
സിജു വിൽസണിന്റെ കൂട്ടുകാരൻ ആവാൻ മാസ്റ്റർ ഡാവിഞ്ചി…. റിലീസിനൊരുങ്ങുന്ന ‘വരയന്റെ’ പുതിയ വിശേഷങ്ങൾ
കോവിഡ മാനദണ്ഡങ്ങൾക്ക് ചെറിയ ഇളവ് വന്നതോടെ ലോകവ്യാപകമായി സിനിമ മേഖലയ്ക്ക് വീണ്ടും ഉണർവ് വന്നിരിക്കുകയാണ്. മികച്ച ചിത്രങ്ങൾ മാസങ്ങൾക്കുശേഷം തിയേറ്ററുകളിലേക്ക് എത്തിയത് സിനിമാവ്യവസായത്തിന് വലിയ കരുത്ത് പകർന്നിട്ടുണ്ട്.അനുകൂല സാഹചര്യത്തിൽ റിലീസ് മുടങ്ങിക്കിടന്ന വിജയസാധ്യതയുള്ള പുതിയ ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. അതിർത്തിയിൽ വലിയ പ്രതീക്ഷയോടെ റിലീസിനൊരുങ്ങുന്ന പുതിയ മലയാള ചിത്രമാണ് ‘വരയൻ’.സത്യം സിനിമാസിന്റെ ബാനറിൽ എ.ജി. പ്രേമചന്ദ്രനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രേമം,നേരം, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ നടൻ സിജു വിൽസൺ ആണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആക്ഷനും ഹാസ്യത്തിനും ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കിയിട്ടുള്ള ഒരു കുടുംബചിത്രമാണ് വരയൻ. ചിത്രത്തിന്റെ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ വളരെ നാളുകൾക്കു മുമ്പ് പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ വൈദികനായാണ് സിജു വിൽസൺ എത്തുന്നത്. ഉടൻതന്നെ തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്.
സിജു വിൽസൺ അവതരിപ്പിക്കുന്ന എബിച്ചൻ എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരനായി ഒരു കൊച്ചു മിടുക്കനും എത്തുന്നു എന്ന പോസ്റ്റർ സൂചന നൽകുന്നു. മാസ്റ്റർ ഡാവിഞ്ചി ആണ് എബിച്ചനോട് കൂടെ കൂടാൻ എത്തുന്നത്. ഫാദർ ഡാനി കപ്പൂച്ചിൻ തിരക്കഥയെഴുതുന്ന വരായന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നവാഗതനായ ജിജോ ജോസഫാണ്. നീണ്ട താരനിര തന്നെയാണ് ചിത്രത്തിലെ മറ്റൊരു പ്രത്യേകത. ലിയോണ ലിഷോയ്, മണിയൻപിള്ള രാജു, ജോയ് മാത്യു, വിജയരാഘവൻ, ബിന്ദു പണിക്കർ, ജയശങ്കർ, ജൂഡ് ആന്റണി ജോസഫ്, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദർ പാണ്ഡ്യൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു. മെയ് മാസം 28ന് ചിത്രം കേരളമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും.