ഏഷ്യാനെറ്റ് ന്യൂസ്; ‘മമ്മൂട്ടി എപ്പോഴാണ് വോട്ട് ചെയ്യാൻ എത്തുന്നത്’ എന്നാണ് ചാനൽ ടൈംടേബിൾ തയ്യാറാക്കുമ്പോൾ ആദ്യം എഴുതുന്നത്,ഇത് കാലങ്ങളായുള്ള പതിവാണ്
പ്രമുഖ വ്യക്തികളും സെലിബ്രിറ്റികളും ഇലക്ഷൻ ദിനത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നത് ഏറ്റവും കൗതുകമുള്ള വാർത്തയാണ്. പലപ്പോഴും താരങ്ങൾ ക്യൂ തെറ്റിക്കുന്നതും ചെറിയ പ്രശ്നം ഉണ്ടാകുന്നതും ആരാധകർ തടിച്ചുകൂടുന്നതും വോട്ടിംഗ് ദിനങ്ങളിലെ സ്പെഷ്യൽ കാഴ്ചകൾ തന്നെയാണ്.ഇത്തവണയും പതിവ് തെറ്റിച്ചില്ല. തെരഞ്ഞെടുപ്പ് ദിനത്തിൽ താരങ്ങളായത് സിനിമാതാരങ്ങൾ തന്നെയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ വോട്ടിംഗ് തന്നെയാണ്. മമ്മൂട്ടി വോട്ട് രേഖപ്പെടുത്താൻ എത്തുന്നതും തുടർന്ന് മാധ്യമപ്രവർത്തകരെ കാണുന്നത് വലിയ വാർത്തയാകാറുള്ളത് ഒരു സ്ഥിരം സംഭവമാണ് എന്നിരിക്കെ ഇക്കുറി ആ പതിവ് കാഴ്ചകൾക്ക് വിപരീതമായ ചില അനിഷ്ടസംഭവങ്ങൾ ഉണ്ടാവുകയും ചെയ്തു. മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമ പ്രവർത്തകർ ഇലക്ഷൻ ബൂത്തിലേക്ക് ഇരച്ചു കയറിയപ്പോൾ ബിജെപി സ്ഥാനാർഥിയുടെ ഭാര്യയും ബിജെപിയുടെ അനുഭാവിയായ യുവതി പ്രതിഷേധത്തിന്റെ ശബ്ദമുയർത്തിയതും ഇത്തവണത്തെ ഇലക്ഷൻ കാഴ്ചകളിലെ അപൂർവ്വ സംഭവം ആയി തന്നെ മാറിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ വോട്ടിങ്ങിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നത് മറ്റൊരു കാര്യമാണ്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് കറസ്പോണ്ടൻസ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഇലക്ഷൻ ദിനത്തിൽ ചാനലിൽ ടൈംടേബിൾ തയ്യാറാക്കുമ്പോൾ ആദ്യം തയ്യാറാക്കുന്നത് മമ്മൂട്ടി എവിടെയാണ് വോട്ട് ചെയ്യുന്നത് മമ്മൂട്ടി എപ്പോഴാണ് വോട്ട് ചെയ്യാൻ എത്തുന്നത് എന്നാണ് ഏഷ്യാനെറ്റിലെ കറസ്പോണ്ടൻസ് തുറന്നു പറഞ്ഞിരിക്കുന്നത്.ഇതിനോടകം ചാനൽ ഉദ്യോഗസ്ഥന്റെ ഈ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വൈറലായ വാക്കുകൾ ഇങ്ങനെ: “കൊച്ചിയിലെ ബ്യൂറോയിൽ ജോലി ചെയ്യുന്ന കാലത്ത് മുതൽ തെരഞ്ഞെടുപ്പ് ദിവസത്തെ ടൈംടേബിൾ ഉണ്ടാക്കുമ്പോൾ അതിൽ ആദ്യം എഴുതുന്നത് മമ്മൂട്ടി എത്ര മണിക്കാണ് വോട്ട് ചെയ്യാൻ പോകുന്നത് ഏത് ബൂത്തിൽ ആണ് എന്നാണ്…”