29 Nov, 2024
1 min read

മാളികപ്പുറത്തിന്റെ വമ്പന്‍ വിജയം; ശരണം വിളിച്ച് സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. ചിത്രം തിയേറ്ററുകളില്‍ എത്തിയതോടെ എങ്ങും ഹൗസ്ഫുള്‍ ഷോകളാണ് കാണാന്‍ സാധിക്കുന്നത്. ചിലയിടങ്ങളില്‍ ടിക്കറ്റ് കിട്ടാനില്ല എന്ന പരാതിയുമുണ്ട്. മാത്രമല്ല, ഇതുവരെ തിയേറ്ററുകളില്‍ പോയി സിനിമ കാണാത്തവരും, പ്രായമായവരും കുട്ടികളും അങ്ങനെ കേരളക്കരയാകെ ഒന്നടങ്കം തിയേറ്ററുകളില്‍ എത്തി കണ്ട സിനിമയാണ് മാളികപ്പുറം. വന്‍ ജനപ്രവാഹമാണ് ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഓരോ തിയേറ്ററുകള്‍ക്ക് മുന്നിലും കാണാന്‍ സാധിക്കുന്നത്. കണ്ടവര്‍ തന്നെ ചിത്രം വീണ്ടുംവീണ്ടും കാണുന്നുമുണ്ട്. സിനിമ വമ്പന്‍ ഹിറ്റായതോടെ നിരവധി […]

1 min read

‘ഇനി വരുന്നത് പഞ്ചുരുളിയിലെ ദൈവ ശക്തിയുടെ കഥ’ ; വമ്പന്‍ ബജറ്റില്‍ ‘കാന്താര’ പ്രീക്വല്‍ ഒരുങ്ങുന്നു

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു കാന്താര. ഋഷഭ് തന്നെയണ് ചിത്രത്തില്‍ നായകനായി എത്തിയിരിക്കുന്നതും. കന്നഡ സിനിമയുടെ ഗതി തന്നെ മാറ്റിയ ചിത്രമെന്നാണ് കാന്താരയെ സിനിമാ ലോകം വിലയിരുത്തുന്നത്. ശിവയെന്ന കഥാപാത്രമായാണ് ഋഷഭ് ചിത്രത്തിലെത്തിയത്. സപ്തമി ഗൗഡയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിന്റെ കന്നഡ പതിപ്പ് മാത്രമായിരുന്നു ആദ്യം പുറത്തെത്തിയത്. കര്‍ണാടകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും പ്രേക്ഷകശ്രദ്ധ നേടിയതോടെയാണ് മറുഭാഷാ പതിപ്പുകള്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. മലയാളമുള്‍പ്പെടെ മൊഴിമാറ്റ പതിപ്പുകളെല്ലാം വന്‍ വിജയം നേടിയതോടെ ഇന്ത്യന്‍ സിനിമയില്‍ […]

1 min read

ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്ന സിനിമകള്‍ പരിശോധിക്കാന്‍ ‘ധര്‍മ സെന്‍സര്‍ ബോര്‍ഡ്’

സിനിമകളില്‍ ഹിന്ദുദൈവങ്ങളെയും സംസ്‌കാരത്തെയും അപമാനിക്കുന്നില്ലെന്ന് ഉറപ്പുവരുത്താല്‍ സെന്‍സര്‍ ബോര്‍ഡ് രൂപീകരിച്ച് ഹിന്ദു സന്ന്യാസിമാര്‍. ഇതിനായി പത്തംഗ ‘ധര്‍മ സെന്‍സര്‍ബോര്‍ഡ്’ രൂപവത്കരിച്ചു. സിനിമയ്ക്കുപുറമേ ഡോക്യുമെന്ററികള്‍, വെബ് സീരീസുകള്‍, മറ്റ് വിനോദോപാധികള്‍ എന്നിവയും ധര്‍മ സെന്‍സര്‍ ബോര്‍ഡ് പരിശോധിക്കും. ജ്യോതിഷ് പീഠിലെ ശങ്കരാചാര്യ എന്നറിയപ്പെടുന്ന അവിമുക്തേശ്വരാനന്ദ് സരസ്വതി ആണ് ബോര്‍ഡിന്റെ അധ്യക്ഷന്‍. ഹിന്ദു ദൈവങ്ങളെയും സനാതന ധര്‍മത്തെയും സിനിമകളിലൂടെ അപമാനിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഈ സംഘടനകളുടെ ലക്ഷ്യം. കഴിഞ്ഞ ജനുവരി 3ന് ആണ് അവിമുക്തേശ്വരാനന്ദ് സരസ്വതിയുടെ നേതൃത്വത്തില്‍ സെന്‍സര്‍ ബോര്‍ഡിന് […]

1 min read

“പത്താന്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കും” ; ഉടമയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ‘പത്താന്‍’ സിനിമ റിലീസ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്ത ഒരാള്‍ അറസ്റ്റില്‍. തൗജി എന്ന് വിളിപ്പേരുന്ന സണ്ണി ഷാ എന്ന 33 കാരനെയാണ് അഹമ്മദാബാദ് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പത്താന്‍ സിനിമ റിലീസ് ചെയ്യരുതെന്നും, റിലീസ് ചെയ്താല്‍ ഈ തിയേറ്റര്‍ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. അതേസമയം, തിയേറ്റര്‍ ഉടമകളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ അടുത്തിടെ സണ്ണി ഷാ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. വീഡിയോയിലെ പ്രതിയുടെ പ്രസ്താവനകള്‍ വര്‍ഗീയ സംഘര്‍ഷത്തിന് […]

