IMDb’യെയും തൂക്കി നെയ്യാറ്റിന്‍കര ഗോപന്‍ ! ഇന്ത്യയിലെ Most Anticipated 10 Movies’ല്‍ ആറാട്ട്‌ ഒന്നാമത്!

ഭരത് മോഹൻലാൽ നായകനായി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്.വില്ലന് ശേഷം മോഹൻലാലും ബി ഉണ്ണിക്കൃഷ്ണനും ഒന്നിക്കുന്ന സിനിമകൂടിയാണിത്. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തില്‍ നായികാവേഷം കൈകാര്യം ചെയ്തിരിക്കുന്നത് . ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു. സം​ഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.<\p>

ലോകപ്രശസ്ത സിനിമ ഡാറ്റബേസ് വെബ്സൈറ്റ് ആയ IMDB’യില്‍ ഒരു റക്കോര്‍ട് സ്വന്തമാക്കിയിരിക്കുകയാണ് ആറാട്ട്‌.ഇന്ത്യയില്‍ ഏറ്റവും അധികം പ്രതീക്ഷയോടെ ആളുകള്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ സിനിമ എന്ന പട്ടികയിലാണ് ആറാട്ട് ട്രെന്‍ഡ് ചെയ്യുന്നത്.

പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. വിജയ് ഉലകനനാഥ് ആണ് ഛായാ​ഗ്രഹണം. ആർ.ഡി ഇല്ല്യൂമിനേഷൻസ്, ശക്തി (എം.പി.എം ​ഗ്രൂപ്പ്) എന്നിവരാണ് നിർമാണം.

Related Posts