23 Jan, 2025
1 min read

“കാന്താരയെ വാഴ്ത്തിയ മലയാളികള്‍ അജയന്റെ രണ്ടാം മോഷണത്തെ ഇഴകീറി വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പ് “

തിയറ്ററുകളിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന ടൊവിനോ തോമസ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. സെപ്റ്റംബർ 12ന് ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം അതവ എആർഎം. ത്രീഡിയില്‍ ഇറങ്ങിയ ചിത്രത്തില്‍ മണിയൻ, കുഞ്ഞിക്കേളു, അജയൻ എന്നീ കഥാപാത്രങ്ങളെ അതി​ ​ഗംഭീരമായി ടൊവിനോ തോമസ് അവതരിപ്പിച്ചിരിക്കുന്നു. റിലീസ് ദിനത്തിലെ ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിലും കസറിക്കയറി. വെറും അഞ്ച് ദിവസത്തിൽ 50 കോടി ക്ലബ്ബ് എന്ന […]

1 min read

തിയറ്ററിലെ അടുത്ത ഞെട്ടിക്കല്‍ അമല്‍‌ നീരദ് വക….!!! ‘ബോഗയ്ന്‍‍വില്ല’ ഉടൻ

  ബിഗ് ബി എന്ന, കരിയറിലെ ആദ്യ ചിത്രം മുതല്‍ തന്‍റേതായ പ്രേക്ഷകവൃന്ദത്തെ ഒപ്പം കൂട്ടിയ സംവിധായകനാണ് അമല്‍ നീരദ്. ഓരോ ചിത്രം മുന്നോട്ടുപോകുന്തോറും ആ പ്രേക്ഷകക്കൂട്ടം എണ്ണത്തില്‍ വര്‍ധിച്ചിട്ടേയുള്ളൂ. മമ്മൂട്ടിയെ നായകനാക്കി 2022 ല്‍ ഒരുക്കിയ ഭീഷ്മ പര്‍വ്വമാണ് അമല്‍ നീരദിന്‍റേതായി അവസാനം എത്തിയത്. ഇപ്പോഴിതാ രണ്ട് വര്‍ഷത്തിന് ശേഷം ഒരു അമല്‍ നീരദ് ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ജ്യോതിര്‍മയിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോഗയ്ന്‍‍വില്ല എന്ന ചിത്രമാണ് […]

1 min read

“അങ്ങനെ എത്രയെത്രയോ കാമുക ഭാവങ്ങൾ ആ മുഖത്ത് മിന്നി മറഞ്ഞിട്ടുണ്ട് …”; മോഹൻലാലിനെ കുറിച്ച് കുറിപ്പ്

മലയാളികളുടെ സൂപ്പര്‍ സ്റ്റാറായ മോഹന്‍ലാല്‍ ഇന്നും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ് നില്‍ക്കുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വില്ലനായി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടന്‍ ഒരു കാലത്ത് മലയാള സിനിമയുടെ നട്ടെല്ല് എന്ന് പറയാവുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള നടനുമാണ്. മാസ് ആക്ഷന്‍ ഹീറോയായും വളരെ വള്‍നറബിള്‍ ആയ കഥാപാത്രങ്ങളും മോഹന്‍ലാല്‍ ചെയ്തു.തന്മാത്ര, ചിത്രം, താളവട്ടം, പ്രണയം തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. കോമഡിയും അസമാന്യമായി ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച നടന്‍ […]

1 min read

ബോക്സ് ഓഫീസില്‍ ചെറിയ തുകയുമായി തുടങ്ങിയ കിഷ്‍കിന്ധാ കാണ്ഡം കളക്ഷനിൽ ഞെട്ടിക്കുന്നു..!!

പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയത്തിലേക്ക് കുതിക്കുന്ന ഒരു ചിത്രമായിരിക്കുകയാണ് കിഷ്‍കിന്ധാ കാണ്ഡം. ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡത്തിനെ കളക്ഷൻ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. ബോക്സ് ഓഫീസില്‍ ചെറിയ തുകയുമായി തുടങ്ങിയ കിഷ്‍കിന്ധാ കാണ്ഡം പിന്നീട് ആകെ കളക്ഷനില്‍ ഞെട്ടിക്കുകയാണ്. ഓണം റിലീസായി എത്തിയ ചിത്രം ഒരാഴ്ചയില്‍ ആകെ നേടുന്നത് ഏകദേശം 21 കോടിയായിരിക്കും എന്നാണ് പ്രവചനങ്ങള്‍. ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം 12.3 കോടിയാണ് കേരളത്തില്‍ നിന്ന് നേടിയതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന് പുറത്ത് കിഷ്‍കിന്ധാ കാണ്ഡം 1.85 കോടി ഇന്ത്യയില്‍ നേടിയിരിക്കുന്നു എന്നാണ് […]

1 min read

ഫൈറ്റ് സീനുകളിലെ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യാസം പങ്കിട്ട് സ്റ്റണ്ട് മാസ്റ്റര്‍ ബസന്ത് രവി

സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പലപ്പോഴും സെപ്പറേറ്റ് ഫാന്‍ ബേസ് ഉണ്ടാവാറുണ്ട്. ആക്ഷന്‍ ജോണറില്‍ പെട്ട ചിത്രങ്ങള്‍ അല്ലെങ്കില്‍പ്പോലും മുഖ്യധാരാ ഇന്ത്യന്‍ സിനിമയില്‍ നിന്ന് ആക്ഷന്‍ രംഗങ്ങള്‍ ഒഴിവാക്കാനാവില്ല. ഇപ്പോഴിതാ മലയാളം സൂപ്പര്‍താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ആക്ഷന്‍ രംഗങ്ങള്‍‌ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് നടനും ആക്ഷന്‍ കൊറിയോഗ്രഫറുമായ ബസന്ത് രവി. ടൂറിംഗ് ടാക്കീസ് എന്ന തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബസന്ത് മലയാളത്തിലെ തന്‍റെ അനുഭവം പറയുന്നത്. മമ്മൂട്ടിയോ മോഹന്‍ലാലോ ആരാണ് ഫൈറ്റ് സീനുകള്‍ മനോഹരമായി ചെയ്യുന്നത് […]

