27 Jan, 2025
1 min read

അതിജീവനത്തിന്റെ കഥ പറഞ്ഞ് നിവിന്‍ പോളിയുടെ ‘തുറമുഖം’; ടീസര്‍ പുറത്ത്

നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തുറമുഖം. ചിത്രത്തിന്റെ റിലീസിന് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രം മാര്‍ച്ച് 10ന് തിയേറ്ററുകളില്‍ എത്തും. ഏറെ നാളത്തെ പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കൊച്ചിയില്‍ 1962 വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ മട്ടാഞ്ചേരി […]

1 min read

പ്രേക്ഷകപ്രീതി നേടി ‘പ്രണയവിലാസം; കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സൂപ്പര്‍ ശരണ്യ. അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രത്തില്‍ അനശ്വര രാജന്‍, മമിത ബൈജു എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തി. എന്നാല്‍ സൂപ്പര്‍ ശരണ്യക്ക് ശേഷം മൂവരും ഒന്നിക്കുന്ന ചിത്രമാണ് പ്രണയ വിലാസം. പ്രണയം പശ്ചാത്തലമാക്കി ഒരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് നിഖില്‍ മുരളിയാണ്. pranaya vilasam 10 Days Kerala Boxoffice Collection Update: Gross: 2.05 Cr Verdict : Below Average Still […]

1 min read

‘മണി ചേട്ടന്‍ ചെയ്ത സഹായം തിരിച്ചു വാങ്ങാന്‍ മാത്രം ഹൃദയമില്ലാത്തവരല്ല ഞങ്ങള്‍’; തെറ്റായ വാര്‍ത്തയ്‌ക്കെതിരെ മണിയുടെ സഹോദരന്‍

കലാഭവന്‍ മണി രേവദ് ബാബു എന്നയാള്‍ക്ക് ഓട്ടോറിക്ഷ വാങ്ങി കൊടുത്തിരുന്നെന്നും, അത് മണിയുടെ വീട്ടുകാര്‍ തിരിച്ചു വാങ്ങി എന്ന തരത്തിലുള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. എന്നാല്‍ ആ വാര്‍ത്ത തെറ്റാണെന്ന് പറയുകയാണ് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍. ചേട്ടന്‍ ചെയ്ത സഹായങ്ങള്‍ തിരികെ വാങ്ങാന്‍ മാത്രം ഹൃദയമില്ലാത്തവരല്ല തങ്ങളെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ പറയുന്നു. മണിയുടെ വീട്ടുകാര്‍ അല്ല ഓട്ടോറിക്ഷ തിരികെ വാങ്ങിയതെന്ന രേവദ് ബാബുവിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍ പ്രതികരിച്ചത്. […]

1 min read

‘ബ്രില്യന്റ് മമ്മൂട്ടി സാര്‍’; ‘നന്‍പകല്‍ നേരത്ത് മയക്കം’ ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത

പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷം ജനുവരി 19ന് റിലീസ് ആയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഉണ്ടായ നന്‍പകല്‍ നേരത്ത് മയക്കം. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം തിയേറ്റര്‍ റിലീസ് ആയി എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ ചിത്രത്തെ സ്വീകരിച്ചത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് […]

1 min read

‘ഞാന്‍ ഇന്ന് ആരായിട്ടുണ്ടോ അതിന് കാരണം മഹാരാജാസ്’; മമ്മൂട്ടി

ഒരു സാധാരണ സ്‌കൂളില്‍ പഠിച്ച വിദ്യാര്‍ത്ഥിയായിരുന്നു താന്‍. ഇന്ന് ആരെങ്കിലുമായിട്ടുണ്ടെങ്കില്‍ അതിന് കാരണം മഹാരാജാസ് കോളേജ് ആണെന്ന് തുറന്നു പറയുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. മഹാരാജാസില്‍ വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസം ഉണ്ടായിട്ടില്ല. താന്‍ എല്ലാ സംഘങ്ങള്‍ക്കും ഒപ്പം ചേരുമായിരുന്നെന്നും മമ്മൂട്ടി പറഞ്ഞു. ഇന്ന് കോളേജില്‍ ഉള്ള കുട്ടികളെ പഴിക്കുമ്പോള്‍ നമ്മള്‍ അന്ന് കലാലയത്തില്‍ എങ്ങനെ ആയിരുന്നു എന്ന് ഓര്‍മ്മിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. മഹാരാജാസ് കോളേജിലെ സഹപാഠി കെ. പി. തോമസിന്റെ ചിത്ര പ്രദര്‍ശനം […]

1 min read

‘തന്റെ പഴയ ഒരു സിനിമയുടെ നിര്‍മ്മാതാവ് ചികിത്സയ്ക്ക് പണം ഇല്ലാതെ ബുദ്ധിമുട്ടുന്നു’; ചികിത്സയ്ക്കുള്ള പണം നല്‍കി സൂര്യ

തമിഴ് സിനിമയില്‍ ഒരു കൂട്ടം നല്ല ചിത്രങ്ങള്‍ നിര്‍മ്മിച്ച നിര്‍മ്മാതാവാണ് വിഎ ദുരെ. എവര്‍ഗ്രീന്‍ ഇന്റര്‍നാഷണല്‍ എന്ന ചലച്ചിത്ര നിര്‍മാണക്കമ്പനി നടത്തിയിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകളായി സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ചികിത്സയ്ക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുന്നു എന്ന് കാണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ചലച്ചിത്ര ലോകത്ത് ഇത് ചര്‍ച്ചയായത്. ചെന്നൈയില്‍ സ്വന്തം കിടപ്പാടം പോലും നഷ്ടമായ ദുരെ ഇപ്പോള്‍ ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്. സിനിമ രംഗത്ത് തുടക്കകാലത്ത് […]

1 min read

‘അജയന്റെ രണ്ടാം മോഷണം’ ലൊക്കേഷനില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്

ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ആദ്യമായി ടൊവിനോ ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും. ഇപ്പോഴിതാ, ഈ സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ […]

1 min read

അമൃതയ്ക്ക് പിന്നാലെ ആശുപത്രിയിലെത്തി ബാലയെ കണ്ട് ഗോപി സുന്ദറും, നടന്‍ ഉണ്ണിമുകുന്ദനും

ബാലയെ കഴിഞ്ഞ ദിവസമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആണ് ബാല ഇപ്പോള്‍ ചികിത്സയിലുള്ളത്. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. ഇപ്പോഴിതാ, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍. ഇപ്പോള്‍ ഐ.സി.യുവിലാണ് ബാല. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദന്‍ ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങള്‍ തിരക്കി. ഉണ്ണിമുകുന്ദനൊപ്പം നിര്‍മ്മാതാവ് എന്‍എം ബാദുഷയും ബാലയെ സന്ദര്‍സിച്ചിരുന്നു. നിലവില്‍ നടന് മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും […]

1 min read

ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെ കാണാന്‍ ഓടിയെത്തി ആദ്യ ഭാര്യ അമൃത സുരേഷും മകളും

നടന്‍ ബാലയെ കഴിഞ്ഞ ദിവസമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആണ് ബാല ഇപ്പോള്‍ ചികിത്സയിലുള്ളത്. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. ഇപ്പോഴിതാ, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ എത്തിയിരിക്കുകയാണ് മുന്‍ ഭാര്യ അമൃത സുരേഷും മകളും. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കുടുംബ സമേതമാണ് അമൃത ആശുപത്രയില്‍ എത്തിയത്. അമൃത ആശുപത്രിയില്‍ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. ‘ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ […]

1 min read

നടൻ സുരേഷ് ഗോപിയും കുടുംബവും വീട്ടിൽ പൊങ്കാല അർപ്പിച്ചു

ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാനായി ആയിരക്കണക്കിന് പേരാണ് അനന്തപുരിയിലെത്തിയത്. പൊങ്കാല സമര്‍പ്പിക്കുന്ന ക്ഷേത്ര പരിസരത്തും ചുറ്റളവിലും എത്താന്‍ കഴിയാത്ത പല ഭക്തരും അവരവരുടെ വീടുകളില്‍ പൊങ്കാല സമര്‍പ്പിച്ച് ദേവീസാന്നിധ്യത്തില്‍ പങ്കാളികളാകുന്നുമുണ്ട്. അതുപോലൊരു കാഴ്ചയാണ് സുരേഷ് ഗോപിയുടെ വീട്ടില്‍ നിന്നും കാണാന്‍ സാധിച്ചത്. പൊങ്കാല ദിവസം വീട്ടില്‍ ഉണ്ടാകുന്ന പതിവ് തെറ്റിക്കാതെ സുരേഷ് ഗോപി ഭാര്യ രാധികയോടൊപ്പം ശാസ്തമംഗലത്തെ വീട്ടില്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ചു. ഷൂട്ടിങ്, ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവച്ച് ആറ്റുകാല്‍ പൊങ്കാലദിവസം വീട്ടില്‍ ഉണ്ടാവാന്‍ സുരേഷ്‌ഗോപി എപ്പോഴും […]