മോഹന്‍ലാലിനൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ സിദ്ധിഖ്
1 min read

മോഹന്‍ലാലിനൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ച് മനസ്സ് തുറന്ന് നടന്‍ സിദ്ധിഖ്

മലയാളത്തിലെ പ്രമുഖ നടനാണ് സിദ്ധിഖ്. സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടനായതുകൊണ്ട് തന്നെ അദ്ദേഹത്തിന് ആരാധകരും ഏറെയാണ്. ഹാസ്യനടനായും വില്ലനായും സ്വഭാവ നടനായും സിദ്ധിഖ് മലയാള സിനിമയില്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ, സിദ്ധിഖ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

 

‘അഭിനയം ഏറ്റവും എളുപ്പമുള്ള പണിയാണെന്ന് തോന്നുന്നത് മോഹന്‍ലാലിന്റെ അഭിനയം കാണുമ്പോഴാണ്’ എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. അതുപോലെ, മോഹന്‍ലാലിനെ പോലുള്ള പ്രഗല്‍ഭരായ നടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതാണ് തന്നെ പോലുള്ള നടന്മാര്‍ക്കെല്ലാം എന്തെങ്കിലും വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം സിദ്ധിഖ് പറയുന്നു. മോഹന്‍ലാല്‍, ആക്ഷന്‍ എന്ന് പറയുന്ന സെക്കന്‍രില്‍ വളരെ ഈസിയായി അഭിനയിക്കും. എന്നാല്‍ നമുക്കൊന്നും അതിന് പറ്റില്ല. നമുക്ക് എവിടുന്നെങ്കിലും ബലൂണ്‍ വീര്‍പ്പിക്കുന്നതു പോലെ വീര്‍പ്പിച്ച് വേണം പ്രസന്റ് ചെയ്യാന്‍. ചിലപ്പോള്‍ നമ്മള്‍ പഠിച്ച സംഭാഷണങ്ങളൊക്കെ മറന്നു പോകും. എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല. വളരെ പെട്ടെന്ന് അഭിനയിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. അതുപോലെ എപ്പോഴും തമാശകള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന ഒരാളാണ് മോഹന്‍ലാല്‍ എന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

1990കള്‍ മുതലാണ് മലയാള സിനിമയില്‍ സിദ്ദിഖ് പ്രശസ്തനാകുന്നത്. 1990-ല്‍ പുറത്തിറങ്ങിയ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയുടെ വന്‍ വിജയം മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ സിദ്ദിഖിന് സഹായകരമായി. തുടര്‍ന്ന് ഗോഡ്ഫാദര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ മലയാള സിനിമയിലെ അറിയപ്പെടുന്ന നടനായി മാറുകയും ചെയതു. 1990-കളില്‍ ധാരാളം ലോ ബജറ്റ് കോമഡി സിനിമകളില്‍ നായകനായും ചില സിനിമകളില്‍ ആക്ഷന്‍ ഹീറോയായും അഭിനയിച്ചു.

പിന്നീട്, 2000-ത്തില്‍ റിലീസായ സത്യമേവ ജയതെ എന്ന സിനിമയിലെ വില്ലനായി അഭിനയിച്ചു കൊണ്ട് തനിക്ക് ഏതു വേഷവും ഇണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്യാന്‍ കഴിവുള്ള റേഞ്ചുള്ള നടന്മാരിലൊരാളാണ് സിദ്ധിഖ് എന്നാണ് ആരാധകര്‍ അദ്ദേഹത്തെ കുറിച്ച് പറയാറുള്ളത്. മലയാളത്തില്‍ ഇതുവരെ 300 സിനിമകളില്‍ അഭിനയിച്ച സിദ്ദിഖ് രഞ്ജിത്ത് സംവിധാനം ചെയ്ത് 2002-ല്‍ റിലീസായ നന്ദനം എന്ന സിനിമ നിര്‍മ്മിച്ച് കൊണ്ട് സിനിമാ നിര്‍മ്മാണ മേഖലയിലും തന്റെ സാന്നിധ്യം അറിയിച്ചു.