1 min read

“മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ ഞാൻ നിലവിൽ ഭാഗമല്ല ” ; ലിജോ ജോസ് പെല്ലിശ്ശേരി

മലയാള സിനിമയിലെ പുതിയ സംഘടനയാണ് പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്. തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയാണിത്. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. എന്നാല്‍ സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി. നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നുവെന്നും […]

1 min read

മുംബൈയില്‍ 30 കോടി വില വരുന്ന ഫ്ലാറ്റ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരന്‍

മുംബൈയില്‍ 30 കോടി വില വരുന്ന ഫ്ലാറ്റ് സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരന്‍. ബാന്ദ്ര വെസ്റ്റിലെ പാലി ഹില്ലിലെ നരെയ്ന്‍ ടെറേസസിലാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്ന ഫ്ലാറ്റ്. ഇതൊരു ഡ്യൂപ്ലെക്സ് അപ്പാര്‍‌ട്ട്മെന്‍റ് (രണ്ട് വീടുകള്‍ ചേര്‍ന്നത്) ആണെന്നും പൃഥ്വിരാജിന്‍റെ നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ പേരിലാണ് വാങ്ങലെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 30.6 കോടിയാണ് പ്രസ്തുത ഫ്ലാറ്റിന്‍റെ വിലയെന്ന് സ്ക്വയര്‍ ഫീറ്റ് ഇന്ത്യയുടെ സ്ഥാപകന്‍ വരുണ്‍ സിംഗ് പറയുന്നു. 2971 ചതുരശ്രയടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്മെന്‍റിന് നാല് കാറുകള്‍ […]

1 min read

‘ഇത് മോശം സിനിമയാണെങ്കിൽ പരസ്യമായി ഞാൻ മാപ്പ് പറയാം’; ആരാധകന്‍റെ കമന്‍റിന് ‘കിഷ്‍കിന്ധ കാണ്ഡം’ പ്രൊഡ്യൂസ‍റിന്‍റെ മറുപടി വൈറൽ

‘സൺഡേ ഹോളിഡേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിച്ചെത്തിയിരിക്കുന്ന പുതിയ ചിത്രമായ ‘കിഷ്‍കിന്ധാ കാണ്ഡം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. ഓണച്ചിത്രങ്ങളിൽ ‘കിഷ്‍കിന്ധ കാണ്ഡ’ത്തിന് പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ ലഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിജയരാഘവന്‍ എത്തിയിരിക്കുന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ ലോകോത്തര നിലവാരത്തിലുള്ള ചിത്രമെന്നാണ് പ്രേക്ഷകരേവരും ചിത്രത്തെ പുകഴ്ത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ്ജ് സിനിമയുടെ റിലീസിന് […]

1 min read

”കിഷ്‍കിന്ധാ കാണ്ഡ’ത്തിലെ വിജയരാഘവന്‍റെ വേഷം അഞ്ഞൂറാനെ മനസ്സിൽ കണ്ടെഴുതിയത്’: ദിൻജിത്ത് അയ്യത്താൻ

‘സൺഡേ ഹോളിഡേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിച്ചിരിക്കുന്ന പുതിയ ചിത്രമായ ‘കിഷ്‍കിന്ധാ കാണ്ഡം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. ഓണച്ചിത്രങ്ങളിൽ പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ ലഭിച്ചിരിക്കുകയാണ് കിഷ്‍കിന്ധ കാണ്ഡത്തിന്. ചിത്രത്തിൽ ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിജയരാഘവന്‍ എത്തിയിരിക്കുന്നത്. വിജയരാഘവൻ അവതരിപ്പിച്ചിരിക്കുന്ന അപ്പുപ്പിള്ള എന്ന കഥാപാത്രത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം. ഈ വേഷത്തിലേക്ക് വിജയരാഘവനെ കാസ്റ്റ് ചെയ്തതിന് പിന്നിലെ ചില വിശേഷങ്ങളെ പറ്റി ഒരു ഓൺലൈൻ […]

1 min read

വാലിബന്റെ ലൈഫ് ടൈം കളക്ഷൻ തൂക്കി ടൊവിനോ ചിത്രം …!!! ഓണച്ചിത്രങ്ങളിൽ ഒന്നാമൻ ‘എആർഎം ‘

ലോകമെമ്പാടുള്ള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന അജയന്റെ രണ്ടാം മോഷണത്തിന് തിയറ്ററുകളിൽ വൻ വരവേൽപ്പ്. ഏറെ നാളുകൾക്ക് ശേഷം ഇറങ്ങുന്ന മലയാള ത്രീഡി ചിത്രമെന്ന നിലയ്ക്ക് ഗംഭീര തിയറ്റർ അനുഭവമാണ് എആർഎം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. പ്രേക്ഷക, ബോക്സ് ഓഫീസ് പ്രതികരണങ്ങളിൽ നിന്നും അക്കാര്യം വ്യക്തമാണ്. “ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ്” ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. സെപ്റ്റംബർ 12ന് ആണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ എത്തിയത്. നാല് ദിവസം കൊണ്ട് 35 കോടിക്ക് മേലെ […]