‘മോഹൻലാലും മമ്മൂട്ടിയും വരില്ല… ജയിപ്പിക്കാൻ വീഡിയോ അയച്ചു തരണേയെന്ന് പറയാനും നമ്മളെ കിട്ടില്ല…’ മുകേഷ് പറയുന്നു
മികച്ച അഭിനേതാവ് എന്ന നിലയിൽ പേരെടുത്ത മുകേഷ് തനിക്ക് രാഷ്ട്രീയവും വഴങ്ങുമെന്ന് കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്ട് തെളിയിച്ചിരിക്കുകയാണ്. അഞ്ചു വർഷങ്ങൾക്കിപ്പുറം വീണ്ടും കേരളം തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ കൊല്ലം നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും ജനങ്ങൾക്കുമുമ്പിൽ നടൻ മുകേഷ് എത്തിയിരിക്കുകയാണ്. മത്സര രംഗത്ത് സിനിമാതാരങ്ങൾ നിൽക്കുന്നതിന് പുറമേ പ്രചരണ രംഗത്തും വളരെ പ്രശസ്തരായ താരങ്ങളുടെ സാന്നിധ്യവും വളരെ സജീവമാണ്. തനിക്ക് വേണ്ടി പ്രചാരണരംഗത്ത് സിനിമാനടന്മാർ ഇറങ്ങുന്ന അതിനെക്കുറിച്ച് നടനും എംഎൽഎയുമായ മുകേഷ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് മുകേഷ് ഇക്കാര്യം പറഞ്ഞത്. ആസിഫ് അലി വന്നു ഇന്നസെന്റ് വന്ന് തകർപ്പൻ പ്രസംഗം നടത്തി. ഇനി മോഹൻലാലും മമ്മൂട്ടിയും വരുമോ? എന്ന ചോദ്യത്തിനാണ് മുകേഷ് വ്യക്തമായ മറുപടി നൽകിയത്. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ :, “ഒരിക്കലും വരില്ല, ഞാൻ ഒരാളെയും വിളിച്ചിട്ടില്ല. ആദ്യത്തെ സമയത്ത് തന്നെ ആളുകൾക്ക് ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു. അത് ഞാൻ മുളയിലെ അങ്ങ് നുള്ളി. ഇങ്ങോട്ട് വരണം, വരാം… ഒരു കലാകാരൻ നിൽക്കുന്നതാണ് ഇനിയും ഒരുപാട് കലാകാരന്മാർ സാമൂഹിക സേവന രംഗത്തും രാഷ്ട്രീയരംഗത്തും വരണം എന്ന് ആഗ്രഹമുള്ള ഒരുപാട് ആളുകളുണ്ടാവും ഇനിയും വരും.
അവർക്ക് വിജയം ഉണ്ട് അവർക്ക് സ്വീകാര്യതയുണ്ട് അതുകൊണ്ടുതന്നെ രാഷ്ട്രീയം ഒന്നും നോക്കാതെ കലാ എന്നൊരു നിലയിൽ ഞങ്ങൾ വരും എന്ന് പറഞ്ഞ് വരുന്നവര്‍ നൂറുശതമാനം വന്നോട്ടെ. ആസിഫ് അലി എന്റെ അടുത്ത് വിളിച്ചു പറഞ്ഞു. ഇന്നസെന്റ് ഏട്ടൻ എന്റെ അടുത്ത് വിളിച്ചു പറഞ്ഞു. ബഡായി ബംഗ്ലാവിലെ ആര്യ എത്ര ഗംഭീരങ്ങളായ പ്രസംഗങ്ങളാണ് നടത്തിയത്. ഇന്നലെ കുടുംബയോഗങ്ങളിൽ മുഴുക്കെ ആര്യ നടന്നു. നാളെ ഇന്ദ്രന്‍സ് വരുന്നു. ഇന്ദ്രൻസ് ഒക്കെ ‘ഞാൻ പറയും എനിക്ക് പറയണം ചേട്ടാ ‘ എന്ന് പറഞ്ഞു കൊണ്ടാണ് വരുന്നത്. അല്ലാതെ എന്നെ ജയിപ്പിക്കാൻ വേണ്ടി ഒന്ന് വരണേ ഒരു മെസ്സേജ് അയച്ചു തരണേ ഒരു വീഡിയോ അയച്ചു തരണേ അങ്ങനെ പറയാൻ അതിന് നമ്മളെ കിട്ടില്ല…”