1 min read

വിജയിയുടെ വാരിസ്, ടിവി സീരിയല്‍ പോലെയെന്ന് വിമര്‍ശനം ; മറുപടി നല്‍കി സംവിധായകന്‍ വംശി പൈഡിപ്പള്ളി

വിജയിയെ നായകനാക്കി വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. ഇതിനോടകം തന്നെ ബോക്‌സഓഫീസില്‍ മികച്ച വിജയമാണ് വാരിസ് നേടിയെടുത്തത്. 200 കോടി ക്ലബിലേക്ക് ചിത്രം എത്തിയെന്നാണ് റിപ്പോര്‍ട്ട്. മികച്ച പ്രതികരണങ്ങള്‍ ഉണ്ടെങ്കിലും ചിത്രത്തെ കുറിച്ച് മോശം അഭിപ്രായങ്ങളും പുറത്തു വരുന്നുണ്ട്. അതില്‍ കുറച്ച് പേരുടെ പ്രതികരണം ചിത്രം, സീരിയല്‍ പോലെയുണ്ട് എന്നതാണ്. ഇപ്പോള്‍ അതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ വംശി പൈഡിപ്പള്ളി. ഇന്നത്തെക്കാലത്ത് ഒരു ചിത്രം ഇറക്കാന്‍ എന്തൊക്കെ കഠിനമായ ജോലികള്‍ ചെയ്യണമെന്ന് […]

1 min read

‘ഞാന്‍ സിനിമ എടുക്കുന്നത് പണത്തിന് വേണ്ടിയും, പ്രേക്ഷകര്‍ക്ക് വേണ്ടിയും’ ; എസ് എസ് രാജമൗലി

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ബോക്‌സ്ഓഫിസില്‍ കോടികള്‍ വാരിയ ചിത്രം ഇപ്പോള്‍ ലോകവേദിയില്‍ അവാര്‍ഡുകളുടെ തിളക്കത്തിലാണ്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്‌കാരങ്ങളാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനും ഉള്ളത്. അതേ സമയം ബാഫ്റ്റ പുരസ്‌കാരങ്ങളില്‍ ആര്‍ആര്‍ആര്‍ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. ഇപ്പോഴിതാ, അവാര്‍ഡുകള്‍ സംബന്ധിച്ച് തന്റെ കാഴ്ചപ്പാട് […]

1 min read

തിയേറ്ററുകളില്‍ ഇപ്പോഴും ഹൗസ്ഫുള്‍ ഷോകള്‍; 50 കോടി ക്ലബിലേക്ക് മാളികപ്പുറം

ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം മികച്ച പ്രതികരണവുമായി, കേരളത്തിലെങ്ങും ഹൗസ്ഫുള്‍ ഷോയുമായി മുന്നോട്ട് പോവുകയാണ്. ചലച്ചിത്ര രംഗത്ത് നിന്നും, രാഷ്ട്രീയ മേഖലയില്‍ ഉള്ളവരില്‍ നിന്നും മറ്റ് സിനിമാസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. വന്‍ വിജയമായ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്നേ പലരും ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും മലയാള സിനിമയുടെ അഭിമാന ചിത്രമായി മാറുകയാണ് മാളികപ്പുറം. റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന് […]

1 min read

‘നിങ്ങളുടെ റിവ്യൂസ് വായിച്ചുകൊണ്ടേയിരിക്കുന്നു’; ‘നന്‍പകല്‍ നേരത്ത് മയക്കം’ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് മമ്മൂട്ടി

പ്രേക്ഷകരുടെ വലിയ കാത്തിരിപ്പിന് ശേഷം ജനുവരി 19ന് റിലീസ് ആയ ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഉണ്ടായ നന്‍പകല്‍ നേരത്ത് മയക്കം. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനായി സിനിമാപ്രേമികള്‍ ആവശ്യം ഉയര്‍ത്തിയിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ […]

1 min read

ഏറ്റവും മനോഹരമായ റിവ്യുകള്‍ കേള്‍ക്കുന്നു, നിങ്ങളും കുടുംബത്തോടൊപ്പം സിനിമ കാണുക : ദുൽഖർ സൽമാൻ

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ കഥാപാത്രമായാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. ജെയിംസ് എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ചപ്പള്‍ അത് പ്രേക്ഷകരെ തിയേറ്ററുകളില്‍ പിടിച്ചിരുത്തി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ […]

1 min read

അജിത്തിനെ പിന്നിലാക്കി വിജയ്; കേരളത്തില്‍ നിന്ന് മാത്രം വാരിസ് നേടിയത് 11.3 കോടി കളക്ഷന്‍

തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ 11ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ തുനിവും വിജയ്‌യെ നായകനാക്കി വംശി പൈഡിപ്പള്ളി ഒരുക്കിയ വാരിസുമനാണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു സിനിമകള്‍ക്കും മിച്ച പ്രതികരണങ്ങള്‍ തന്നെയാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചിരുന്നത്. എല്ലാ മാര്‍ക്കറ്റുകളിലും വിജയ് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേരളമുള്‍പ്പെടെ ചിലയിടങ്ങളില്‍ വാരിസ് നേടിയ മാര്‍ജിന്‍ ഏറെ ശ്രദ്ധേയവുമാണ്.   […]