മോഹൻലാലിന്റെ തിരുവനന്തപുരം ഗ്രൂപ്പും മമ്മൂട്ടിയുടെ എറണാകുളം ഗ്രൂപ്പും; മലയാള സിനിമകളിലെ ഗ്രൂപ്പുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുകേഷ്
നടൻ മുകേഷിന്റെ മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനൽ സിനിമാ അറിവുകളുടെ കലവറയാണ്. എൺപതുകളിലെയും മറ്റും ഒരു കുന്ന് ഓർമ്മകളുമായാണ് മുകേഷിന്റെ ഓരോ വീഡിയോയും പുറത്തിറങ്ങുക. ഇത്തവണ മലയാള സിനിമയിൽ ഒരു കാലത്ത് നിലനിന്നിരുന്ന രണ്ട് ഗ്രൂപ്പുകളെക്കുറിച്ചാണ് മുകേഷ് വിവരിച്ചത്. മമ്മൂട്ടി തന്റെ വേഷം തട്ടിക്കളഞ്ഞൊരു സംഭവത്തെ കുറിച്ചാണ് മുകേഷ് പറഞ്ഞിരിക്കുന്നത്. അക്കാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ നല്ലൊരു വേഷം വന്നെങ്കിലും തനിക്കത് നഷ്ടപ്പെടാന്‍ കാരണം തടി കുറച്ചതാണെന്നും അതിന് കാരണക്കാരന്‍ മമ്മൂക്ക തന്നെയാണെന്നും മുകേഷ് പറയുന്നു.
അന്ന് സിനിമയില്‍ രണ്ട് ഗ്രൂപ്പുണ്ട്. മോഹന്‍ലാല്‍ തിരുവനന്തപുരം ഗ്രൂപ്പും മമ്മൂട്ടി എറണാകുളം ഗ്രൂപ്പും. മോഹന്‍ലാലിന്റെ പടത്തില്‍ അഭിനയിക്കുന്നവരെല്ലാം അവിടെ നിന്ന് അഭിനയിക്കും. മമ്മൂട്ടിയുടെ പടത്തിലുള്ളവരെല്ലാം ഇവിടെയും. ഈ രണ്ട് സിനിമകളിലേക്കും ബാക്കിയുള്ളവര്‍ക്ക് ഓടി എത്താന്‍ പറ്റാറില്ലായിരുന്നു. പക്ഷേ ഞാന്‍ രണ്ട് പേരുടെയും പടത്തില്‍ അഭിനയിക്കും. അതുകൊണ്ടാണ് എല്ലാവരും എന്നെ കായംകുളം വാള് എന്ന് വിളിക്കുന്നത്.
അങ്ങനെ ഒരു മോഹന്‍ലാല്‍ പടം കഴിഞ്ഞ് മമ്മൂട്ടി പടത്തിലേക്ക് അഭിനയിക്കാന്‍ പോവുകയാണ് ഞാന്‍. മോഹന്‍ലാലിന്റെ കൂടെ നില്ക്കുമ്പോള് അവിടെ ഭയങ്കര ഭക്ഷണമായിരിക്കും. പല സ്ഥലത്ത് നിന്നുള്ള രുചികരമായ ഭക്ഷണങ്ങള്‍ അദ്ദേഹം റൂമില്‍ വരുത്തിക്കും. പത്ത് ഇരുപത്തിയഞ്ച് ദിവസം കൊണ്ട് നാലഞ്ച് കിലോ തൂക്കം കൂടിയിട്ടുണ്ടാവും.
ശേഷം മമ്മൂട്ടി ചിത്രത്തിലേക്ക് എത്തുമ്പോള്‍ അദ്ദേഹം ഒരു വെരിഫിക്കേഷന് നടത്തും. എന്നിട്ട് ‘കൊണ്ട് പോയി കളഞ്ഞല്ലോടാ.. അവന്റെയൊക്കെ കൂടിയപ്പോഴെ തോന്നി. ഉള്ള ഫിഗറൊക്കെ കൊണ്ട് കളഞ്ഞല്ലോ’, എന്ന് മമ്മൂക്ക പറഞ്ഞു. അത്രയും ഫിഗറൊന്നും മാറിയിട്ടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ നിനക്ക് എന്ത് അറിയാം, ഞാന്‍ പറയാമെന്ന് പറയും. എന്നിട്ട് എന്റെ ശരീരത്ത് ഫാറ്റ് കൂടിയതൊക്കെ കാണിച്ച് തരും- മുകേഷ് പറയുന്നു.