‘മാർക്കോ’യുടെ ആദ്യഗാനം ബാൻ ചെയ്ത് യുട്യൂബ്
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ആദ്യഗാനം ബാൻ ചെയ്ത് യുട്യൂബ്. ‘ബ്ലഡ്’ എന്ന ഗാനം എക്സ്ട്രീം വയലൻസ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് യുട്യൂബ് നടപടിയെന്ന് അണിയറപ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിർദ്ദേശങ്ങൾ പാലിച്ച് ഗാനം ഉടൻ റിലീസ് ചെയ്യുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഇന്നായിരുന്നു മാർക്കോയുടെ ആദ്യഗാനം റിലീസ് ചെയ്തത്. പുറത്തിറങ്ങി മുപ്പത് മിനിറ്റിനുള്ളിൽ തന്നെ ഗാനം യുട്യൂബ് ബാൻ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ബ്ലഡ് ഗാനം കണ്ടവരെല്ലാം ഗംഭീര അഭിപ്രായം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സലാർ, കെജിഎഫ് ഫ്രാഞ്ചൈസികളിൽ അതിഗംഭീരമായ […]
“മലയാളത്തിൽ ഒരു നായകന് കിട്ടിയ ഏറ്റവും മികച്ച ഇൻട്രോ ഈ സിനിമയിലാണ് ” ; നരസിംഹം സിനിമയെ കുറിച്ച് കുറിപ്പ്
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘നരസിംഹം.’ നന്ദഗോപാൽ മാരാർ എന്ന കഥാപാത്രമായി മമ്മൂട്ടി കൂടി എത്തിയപ്പോൾ മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ബ്ലോക്ക്‌ബസ്റ്ററുകളിലൊന്നായി നരസിംഹം മാറി. മോഹൻലാലിന്റെ ഇന്ദുചൂഡനും മമ്മൂട്ടിയുടെ മാരാറുമൊക്കെ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്ന കഥാപാത്രമാണ്.ചിത്രത്തിലെ ഡയലോഗുകളും എവർഗ്രീനാണ്. ‘പോ മോനേ ദിനേശാ’ എന്ന കഥാപാത്രം തന്നെ ഉദാഹരണം. സോഷ്യൽ മീഡിയ ട്രോളുകളിലൊക്കെ ഇന്നും സജീവമാണ് ഈ പോ മോനേ ദിനേശാ വിളി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് […]
രാജ്. ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന “രുധിരം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
കന്നഡയിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം ‘രുധിരം’ റിലീസിനൊരുങ്ങുന്നു. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ‘The axe forgets but the tree remembers’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. മലയാളത്തിന് പുറമെ […]
‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോൺപോൾ ജോർജ്ജ് ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം
പ്രേക്ഷക – നിരൂപക ശ്രദ്ധ നേടിയ ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം മൂന്നാമത്തെ പ്രൊജക്ടുമായി ജോൺ പോൾ ജോർജ്ജ്. സൂപ്പർ ഹിറ്റായി മാറിയ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസിന്‍റെ പ്രൊഡക്ഷനിൽ എത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ അഭിനയിക്കാൻ പുതിയ താരങ്ങളെ തേടിക്കൊണ്ടുള്ള പോസ്റ്റ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. ‘തന്‍റെ സിനിമകളിൽ പുതിയ താരങ്ങളെ കണ്ടെത്തുന്നതിലുള്ള അസാമാന്യമായ കഴിവിന് പേരുകേട്ട ആള് കൂടിയാണ് ജോൺ പോൾ എന്ന് ഏവർക്കും അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹമിതാ പുതിയ സിനിമയിലേക്ക് പുതുമുഖ താരങ്ങളെ […]
“ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ് ചിത്രം മാടമ്പി ” ; കുറിപ്പ് വൈറൽ
ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് മാടമ്പി. പത്തനംതിട്ട ഇലവട്ടം ഗ്രാമത്തിലെ പലിശക്കാരനായ ഗോപാലകൃഷ്ണപിള്ളയുടെ ജീവിതാനുഭവങ്ങൾ കേരളത്തിലെ ഫ്യൂഡലിസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മാടമ്പി മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയായിരുന്നു മാടമ്പി. 2007 ജൂലൈ ൽ റിലീസ് ആയ ഹലോക്ക് ശേഷം മോഹൻലാലിന് കിട്ടുന്ന സൂപ്പർ ഹിറ്റ് ചിത്രം മാടമ്പി ആയിരുന്നു അതിന്റെ ഇടയിൽ […]
കടൽ പോലെ ആഴമുള്ള കഥ ; ഷൈനിന്റെും സണ്ണിയുടെയും ‘അടിത്തട്ട്’ ഒടിടിയിൽ
മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ഒടിടിയില്‍. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജോ ആന്‍റണി സംവിധാനം ചെയ്ത അടിത്തട്ട് എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയറ്ററുകളിലെത്തി, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം ഒടിടിയില്‍ എത്തിയിരിക്കുന്നത്. 2022 ജൂലൈ 1 ന് ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം നിലവില്‍ കാണാനാവും. മനോരമ മാക്സ്, ആമസോണ്‍ പ്രൈം വീഡിയോ എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് ഉള്ളവര്‍ക്ക് സിംപ്ലി […]
” മോഹൻലാൽ ചെയ്തതിൽ എതിർ അഭിപ്രായം ഇല്ലാതെ കരിയർ best സിനിമയും കഥാപാത്രവും “
മോഹൻലാൽ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് തന്മാത്ര. 2005 ഡിസംബർ 16-നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2005ൽ പുറത്തിറങ്ങിയ ചിത്രം ഓർമ്മകൾ നഷ്ടമാകുന്ന അൽഷീമേഴ്‌സ് രോഗം ബാധിച്ച ഒരു വ്യക്തിയിലും അയാളുടെ കുടുംബത്തിലും വരുത്തുന്ന മാറ്റങ്ങളെയും നേരിടേണ്ടി വരുന്ന അസാധാരണ സാഹചര്യങ്ങളെയും കുറിച്ചായിരുന്നു പറഞ്ഞത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിൻ്റെ പൂർണരൂപം മോഹൻലാൽ […]
എങ്ങനെയുണ്ട് സൂര്യയുടെ കങ്കുവ? ആദ്യ പ്രതികരണങ്ങള്‍
സൂര്യയുടെ കങ്കുവ ഒടുവില്‍ പ്രദര്‍ശത്തിനെത്തിയിരിക്കുന്നു. വൻ ഹൈപ്പായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആ ഹൈപ്പ് തിയറ്ററിലും സൂര്യ ചിത്രം നിലനിര്‍ത്തുന്നുണ്ടോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂര്യയുടെ കങ്കുവ കണ്ടവര്‍ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്തിന്റെ സൂര്യ നായകനായ കങ്കുവയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധിപ്പേരാണ് എഴുതിയിരിക്കുന്നത്. സൂര്യയുടെ കങ്കുവയില്‍ അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് ഉള്ളതെന്നാണ് അഭിപ്രായങ്ങള്‍. കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്‍ടം തോന്നുന്നതാണെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സിരുത്തൈ ശിവയുടെ മേക്കിംഗ് മികച്ചതാണ്. ചിത്രത്തിന്റേത് […]
“നടുനീളാൻ മാസ്സ് ഡയലോഗ്സ് പറഞ്ഞു കോരിത്തരിപ്പിക്കുന്ന കാര്യത്തിൽ മമ്മുക്ക മറ്റുള്ള നടന്മാരിൽ നിന്ന് വ്യത്യാസം ആണ് “
‘ഒരു ഫുൾ ബോട്ടിൽ ബ്രാൻഡി, രണ്ട് കോഴി ബിരിയാണി, നല്ല നീലച്ചടയൻ കാജാബീഡിയിൽ തെറുത്തത് ഒന്ന്’ ഈ കൂലിയിൽ കൊട്ടേഷൻ എടുക്കുന്ന കാരിക്കാമുറി ഷണ്മുഖൻ, മമ്മൂട്ടിയുടെ കരിയറിലെ അൽപ്പം ഗ്രേ ഷെയ്ഡുള്ള കഥാപാത്രത്തിന് ഇരുപത് വയസ്സ് തികയുന്നു. ഈ വേളയിൽ ബ്ലാക്കിന്റെ ഇരുപതാം വാർഷികം സമൂഹ മാധ്യമങ്ങളിലൂടെ ആഘോഷിക്കുകയാണ് മമ്മൂട്ടി ആരാധകർ. 20YearsOfBlack എന്ന ടാഗും എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ് ആയിട്ടുണ്ട്. സിനിമയിലെ ഡയലോഗുകളും, രംഗങ്ങളുമെല്ലാം ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് […]
” എപ്പോൾ കണ്ടാലും ചുണ്ടിലൊരു ചിരിയോടെയല്ലാതെ അവസാനിപ്പിക്കുവാൻ ആകാത്ത പടം യോദ്ധ “
സംഗീത് ശിവന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ‘യോദ്ധ’ എന്ന സിനിമയെ മലയാളികൾ അത്രപ്പെട്ടെന്ന് വിസ്‌മരിക്കില്ല. തൈപ്പറമ്പിൽ അശോകനും, അരശുംമൂട്ടിൽ അപ്പുക്കുട്ടനും, അശ്വതിയും ഒക്കെ മലയാളി മനസ്സിൽ ഇന്നും നര ബാധിച്ചിട്ടില്ലാത്ത മധുര ഓർമ്മകളാണ്. നേപ്പാളിന്‍റെ വശ്യ സൗന്ദര്യം ഇത്രയും മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു മലയാള സിനിമ വേറെയില്ല എന്ന് തന്നെ പറയാം. ലോകനിലവാരമുള്ള ഛായാഗ്രഹണം ആയിരുന്നു സന്തോഷ് ശിവന്‍റേത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പങ്കുവെച്ച പോസ്റ്റ് വായിക്കാം കുറിപ്പിൻ്റെ പൂർണരൂപം ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിനു […]