23 Jan, 2025
1 min read

“ലാലേട്ടൻ്റെ വെല്ലുവിളി സീനുകൾ മലയാളികൾക്കെന്നും ഹരമായിരുന്നു ” ; കുറിപ്പ് വൈറൽ

തലമുറകൾ പലതും മാറിവന്നു. എന്നാലും മലയാളികളുടെ ആഘോഷമാണ് നടൻ മോഹൻലാൽ. കുസൃതി നിറഞ്ഞ, നിഷ്കളങ്കമായ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും അത്ഭുതപ്പെടുത്തിയും മോഹൻലാൽ എന്ന നടവിസ്മയം തിരശ്ശീലയിൽ ആടിത്തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ. തൊഴിലില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ അവരിലൊരാളായും, സങ്കടപ്പെടുന്നവരുടെ കണ്ണീരൊപ്പിയും പ്രണയിനികളുടെ കാമുകനായും മോഹൻലാല്‍ കഥാപാത്രങ്ങള്‍ കൂട്ടിനെത്തി. മോഹൻലാൽ എന്ന സൂപ്പർ താരത്തെ ലാലേട്ടൻ എന്ന് മലയാളികൾ ഒരേ സ്വരത്തിൽ വിളിച്ചു. ഇപ്പോഴിതാ മോഹൻലാലിനെ […]

1 min read

“ദളപതി 69 ” ആദ്യ 1000 കോടിയോ…? പ്രത്യേകതകള്‍ എന്തൊക്കെ?

രാഷ്‍ട്രീയത്തില്‍ സജീവമാകുന്നതിനെ തുടര്‍ന്ന് വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ദളപതി 69 താരത്തിന്റെ അവസാന സിനിമയായിരിക്കും എന്നാണ് കരുതുന്നത്. ദളപതി 69ല്‍ സിനിമാ ആരാധകര്‍ക്കൊപ്പം താരങ്ങള്‍ക്കും വലിയ പ്രതീക്ഷകളാണ്. തമിഴകത്ത് നിന്നുള്ള ആദ്യത്തെ 1000 കോടി ചിത്രമാകുമോ ദളപതി 69 എന്നാണ് ഉറ്റുനോക്കുന്നത്. ബാഹുബലി 2 സിനിമ തമിഴിലുമായിട്ടാണ് സംവിധായകൻ രാജമൌലി ചിത്രീകരിച്ചത്. അതിനാല്‍ 1000 കോടിയുടെ കണക്കില്‍ ചിത്രം തമിഴകത്തുണ്ട്. എന്നാല്‍ തനിത്തമിഴില്‍ ഒരു 1000 കോടി ക്ലബി ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നത് വ്യക്തമാണ്. വിജയ്‍യുടെ […]

1 min read

സംഭവ ബഹുലം ഈ കട്ടിലും മുറിയും; ‘ഒരു കട്ടിൽ ഒരു മുറി’ റിവ്യൂ വായിക്കാം

നമ്മള്‍ താമസിക്കുന്ന മുറിയും നമ്മള്‍ കിടക്കുന്ന കട്ടിലുമൊക്കെ നമ്മളെത്ര മാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന് എപ്പോഴെങ്കിലും ചിന്തിച്ച് നോക്കിയിട്ടുണ്ടോ. എത്രയെത്ര ഓർമ്മകളാകും നമ്മുടെ മുറിയും കട്ടിലുമൊക്കെയായി ബന്ധപ്പെട്ടുള്ളത്. അത് ചിലപ്പോൾ സന്തോഷം പകരുന്നതാകും, ചിലപ്പോള്‍ ദുഖിപ്പിക്കുന്നതാകും, മറ്റുചിലപ്പോള്‍ ആശ്വസിപ്പിക്കുന്നതാകും. ഒരു മുറിയും ഒരു കട്ടിലും ചില ജീവിതങ്ങളെ എത്രമാത്രം സ്വാധീനിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ‘ഒരു കട്ടിൽ ഒരു മുറി’ എന്ന ചിത്രം.   സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ ‘കിസ്മത്ത്’, ‘തൊട്ടപ്പൻ’ എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ […]

1 min read

മമ്മൂട്ടി പടത്തെ തൂക്കാൻ ഒരുങ്ങി ആസിഫ് അലി …..!! ഇനി വേണ്ടത് 3 കോടി

ഏവർക്കും അറിയാവുന്നത് പോലെ 2024 മലയാള സിനിമയ്ക്ക് വലിയ ലാഭം സമ്മാനിച്ച വർഷമാണ്. ജനുവരി മുതൽ തുടങ്ങിയ വിജയത്തിളക്കം ഇടയ്ക്ക് ഒന്ന് മങ്ങിയെങ്കിലും തിരിച്ച് കയറി വന്നിരിക്കുകയാണ് മോളിവുഡ്. ഓണച്ചിത്രങ്ങളായി റിലീസ് ചെയ്ത ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണവും ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡവും ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. 100 കോടി ക്ലബ്ബിൽ ഇടംപിടിക്കാനുള്ള ഒരുക്കത്തിലാണ് ടൊവിനോ ചിത്രമെങ്കിൽ തൊട്ടുപിന്നാലെ ആസിഫ് പടവുമുണ്ട്. ഈ അവസരത്തിൽ 2024ൽ ഇതുവരെ റിലീസ് ചെയ്ത […]

1 min read

‘മറവികളെ…’ ഗംഭീര മെലഡിയുമായി വീണ്ടും സുഷിൻ ശ്യാം… ‘ബോഗയ്‌ന്‍വില്ല’ പുതിയ ഗാനം

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ബോഗയ്‌ന്‍വില്ല’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘മറവികളെ…’ എന്ന് തുടങ്ങുന്ന ലിറിക്ക് വീഡിയോയാണ് പുറത്തിറങ്ങിയത്. റഫീക്ക് അഹമ്മദിന്‍റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകി മധുവന്തി നാരായണൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘സ്തുതി’ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയതിന് പിന്നാലെയാണ് ഇപ്പോൾ രണ്ടാമത്തെ ഗാനത്തം പുറത്തിറങ്ങിയിരിക്കുന്നത്. ഒക്ടോബർ 17നാണ് സിനിമയുടെ റിലീസ്. സൂപ്പർ […]

1 min read

” അന്ന് മമ്മൂക്കയ്ക്ക് പണമൊന്നും പ്രാധാന്യമില്ല , ബീഡി മാത്രമേ നിര്‍ബന്ധമുള്ളു “

തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനിൽ നിന്നും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായി മാറിയ കഥയാണ് മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് പറയാനുള്ളത്. മൂന്നു ദേശീയ അവാര്‍ഡുകളും പത്മശ്രീയും നേടി ‘മഹാനടന്‍’ എന്ന ഖ്യാതി നേടിയെടുത്ത വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വര്‍ഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ജനങ്ങൾക്ക്. താരരാജാവും മെഗാസ്റ്റാറുമായി വളര്‍ന്ന മമ്മൂട്ടിയെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ വക്കീലായിരുന്ന മമ്മൂട്ടിയുടെ തുടക്കകാലത്തെ കുറിച്ചുള്ള കഥകള്‍ […]

1 min read

‘നമ്മൾ ചെയ്യാത്ത റോളില്ല ഭായ്’, അപ്പോ എങ്ങനാ തുടങ്ങുവല്ലേ..!! വിനായകനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് മമ്മൂട്ടി

പതിവ് തെറ്റിക്കാതെ ഇക്കുറിയും സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിക്കുന്ന മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്തു വിട്ടിരുന്നു. മുടി പിന്നിലേക്ക് ചീകിയൊതുക്കി അല്‍പ്പം ഗൗരവ ലുക്കിലാണ് മമ്മൂട്ടിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇളം റോസ് നിറത്തിൽ വരയുള്ള ഷർട്ടും മുണ്ടുമാണ് മമ്മൂട്ടിയുടെ വേഷം. ലുക്ക് പുറത്തു വന്നപ്പോൾ മുതൽ ഉയർന്ന ചോദ്യം ഏത് സിനിമയുടെ ലുക്ക് ആണെന്നതായിരുന്നു. മമ്മൂട്ടിയും നവാഗതനായ ജിതിൻ കെ ജോസും ഒന്നിക്കുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കായിരുന്നു അത്. ഇപ്പോഴിതാ മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിർമാണ […]

1 min read

ഇത് 100 കോടിയല്ല, അതുക്കും മേലേ..!! കുതിപ്പ് തുടര്‍ന്ന് ‘അജയന്‍റെ രണ്ടാം മോഷണം’

ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. പൂർണമായും ത്രീഡിയിൽ ഒരുങ്ങിയ ചിത്രത്തിൽ ട്രിപ്പിൾ റോളിൽ ടൊവിനോ നിറഞ്ഞാടിയപ്പോൾ, ബോക്സ് ഓഫീസിലും പൊൻതിളക്കം. ഒടുവിൽ 100 കോടി ക്ലബ്ബ് എന്ന ഖ്യാതിയും നേടി കുതിപ്പ് തുടരുകയാണ് എആർഎം ഇപ്പോൾ. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയറ്ററുകളിൽ നിന്ന് എല്ലാ ദിവസവും ഒരു കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കാൻ അജയന്റെ രണ്ടാം മോഷണത്തിന് സാധിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്കിങ്ങിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം ഏറ്റവും […]

1 min read

ലോക ചിത്രങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നൊരു പടം മാത്രം…!! വമ്പൻ നേട്ടം സ്വന്തമാക്കി മമ്മൂട്ടിയുടെ ഭ്രമയുഗം

    മലയാള സിനിമയ്ക്ക് സൂവർണ കാലഘട്ടം കൂടി സമ്മാനിച്ച വർഷം ആയിരുന്നു 2024. ബോക്സ് ഓഫീസ് ഹിറ്റുകൾക്ക് ഒപ്പം തന്നെ, പുത്തൻ സാങ്കേതികമികവിന് ഇടയിൽ ഒരു ബ്ലാക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ പരീക്ഷണം കൂടി ഈ നാളുകളിൽ നടന്നു. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ് ഭ്രമയുഗം ആയിരുന്നു ആ ചിത്രം. അൻപത് കോടി ക്ലബ്ബിൽ ഇടംനേടിയ ആദ്യ ബ്ലാക് ആൻഡ് വൈറ്റ് ചിത്രമെന്ന ഖ്യാതിയും ഭ്രമയുഗത്തിന് സ്വന്തമായിരുന്നു. ഇപ്പോഴിതാ സിനിമ […]

1 min read

“കാന്താര 2 ” സിനിമയില്‍ മോഹൻലാലുമുണ്ടാകുമോ? സൂചനകള്‍ പുറത്ത്

ഋഷഭ് ഷെട്ടിയുടെ കാന്താര ദേശീയ അവാര്‍ഡില്‍ മിന്നിത്തിളങ്ങിയിരുന്നു. ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും ഋഷഭ് ഷെട്ടിക്കായിരുന്നു. അതിനാല്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ തുടര്‍ച്ചയ്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. കാന്താര 2ല്‍ ഒരു നിര്‍ണായകമായ കഥാപാത്രമായി മോഹൻലാലും ഉണ്ടാക്കുമെന്നാണ് അനലിസ്റ്റുകളുടെയടക്കം സൂചനകള്‍.നായകൻ ഋഷഭ് ഷെട്ടിയുടെ അച്ഛൻ കഥാപാത്രമായിട്ടായിരിക്കും മോഹൻലാല്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി കാന്താരയുടെ തുടര്‍ച്ച ഒരുക്കുന്നത്. ജയറാമും ഋഷഭ് ഷെട്ടിയുടെ കാന്താരയുടെ ഭാഗമാകുന്നുണ്ട് എന്ന റിപ്പോര്‍ട്ടും വലിയ […]