നല്ലൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് ഉദയകൃഷ്ണ – ബി. ഉണ്ണികൃഷ്ണൻ സഖ്യം സാക്ഷാൽ മമ്മൂട്ടിക്കൊപ്പം!!
1 min read

നല്ലൊരു തിരിച്ചുവരവ് ലക്ഷ്യമിട്ട് ഉദയകൃഷ്ണ – ബി. ഉണ്ണികൃഷ്ണൻ സഖ്യം സാക്ഷാൽ മമ്മൂട്ടിക്കൊപ്പം!!

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് തിയേറ്ററില്‍ പുറത്തിറങ്ങി ചിത്രമായിരുന്നു ആറാട്ട്. ചിത്രത്തിന് ശേഷം പുതിയ ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ നായകനാക്കി മാസ് ത്രില്ലര്‍ ചിത്രമാണ് ഉണ്ണികൃഷ്ന്‍ ഒരുക്കുന്നത്. പ്രേക്ഷകരെല്ലാം വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിനായി. 2010ല്‍ പുറത്തിറങ്ങിയ പ്രമാണി എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഗൗരവമേറിയ വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത നിരവധി സിനിമകള്‍ക്ക് വ്യത്യസ്തവും പുതുമയുമുള്ള തിരക്കഥകള്‍ എഴുതി കഴിവും തെളിയിച്ചതും ഈ അടുത്തിറങ്ങിയ ബി ഉണ്ണികൃഷ്ണന്റെ ചിത്രം ആറാട്ടിന് തിരക്കഥ ഒരുക്കിയ ഉദയകൃഷ്ണ തന്നെയാണ് മമ്മൂട്ടി നായകനായെത്തുന്ന ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നതെന്നതാണ്. ബി ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഈ അടുത്ത് പുറത്തിറങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ വിചാരിച്ച ഒരു ലെവലില്‍ എത്തിയില്ല. എന്നാല്‍ മമ്മൂട്ടിയുമായി ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഇവര്‍ വന്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണെന്ന് തന്നെ പറയാം. മമ്മൂട്ടിക്ക് പുറമെ ബിജു മേനോന്‍, മഞ്ജു വാര്യര്‍ സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു സമകാലീന വിഷയം സംസാരിക്കുന്ന മാസ് ചിത്രമായിരിക്കും ഇതെന്നും പക്ഷെ ഫണ്‍ എലമെന്റ്സ് കുറച്ച് കുറവാണെന്നും ബി ഉണ്ണികൃഷ്ണന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ രീതിയില്‍ ഒരു തിരക്കഥ ഉദയകൃഷ്ണ ആദ്യമായാണ് എഴുതുന്നത്. മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടുവെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരുന്നു. മെയ്, ജൂണ്‍ പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ്‌സാധ്യത. കേരളവും ബെംഗളൂരുവും ആയിരിക്കും പുതിയ ചിത്രത്തിന്റ പ്രധാന ലൊക്കേഷനുകള്‍. വലിയ കാന്‍വാസിലായിരിക്കും ചിത്രം സിനിമാപ്രേമികള്‍ക്ക് മുന്നില്‍ എത്തുക. മുപ്പത് കോടിയോളം ബഡ്ജറ്റ് വരുന്ന ഈ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ബി ഉണ്ണികൃഷ്ണന്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ജോഫിന്‍ ടി ചാക്കോ ഒരുക്കിയ പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. 2010ല്‍ പുറത്തിറങ്ങിയ പ്രമാണിയാണ് മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ അവസാന ചിത്രം. താഴെകീഴ്പ്പാടം എന്ന പഞ്ചായത്തിലെ പ്രസിഡന്റ് വിശ്വനാഥ പണിക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഫഹദ് ഫാസില്‍, നസ്രിയ, സുരാജ് വെഞ്ഞാറമൂട്, സ്‌നേഹ, പ്രഭു, സിദ്ദീഖ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.