‘മരക്കാർ സിനിമ തനിക്ക് തന്നത് കളിയാക്കലുകൾ മാത്രം’: നടി വീണ നന്ദകുമാർ വെളിപ്പെടുത്തുന്നു
1 min read

‘മരക്കാർ സിനിമ തനിക്ക് തന്നത് കളിയാക്കലുകൾ മാത്രം’: നടി വീണ നന്ദകുമാർ വെളിപ്പെടുത്തുന്നു

കെട്ട്യോളാണെൻ്റെ മാലാഖ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയയായി മാറിയ നടിയാണ് വീണ നന്ദകുമാർ. മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി അണിയിച്ച് ഒരുക്കിയ മരക്കാർ അറബിക്കടലിൻ്റെ സിംഹമെന്ന ചിത്രത്തിലും വീണ നന്ദകുമാർ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മരക്കാർ അറബിക്കടലിൻ്റെ സിംഹമെന്ന ചിത്രത്തിലെ താൻ അവതരിപ്പിച്ച കഥാപാത്രത്തിന് അഭിമുഖീകരിക്കേണ്ടി വന്ന കളിയാക്കലുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുയാണ് വീണ ഇപ്പോൾ. അതെ സമയം തനിയ്ക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങൾ തന്നെയോ തൻ്റെ സിനിമ ജീവിതത്തെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.

വീണ നന്ദകുമാറിൻ്റെ വാക്കുകൾ ഇങ്ങനെ ….

സിനിമകളിൽ അഭിനയിക്കുന്നതിനായി അവസരങ്ങൾ തേടി നടന്ന ഒരു കാലം എനിയ്ക്ക് ഉണ്ടായിരുന്നു. അങ്ങനെയൊരു സമയത്താണ് മരക്കാറിലെ കഥാപാത്രം ചെയ്യാൻ ലഭിക്കുന്നതും , അത് ചെയ്‌തതും. ആ സിനിമ ചെയ്തതിൽ എനിയ്ക്ക് ഒരു സങ്കടവും തോന്നിയിട്ടില്ല. പരിഹാസങ്ങൾ ഒരുതരത്തിലും എൻ്റെ വ്യക്തി ജീവിതത്തേയോ സിനിമയെയോ ബാധിച്ചിട്ടില്ല. തനിയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെ എങ്ങനെ മികച്ചതാക്കി തീർക്കാമെന്ന് മാത്രമേ ഞാൻ ചിന്തിക്കാറുള്ളു. എന്നോടൊപ്പം അഭിനയിക്കുന്നവരോട് ഞാൻ ഒരിക്കലും മത്സരിക്കാറില്ല. അഭിനയിക്കാൻ ഒരാളെ നിശ്ചയിക്കുമ്പോൾ അവരുടെ കഥാപാത്രത്തെക്കുറിച്ചും, അവരെക്കുറിച്ചും വ്യക്തമായ അറിവ് സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഉണ്ടാവണം. ലഭിക്കുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്ത വരുത്തുക എന്നത് എനിയ്ക്ക് പ്രധാനമാണ്.

അങ്ങനെ ലഭിക്കുന്ന കഥാപാത്രങ്ങളെ സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്താനും താൻ ശ്രമിക്കാറുണ്ടെന്ന് വീണ പറഞ്ഞു. താനിപ്പോൾ സിനിമയിൽ പ്രധാനമായും ശ്രദ്ധിക്കുന്നത് നായിക വേഷമാണ്. അത് തന്നെ ലഭിക്കണമെന്ന് നിർബന്ധമില്ല. അല്ലാതെ വേഷങ്ങൾ ലഭിച്ചാലും താൻ ചെയ്യുമെന്ന് വീണ പറഞ്ഞു. ചെയ്യുന്ന കഥാപാത്രങ്ങളെ മികച്ചതാക്കിയാൽ മാത്രമേ നമ്മുക്ക് വളരാൻ സാധിക്കുകയുള്ളു എന്നും താരം കൂട്ടിച്ചേർത്തു. നായിക വേഷങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് പറഞ്ഞ താരം മ്മൂട്ടിയെ മുഖ്യ കഥാപാത്രമാക്കി അമൽ നീരദ് സംവിധനം ചെയ്‌ത ഭീഷ്‌മ പർവ്വം എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്‌തിട്ടുണ്ട്‌. വീണയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കൂടിയാണ് ഭീഷ്മ പർവ്വം.