്റ്റ് ഡേ കേരളത്തിൽ നിന്നുമാത്രം ചിത്രം നേടിയത് നാലു കോടി രൂപയാണ്. ടോവിനോ ഒറ്റ ദിവസം കൊണ്ടു നേടിയ വിജയം ആരെയും അമ്പരപ്പിച്ചു കഴിഞ്ഞു. ഫാമിലിക്ക് ഒരുമിച്ചു കാണാൻ സാധിക്കുന്ന ചിത്രമാണിത്. കേരളം മുഴുവൻ ആഘോഷമാക്കുകയാണ് തല്ലുമാല. തല്ല് ആഘോഷിച്ചിട്ടുള്ള മലയാള സിനിമകൾ തിയേറ്ററുകളിൽ എത്തിയിട്ടും വളരെ നാളുകളായി. ആ പരാതിക്ക് ഒരു കൊടിയിറക്കമായി എന്ന് തന്നെ പറയാം. മലയാളികളുടെ ഇന്നോളം വന്ന കളർഫുൾ അടി പടങ്ങളുടെ കൂട്ടത്തിൽ തന്നെയാണ് തല്ലുമാലയുടെ സ്ഥാനവും.രണ്ടാമത്തെ ദിവസം ചിത്രം ദുബായിൽ നിന്നും മാത്രം നേടിയത് 4.30 കോടി രൂപയാണെന്നാണ് അറിയുന്നത്. ചിത്രം നാല് ദിവസം പിന്നിട്ടു കൊണ്ടിരിക്കുമ്പോൾ പത്തുകോടി നടന്നിട്ടുണ്ടാവും എന്ന സൂചനയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓരോ ടോവിനോ ആരാധർക്കും വളരെയധികം സന്തോഷം നൽകുന്ന വാർത്ത തന്നെയാണ്.

പാട്ടും ഡാൻസും ആക്ഷനും പ്രണയവും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാത്തരം പ്രേക്ഷകരെയും കൃത്യമായ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സിനിമ തന്നെയാണ് ഇത്. ഈ കിടിലൻ ചിത്രം എത്തിരിക്കുന്നത് വളരെ മനോഹരമായ രീതിയിലാണ്. ട്രെയിലറിൽ പറയുന്നതു പോലെ തന്നെ അടികൾ പലവിധമാണ്. തിയേറ്ററിലടി അടക്കം അടിയുടെ മാലപടക്കം തന്നെയാണ് ചിത്രം മൊത്തത്തിൽ. കല്യാണി പ്രിയദർശൻ അവതരിപ്പിച്ച ബീപാത്തു, ടോവിനോ അവതരിപ്പിച്ച മണവാളൻ വാസീം എന്നീ കഥാപാത്രങ്ങളുടെ പ്രണയകഥയും അവർക്കിടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും കൗമാരകാരുടെ പ്രശ്നങ്ങൾ കൂടി ഒപ്പം ചേരുന്നതോടെ സംഗതി മൊത്തത്തിൽ അടിപൊളി ആയി. ഫൈറ്റ് നമ്പറുകൾ ഉള്ളതൊക്കെ തീയേറ്ററിൽ കയ്യടി നേടുന്നുണ്ട്.

രസംകൊല്ലി ആകാത്ത സംഗീതവും ക്യാമറയും സിനിമയുടെ കഥാഗതിയ്ക്ക് ചേർന്നു നിൽക്കുന്നുണ്ട്. ചിത്രത്തിന് കോസ്റ്റൂമ് വിഭാഗത്തെ പറ്റി പറയണം. നായകൻ നായിക മാത്രമല്ല സഹതാരങ്ങൾക്ക് പോലും മികച്ച രീതിയിൽ കോസ്റ്റ്യൂം തയ്യാറാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ ദൃശ്യാനുഭൂതി വേറിട്ടുനിൽക്കുന്നത് ആണ്. ടോവിനോ തോമസിന്റെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുന്ന ഒരു കളർഫുൾ ഹിറ്റ് തന്നെയാണെന്ന് പറയാം. വളരെ മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ച്ച വച്ചിരിക്കുന്നത്.