മാളികപ്പുറം 100 കോടി ക്ലബില്‍; സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍
1 min read

മാളികപ്പുറം 100 കോടി ക്ലബില്‍; സന്തോഷം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

സമീപകാല മലയാള സിനിമയുടെ ചരിത്രത്തില്‍ അപ്രതീക്ഷിതമായ വിജയം കൈവരിച്ച് മുന്നേറ്റം തുടരുന്ന മാളികപ്പുറം 100 കോടി ക്ലബില്‍. കഴിഞ്ഞ ദിവസം ചിത്രം 50 കോടി ക്ലബില്‍ ഇടംനേടിയെന്ന് ഉണ്ണിമുകുന്ദന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് 100 കോടി ക്ലബിലെത്തിയെന്ന സന്തോഷ വാര്‍ത്തയും ഉണ്ണി പങ്കുവെച്ചത്.

May be an image of 3 people and text

നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. എന്നാണ് 100 കോടി ക്ലബിലെത്തിയെന്ന പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

May be an image of 4 people, beard and text

അതേസമയം, ചിത്രം റിലീസ് ചെയ്ത് 33 ദിവസം കഴിയുമ്പോഴും എങ്ങും ഹൗസ്ഫുള്‍ ഷോയുമായാണ് ചിത്രം മുന്നോട്ട് കുതിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറില്‍ വമ്പന്‍ വിജയം നേടിയ ചിത്രമാണിത്. ബിഗ് ബജറ്റ്, ഹിറ്റ് ചിത്രങ്ങള്‍ പോലും ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് ‘മാളികപ്പുറം’ ഇപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ ഷോകളുമായി മുന്നേറുന്നത്. മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്ന ചിത്രം ഒരു മാസം കഴിയുമ്പോഴും സംസ്ഥാനത്തെ തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോ നേടുകയാണ് മാളികപ്പുറം. തൊട്ടു പിന്നാലെ സിനിമ ഡബ്ബ് ചെയ്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും മികച്ച കളക്ഷന്‍ ചിത്രം നേടുകയാണ്. അടുത്ത കാലത്ത് കേരളത്തില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയ മലയാള സിനിമകളില്‍ മുന്നിലിടം പിടിച്ചിട്ടുണ്ട് മാളികപ്പുറം.

May be an image of 2 people, beard and text that says "K kavya NOW STREAMING ON aan cn മാളികപുറം ARANJIN AR RAJ MUSICAL ORIGINAL BACKGROUND SCORE Spotify primemusic amazon TIDAL deezer MUSIC JOOX Wynk Ûusic saavn resso hungama Music Yandex Music SHaZAM RAAGA B anghami"

ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ സിനിമ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്‍ എന്ന താരത്തെ ഇന്ത്യ മുഴുവന്‍ അടയാളെപ്പെടുത്തുന്ന ചിത്രമായി മാളികപ്പുറം മുന്നേറുകയാണ് . മലയാളികള്‍ക്ക് അയ്യപ്പന്റെ മുഖം എന്ന രീതിയില്‍ പോലും ഉണ്ണിമുകുന്ദന്‍ മാറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കുറുപ്പ് എന്ന ചിത്രത്തിന്റെ കളക്ഷന്‍ പൊട്ടിച്ച മാളികപ്പുറം 30 ദിവസം കൊണ്ട് ഇവിടെ നിന്നു മാത്രം 40 കോടിയില്‍ അധികം നേടിയിട്ടുണ്ട്. 230 സ്‌ക്രീനുകളിലാണ് ഒരു മാസം കഴിയുമ്പോഴും ചിത്രം പ്രദര്‍ശനം തുടരുകയാണ് എന്നത് വലിയ നേട്ടമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത മറ്റു സിനിമകളേക്കാള്‍ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്.

May be an image of 1 person, beard, standing and outdoors