അമൃതയ്ക്ക് പിന്നാലെ ആശുപത്രിയിലെത്തി ബാലയെ കണ്ട് ഗോപി സുന്ദറും, നടന്‍ ഉണ്ണിമുകുന്ദനും
1 min read

അമൃതയ്ക്ക് പിന്നാലെ ആശുപത്രിയിലെത്തി ബാലയെ കണ്ട് ഗോപി സുന്ദറും, നടന്‍ ഉണ്ണിമുകുന്ദനും

ബാലയെ കഴിഞ്ഞ ദിവസമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ആണ് ബാല ഇപ്പോള്‍ ചികിത്സയിലുള്ളത്. കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. ഇപ്പോഴിതാ, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാന്‍ എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍. ഇപ്പോള്‍ ഐ.സി.യുവിലാണ് ബാല. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദന്‍ ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങള്‍ തിരക്കി.

Unni Mukundan visits Bala at hospital, actor admitted in ICU due to liver-related ailments

ഉണ്ണിമുകുന്ദനൊപ്പം നിര്‍മ്മാതാവ് എന്‍എം ബാദുഷയും ബാലയെ സന്ദര്‍സിച്ചിരുന്നു. നിലവില്‍ നടന് മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നും ബാദുഷ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബാദുഷ ഇക്കാര്യം അറിയിച്ചത്. ‘ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചു. ബാല എല്ലാവരോടും സംസാരിച്ചു. നിലവില്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. ചെന്നൈയില്‍ നിന്നും സഹോദരന്‍ ശിവ ഹോസ്പിറ്റല്‍ എത്തിക്കൊണ്ടിരിക്കുന്നു.

Bala alleges that Unni Mukundan didn't pay him or the technicians of 'Shefeekkinte Santhosham' | Malayalam Movie News - Times of India

അതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ ഒഫീഷ്യല്‍ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കുക’, ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്. അല്‍പ സമയത്തിന് ഉള്ളില്‍ നടന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് വിവരം.

Abhirami Suresh against fake news on Bala; Gopi Sundar also visits actor - CINEMA - CINE NEWS | Kerala Kaumudi Online

നേരത്തെ ബാലയുടെ ആദ്യ ഭാര്യ അമൃത സുരേഷും ഭര്‍ത്താവ് ഗോപി സുന്ദറും ബാലയെ കാണാന്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ എത്തിയിരുന്നു. ഗോപി സുന്ദര്‍ ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തുന്ന വീഡിയോ വിവിധ മീഡിയ പേജുകളില്‍ വൈറലായിട്ടുണ്ട്.

അമൃത ആശുപത്രിയില്‍ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. ‘ബാല ചേട്ടന്റെ അടുത്തു ഞങ്ങള്‍ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലില്‍ ബാല ചേട്ടനൊപ്പം ഉണ്ട്.. ചെന്നൈയില്‍ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവില്‍ വേറെ പ്രശ്‌നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour’, എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Actor Bala Hospitalized Reason | Malayalam Actor Bala's Disease | Malayalam Actor Bala's Latest Health News And Update - Filmibeat