“ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള എല്ലാം അതിലെ അഭിനേതാക്കൾ ചെയ്യണം, ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്ത്തുന്നതിന് പിന്നിലെ അജൻഡ അതാണ്” :അഖിൽ മാരാർ
ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറത്തിനെ മോശമാക്കി ചിത്രീകരിക്കുന്നതിന് പിന്നിൽ കൃത്യമായ അജൻഡയുണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകൻ അഖിൽ മാരാർ. ജനം ടിവി നടത്തിയ ചർച്ചയിലാണ് ഉണ്ണി മുകുന്ദനെയും മാളികപ്പുറത്തെയും മോശമായി ചിത്രീകരിച്ചു കൊണ്ട് സംസാരിച്ച യൂട്യൂബ് വ്ലോഗർക്കും തിയറ്ററുകളിൽ ഇറങ്ങുന്ന സിനിമകളെ കുറിച്ച് തരംതാഴ്ത്തുകയും, അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അവഹേളിക്കുകയും ചെയ്യുന്ന യൂട്യൂബ് വ്ലോഗർമാർക്കും എതിരെ സംവിധായകൻ അഖിൽ മാരാർ കൃത്യമായ മറുപടി നൽകിയത്. മലയാളത്തിലെ സൂപ്പർ നടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കാൻ നടക്കുകയും മലയാളത്തിലെ പ്രമുഖ സംവിധായകരെ അവഹേളിക്കുകയും ചെയ്യുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും അഖിൽ മാരാർ പറഞ്ഞു .
കേരളത്തിലെ എല്ലാ വ്ലോഗേഴ്സിനെയും ഇത്തരത്തിൽ വിമർശിക്കാൻ സാധിക്കില്ല .നാട്ടിൽ മുല്ല പോലുള്ള നല്ല സുഗന്ധമുള്ള പൂക്കൾ മാത്രമല്ല ഉള്ളതെന്നും സഹിക്കാൻ കഴിയാത്ത ശവംനാറി പൂക്കളുമുണ്ടെന്നും സംവിധായകൻ പറഞ്ഞു . സിനിമ ഉണ്ടാക്കുന്നത് പരിപ്പുവട ഉണ്ടാക്കുന്ന തരത്തിൽ ലളിതമായ കാര്യമാണെന്നാണ് അതേസമയം യൂട്യൂബ് ചാനൽ ഉണ്ടാക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സംവിധായകൻ പറഞ്ഞു. സീക്രട്ട് ഏജന്റ്, അശ്വന്ത് കോക്ക് പോലുള്ള യൂട്യൂബേഴ്സ് എന്താണ് ഈ ചെയ്യുന്നത് എന്നും . ഉണ്ണി മുകുന്ദൻ അന്ന് തെറി വിളിച്ചത് വീട്ടിലുള്ളവരെ പറഞ്ഞതു കൊണ്ടാണെന്നും സംവിധായകൻ പറഞ്ഞു. ഓരോ സിനിമകളും വ്യത്യസ്തമാണ് സിനിമകൾ വിവിധ തരത്തിലുള്ളതാണ്.
മാളികപ്പുറം ഒരു ഭക്തി സാന്ദ്രമായ സിനിമയാണ്. ഒരു സിനിമ തിയേറ്റർ എത്തുമ്പോൾ അതിനാവശ്യമായി പ്രമോഷനം ചെയ്യേണ്ടി വരും ഒരു ചിത്രം ഏതു തരത്തിലുള്ളതാണ് എന്ന് നോക്കി കൊണ്ടാണ് സിനിമയുടെ പ്രമോഷനും ചെയ്യുന്നത്. അതെ കാര്യം തന്നെയാണ് ഉണ്ണിയും ചെയ്തത്. ഉണ്ണി മുകുന്ദന്റെ വളർച്ചയെ തകർക്കാനും മലയാള സിനിമ ഇല്ലാതാക്കാനും ആണ് വ്ലോഗർമാർ ശ്രമിക്കുന്നത്. സൂപ്പർ താരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയും അഭിനയം പഠിപ്പിക്കാനും ജോഷി സാറിനെ പോലെയുള്ള സംവിധായകരെ സംവിധാനം പഠിപ്പിക്കാനും ആണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഇപ്പോൾ നിരവധി പേരാണ് നിരൂപണം നടത്തുന്നത്. സിനിമയെ കുറിച്ച് പഠിച്ച്, തിരക്കഥയെ കുറിച്ച് പഠിച്ച്, സംവിധായകരെ കുറിച്ച് പഠിച്ച് നിരൂപണം ചെയ്യണം. അല്ലാതെ, സിനിമയിലെ നടി നടന്മാരെ ബോഡിഷെയിംമിഗ് നടത്തിയും അവഹേളിച്ചുമല്ല ആരും സിനിമാ നിരൂപണം ചെയ്യേണ്ടത്’.