‘നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം’ ; ട്രോളുകള്‍ക്കെതിരെ അല്‍ഫോണ്‍സ് പുത്രന്‍
1 min read

‘നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സിനിമകള്‍ കാണാം’ ; ട്രോളുകള്‍ക്കെതിരെ അല്‍ഫോണ്‍സ് പുത്രന്‍

മലയാളത്തിലെ പ്രമുഖ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. നേരം, പ്രേമം, ട്രാന്‍സ്, ഗോള്‍ഡ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. പൃഥ്വിരാജിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത ഗോള്‍ഡ് ആയിരുന്നു അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം. നീണ്ട ഇടവേളക്ക് ശേഷം എത്തിയ അല്‍ഫോണ്‍സ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് പക്ഷേ നിരാശയായിരുന്നു ഫലം.

May be an image of 1 person, beard and text

സിനിമയുടെ റിലീസിന് പിന്നാലെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും അല്‍ഫോണ്‍സ് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇവയോടുള്ള പ്രതിഷേധ സൂചകമായി തന്റെ മുഖം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രൊഫൈല്‍ ഫോട്ടോ മാറ്റിക്കൊണ്ടാണ് അല്‍ഫോണ്‍സ് പുത്രന്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ഒപ്പം ഒരു കുറിപ്പും എഴുതിയിട്ടുണ്ട്. താന്‍ ആരുടെയും അടിമയല്ലെന്നും തന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ആര്‍ക്കും അവകാശം നല്‍കിയിട്ടില്ലെന്നും അല്‍ഫോണ്‍സ് കുറിപ്പില്‍ പറയുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സൃഷ്ടികള്‍ കാണാമെന്നും അദ്ദേഹം കുറിച്ചു.

Alphonse Puthren - IMDb

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

നിങ്ങള്‍ എന്നെ ട്രോളുകയും എന്നെയും എന്റെ ഗോള്‍ഡ് എന്ന സിനിമയെയും കുറിച്ച് മോശമായ കാര്യങ്ങള്‍ പറയുകയും ചെയ്യുന്നത് നിങ്ങളുടെ സംതൃപ്തിക്കുവേണ്ടിയാണ്… അത് നിങ്ങള്‍ക്ക് നല്ലതാണ്. എനിക്കു വേണ്ടിയല്ല. അതുകൊണ്ട് ഇന്റര്‍നെറ്റില്‍ മുഖം കാണിക്കാതെ ഞാന്‍ പ്രതിഷേധിക്കുന്നു. ഞാന്‍ നിങ്ങളുടെ അടിമയല്ല അല്ലെങ്കില്‍ എന്നെ കളിയാക്കാനോ പരസ്യമായി അപമാനിക്കാനോ ഞാന്‍ അവകാശം നല്‍കിയിട്ടില്ല. അതിനാല്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ സൃഷ്ടികള്‍ കാണാം. പിന്നെ എന്റെ പേജില്‍ വന്ന് ദേഷ്യം കാണിക്കരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, ഞാന്‍ ഇന്റര്‍നെറ്റില്‍ അദൃശ്യനാകും. ഞാന്‍ പഴയതുപോലെയല്ല. ഞാന്‍ ആദ്യം എന്നോടും പിന്നീട് എന്റെ പങ്കാളിയോടും എന്റെ കുട്ടികളോടും എന്നെ ശരിക്കും ഇഷ്ടപ്പെടുന്നവരോടും ഞാന്‍ വീഴുമ്പോള്‍ എന്റെ അരികില്‍ നില്‍ക്കുന്നവരോടും സത്യസന്ധത പുലര്‍ത്തും. ഞാന്‍ വീണപ്പോള്‍ നിങ്ങളുടെ മുഖത്തുണ്ടായ ചിരി ഒരിക്കലും മറക്കില്ല. ആരും മനഃപൂര്‍വം വീഴുന്നില്ല. അത് സ്വാഭാവികമായി സംഭവിക്കുന്നു. എന്നെ വീഴ്ത്തിയ അതേ പ്രകൃതി തന്നെ പിന്തുണയോടെ സംരക്ഷിക്കും. നല്ലൊരു ദിനം ആശംസിക്കുന്നു’.

Prithviraj Sukumaran-Alphonse Puthren's Gold: Here's An Exciting Update! - Filmibeat

If you are trolling me and telling bad things about me and my film Gold for your satisfaction … it is good for you. Not for me. So I’m protesting by not showing my face in internet. I’m not your slave or i did not give rights to tease me or abuse me in public. So see my works if you like. And don’t come into my page and show your anger. If you do so, I’ll just become invisible in the internet. I’m not like before. I’ll be true to myself first and then to my partner and my children and the people who really like me and stood beside me when I fell down. I will never forget the laugh in your faces when I fell down. No one falls on purpose. It happens by nature. So the same nature will protect me with the support. Have a great day 😁😁😁😁😁