‘മമ്മൂട്ടിയുടെ ‘രാജമാണിക്യം’ ഓര്‍മ്മയിലേക്ക് കൊണ്ടുപോയി’; ‘പത്താന്‍’ ആദ്യ ഷോ കണ്ട് നടി പത്മപ്രിയ
മലയാളികളുടെ ഇഷ്ടതാരമാണ് പത്മപ്രിയ. സിനിമയില്‍ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി മികച്ച കഥാപാത്രങ്ങളാണ് പത്മപ്രിയ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ കൂടെ നായികയായി തിളങ്ങിയ പത്മപ്രിയ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ‘ഒരു തെക്കന്‍ തല്ലു കേസ്’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവും നടത്തി. അഞ്ജലി മേനോന്റെ സംവിധായത്തില്‍ ഒരുങ്ങിയ ‘വണ്ടര്‍ വുമണ്‍’ ആണ് പത്മപ്രിയ അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നുള്ള ഗര്‍ഭിണികളുടെ കഥ പറഞ്ഞ ചിത്രം സോണി ലിവ്വിലൂടെ ഒടിടി റിലീസ് ആയാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
https://www.instagram.com/reel/Cn3wRI6D1a4/?utm_source=ig_web_copy_link
ഇപ്പോഴിതാ, ഷാരൂഖാന്‍ നായകനായി എത്തിയ പത്താനെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പത്മപ്രിയ. ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടി പത്മപ്രിയ. ദില്ലിയിലെ ഡിലൈറ്റ് സിനിമാസിലാണ് പത്മപ്രിയ സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വിഡിയോയും പത്മപ്രിയ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ഊര്‍ജ്ജം കണ്ടതെന്ന് പത്മപ്രിയ പറയുന്നു.
‘പത്താന്‍ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുടെ മാജിക്. തിയേറ്ററിലെ ഊര്‍ജ്ജം അയഥാര്‍ത്ഥമായിരുന്നു. അത് എന്നെ 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റിലീസിലേക്ക് തിരികെ കൊണ്ടുപോയി. എന്തൊരു അത്ഭുതകരമായ അനുഭവം’ എന്നാണ് പത്മപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിക്കുന്നത്.
അതേസമയം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമായിരുന്നു പത്താന്‍. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന ബോളിവുഡിന് ഈ ചിത്രം വലിയയൊരു മുതല്‍ക്കൂട്ടാകും എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തലുകള്‍.