ഓസ്ലറിൻ്റെ കോടി കളക്ഷനുകൾ വാലിബൻ്റെ വരവോടെ അവസാനിക്കുമോ? ബോക്സ് ഓഫീസ് കണക്കുകൾ ഇനി എങ്ങനെയാവും ….!!
മലയാളത്തില്‍ പുതുവര്‍ഷത്തെ ശ്രദ്ധേയ റിലീസുകളില്‍ ഒന്നായിരുന്നു അബ്രഹാം ഓസ്ലര്. കുടുംബപ്രേക്ഷകരുടെ പ്രിയനായകന് ജയറാമിനെ പുതുകാല പ്രേക്ഷകാഭിരുചികള്‍ക്കനുസരിച്ച് അവതരിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രമാണിത്. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും ജയറാമിന്റെ തിരിച്ചുവരവ് ആയിരിക്കുമെന്ന് കരുതപ്പെട്ടിരുന്നു. മികച്ച ഓപണിംഗ് ലഭിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് വിജയത്തില്‍ മറ്റൊരു ഘടകവും പ്രവര്‍ത്തിച്ചു. മമ്മൂട്ടിയുടെ അതിഥിവേഷമാണ് അത്. രണ്ടാം വാരാന്ത്യത്തിലും മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ഒരുങ്ങുകയാണ് ചിത്രം. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം 3 കോടിയോളം നേടിയ ചിത്രം 8 ദിവസം കൊണ്ട് നേടിയത് 14 കോടിയാണ്. കേരളത്തില്‍ നിന്ന് മാത്രമുള്ള നേട്ടമാണിത്.
പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ ചിത്രത്തിന്റെ 18000 ല്‍ അധികം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിൽ രണ്ടാം വാരാന്ത്യത്തിൽ കടക്കുമെന്നാണ് ട്രാക്കർമാർ പറയുന്നത്. എന്നാൽ ഓസ്ലറിന് തികച്ചും ഒരു വെല്ലുവിളിയായിട്ടായിരിക്കും മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബൻ റിലീസിന് എത്തുന്നത്. ജനുവരി 25 ന് ചിത്രം റിലീസ് ചെയ്യും. ബുക്ക് മൈ ഷോയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറില്‍ അബ്രഹാം ഓസ്ലറിന് 18000 ല്‍ അധികം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. എന്നാൽ മോഹൻലാൽ ചിത്രം എത്തുന്നതോടെ ഓസ്ലറിൻ്റെ കോടി ക്ലബ് എന്ന സ്വപ്നം തകരുമോ എന്ന ഭയത്തിലാണ് ആരാധകർ.
ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്റെ പ്രീ-സെയിൽ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം(18-1-2024) ആണ് മലൈക്കോട്ടൈ വാലിബന്റെ ബുക്കിംഗ് ആരംഭിച്ചത്. ആദ്യദിനം മുതൽ മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്. പല തിയറ്ററുകളിലും തിരക്കും അനുഭവപ്പെട്ടു.ബുക്കിംഗ് ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോൾ വാലിബന്റെ പ്രീ-സെയിൽ കളക്ഷൻ ഒരു കോടിക്ക് മേൽ ആണെന്ന് വിവിധ ട്രാക്കർമ്മാർ ട്വീറ്റ് ചെയ്യുന്നു. ഫാൻസ് ഷോകൾ കൂടി ഉൾപ്പെടുത്തിയാണിത്. വാലിബൻ റിലീസിന് ഇനി അഞ്ച് ദിവസം ബാക്കിയുണ്ട്. അങ്ങനെയെങ്കിൽ പ്രീ- സെയിലിൽ ഒരുപക്ഷേ വാലിബൻ പുത്തൻ റെക്കോർഡ് ഇടാൻ സാധ്യതയുണ്ട്. ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. വ്യാഴ്ചയാണ് റിലീസ്. വെള്ളിയാഴ്ച റിപ്പബ്ലിക് ഡേയും മറ്റ് രണ്ട് ദിവസങ്ങൾ ശനിയും ഞായറും ആണ്. അതുകൊണ്ട് തന്നെ, എല്ലാം ഒത്തുവന്നാൽ റിലീസ് ചെയ്ത് ആദ്യ നാല് ദിവസം മികച്ച കളക്ഷൻ തന്നെ മോഹൻലാൽ ചിത്രം സ്വന്തമാക്കും.