“മോഹൻലാലിനെ അഭിനയം പഠിപ്പിക്കാൻ വരുന്ന വ്ലോഗർമാരെ ചാണകം വാരി എറിയണം “: അഖിൽ മാരാർ
ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം തിയേറ്ററിൽ വലിയ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് യൂട്യൂബ് വ്ലോഗറും ഉണ്ണിയും തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തുവന്നത്. ഉണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ച നിരവധി ആളുകൾ ആണ് രംഗത്തെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വരുന്ന മോശം കമന്റുകൾക്കെതിരെ പ്രതികരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. ഉണ്ണി മുകുന്ദൻ കാശുണ്ടാക്കി ജീവിക്കാൻ പഠിച്ചു, പേഴ്സണലി പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് അഖിൽ മാരാർ ഇരുവർക്കും ജീവിക്കാനും നടക്കാനും ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ട് എന്ന് തടക്കമുള്ള കമന്റുകൾ ഇടുന്ന ആളുകളോട് ജീവിക്കാൻ വകയുണ്ടാക്കിയിട്ട് വാ എന്നാണ് പറയുന്നത്.
മോഹൻലാലിനെ പോലെ ഒരു നടനെ അഭിനയം പഠിപ്പിക്കുന്ന ബ്ലോഗറെ അടിക്കണം എന്നുമാണ് പറഞ്ഞത്. കഥാപാത്രമായി മാറാൻ മോഹൻലാലിനെ നന്നേ കഴിവുണ്ട് . ഒരു ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ അത് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. എന്റെ സിനിമയിലെ നിർമ്മാതാവിന്റെ മകളുടെ അനുഭവം ഇതാണ്. ഒരു ഫംഗ്ഷനിൽ ഇരിക്കുമ്പോൾ എനിക്കത് കേട്ടപ്പോൾ രോമാഞ്ചം വന്നു ലാലേട്ടാ എന്ന് പറഞ്ഞപ്പോൾ എവിടെയെന്ന് ചോദിച്ചു കൈ നോക്കി. ഇങ്ങനെയല്ല രോമാഞ്ചം വരുന്നത് എന്ന് പറഞ്ഞ് കൈ ഒന്ന് വീശി ഇങ്ങനെയാണ് എന്ന് ലാലേട്ടൻ പറഞ്ഞപ്പോൾ രോമം മുഴുവൻ എഴുന്നേറ്റു നിൽക്കുന്നതാണ് കണ്ടത്. രോമം പോലും ലാലേട്ടന്റെ അഭിനയിക്കും അത്തരത്തിലുള്ള ഒരു വ്യക്തിയെയാണ് ഇവന്മാർ അഭിനയം പഠിപ്പിക്കുന്നത് ഇത്തരക്കാരെ ചാണകം വാരി എറിയേണ്ടേ എന്തൊരു അവസ്ഥയാണ് എന്നാണ് അഖിൽ മാരാർ ചോദിച്ചത്.
ഉണ്ണി മുകുന്ദൻ തന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം നൂറു കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഇപ്പോഴും തിയേറ്ററിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ ഭാഗമായി നടത്തിയ പ്രമോഷനുകൾ മുൻ നിർത്തി പലരും ഉണ്ണി മുകുന്ദനെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഭക്തി സാന്ദ്രമായ ഒരു സിനിമയ്ക്ക് ഏതു തരത്തിലുള്ള ഒരു പ്രമോഷൻ ആണ് ചെയ്യേണ്ടത് എന്ന് അഖില് മാരാർ ചോദിക്കുകയാണ്. ഓരോ സിനിമയ്ക്കും അതിന്റേതായ പ്രമോഷൻ ആണ് വേണ്ടത് ഈ സിനിമയ്ക്ക് അത്തരത്തിലുള്ള കാര്യമാണ് ഉണ്ണി മുകുന്ദൻ ചെയ്തത്.