ആ വേഷത്തിൽ മമ്മൂക്കയെ കണ്ടതും ഷോക്കായി, ഒരിക്കലും പ്രതീക്ഷിച്ചില്ല: ‘ഭ്രമയുഗ’ത്തെ കുറിച്ച് അർജുൻ
മലയാള സിനിമയിലെ മൊഗാ സ്റ്റാറായാണ് മമ്മൂട്ടിയെ ആരാധകര്‍ കാണുന്നത്.മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളുടെ അവസാന വാക്കായി മമ്മൂട്ടി അറിയപ്പെട്ടിരുന്ന ഒരു കാലവുണ്ടായിരുന്നു. 71ാം വയസ്സിലും നടന് കാഴ്ചയില്‍ പ്രായത്തേക്കാള്‍ ചെറുപ്പമാണ്. കരിയറിന്റെ പല ഘട്ടങ്ങളിലൂടെ കടന്ന് പോയ നടനാണ് മമ്മൂട്ടി. ഓരോ വര്‍ഷവും പുത്തന്‍ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വര്‍ഷം റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടന് ഈ വര്‍ഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. കണ്ണൂര്‍ സ്ക്വാഡാണ് മമ്മൂട്ടിയുടേതായി റിലീസിന് എത്തിയ ഏറ്റവും പുതിയ സിനിമ.
ഒരു കഥാപാത്രത്തിനായി അദ്ദേഹം എടുക്കുന്ന ഡെഡിക്കേഷന് വേറെ ലെവല്‍ ആണ്. ഇതിന് നിരവധി ഉദാഹരങ്ങളും നമുക്ക് മുന്നിലുണ്ട്. സമീപകാലത്തും പുതുമയാര്‍ന്ന വേഷങ്ങളിലൂടെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ അത്തരമൊരു ലുക്ക് ആയിരുന്നു ഏതാനും നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയ ഭരിച്ചത്. ഭ്രമയുഗം എന്ന ഹൊറര്‍ മൂഡിലുള്ള ചിത്രത്തിലേതാണ് ആ ലുക്ക്. നരപിടിച്ച താടിയും മുടിയുമായി ഡെവിളിഷ് ലുക്കില്‍ ചിരിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാമായിരുന്നു. ഇപ്പോഴിതാ ഭ്രമയുഗത്തെ കുറിച്ചും ലൊക്കേഷനിലെ ചില അനുഭവവും പങ്കുവയ്ക്കുകയാണ് അര്ജുന് അശോകന്. മമ്മൂട്ടിയ്ക്ക് ഒപ്പം പ്രധാന വേഷത്തില്‍ അര്ജുന് ഭ്രമയുഗത്തില്‍ എത്തുന്നുണ്ട്.
അര്ജുന് അശോകന്റെ വാക്കുകള്‍ ഇങ്ങനെ
സത്യം പറഞ്ഞാല്‍ നായകന് എന്ന് പറയുന്ന പരിപാടി ഇല്ല ഭ്രമുഗത്തില്. പ്രധാനമായും മൂന്ന് കഥാപാത്രങ്ങളാണ് ഉള്ളത്. മമ്മൂക്ക, ഞാന്‍, സിദ്ധാര്‍ത്ഥ് ഭരതന് എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍. നായകന് വില്ലന്‍ പരിപാടി ആയിട്ടൊന്നും പറഞ്ഞിട്ടില്ല. മമ്മൂക്ക നെഗറ്റീവ് റോള്‍ എന്ന് ഓട്ടോമാറ്റിക് ആയി സോഷ്യല്‍ മീഡിയയില്‍ വന്നതാണ്. ഭ്രമയുഗം: ഏജ് ഓഫ് മാഡ്നെസ്സ് എന്നാണല്ലോ പേര്. ചെറിയൊരു വില്ലനിസം ഉള്ള കഥാപാത്രം ആണ്.
ലൊക്കേഷന്‍ വന്‍ പൊളി ആയിരുന്നു. ഫസ്റ്റ് ലുക്കിനായി ആദ്യം വരച്ചത് വേറൊരു ടൈപ്പ് ആയിരുന്നു. ചര്‍ച്ചകളിലും പ്രീ പ്രൊഡക്ഷന്‍ ഇടയിലും ആണ് പിന്നീടത് മാറിയത്. ഫസ്റ്റ് ഡേ പൂജ കഴിഞ്ഞ് ഷൂട്ടിന് ഇറങ്ങി. മമ്മൂക്ക ഈ വേഷത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ എല്ലാവരും ഞെട്ടിപ്പോയി. ഒരാളും ഫോണ്‍ സെറ്റില്‍ എടുക്കരുത് എന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒളിച്ചും പാത്തും ഉപയോഗിക്കണം. മമ്മൂക്ക അഞ്ചരയ്ക്ക് പോകും. പിന്നെ എല്ലാവര്ക്കും ഫോണെടുത്ത് കുത്തിയിരിക്കാം. അതുവരെ ഒന്നുമില്ല. ഷോക്കിംഗ് ആയിരുന്നു മമ്മൂക്കയുടെ ലുക്ക് കാണാന്‍. കാരണം മമ്മൂക്ക ആ ലുക്കില്‍ വരുമെന്ന് പ്രതീക്ഷിച്ചില്ല. ഭ്രമയുഗത്തില്‍ ഒരുഭാഗം ആകാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം.