മമ്മൂട്ടി തന്റെ ആദ്യ സിനിമയെ കുറിച്ച് എവിടെയും സംസാരിക്കാറില്ല; മമ്മൂട്ടി എന്ന പേര് പോലും മാറ്റി : എ കബീര്‍ പറയുന്നു
മലയാള സിനിമയില്‍ പകരം വയ്ക്കാൻ ഇല്ലാത്ത നടനാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ഇന്നും ആ സിംഹാസനത്തിന് ഒരു അനക്കവും തട്ടിയിട്ടില്ല. മലയാള സിനിമ ലോകത്തിന്റെ സ്വന്തം വല്യേട്ടനായാണ് നടനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത് . കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി എന്ന മഹാ നടന്. കേരളത്തിന് അകത്തും പുറത്തും നിരവധി ആരാധകരാണ് താരത്തിനുള്ളത്. പ്രായത്തെ പോലും വെല്ലുന്ന ഊര്‍ജത്തോടെ മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന മമ്മൂട്ടി ഇന്ന് അടിമുടി സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന നടനായിട്ടാണ് എപ്പോഴും കാണുന്നത്.
പോയ വര്‍ഷത്തെ മമ്മൂട്ടിയുടെ സിനിമകൾ അതിന് അടി വരയിടുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ച് പഴയ കാല പ്രൊഡക്ഷന്‍ കണ്ട്രോളര് ആയിരുന്ന എ കബീറിന്റെ പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. മമ്മൂട്ടി ആദ്യമായി നായകനായി എത്തിയ സ്ഫോടനം എന്ന ചിത്രത്തെ കുറിച്ചാണ് സംസാരിച്ചത്. മമ്മൂട്ടി എന്തു കൊണ്ടാണ് ആ ചിത്രത്തെ കുറിച്ച് എവിടെയും സംസാരിക്കാത്തത് എന്നതിന്റെ കാരണവും വെളുപ്പെടുത്തിയിരിക്കുകയാണ് . ആ സിനിമയുടെ ചിത്രീകരണ സമയത്തു നേരിട്ട മോശം അനുഭവങ്ങള്‍ കാരണമാണ് മമ്മൂട്ടി ഈ ചിത്രത്തെ കുറിച്ച് എവിടെയും സംസാരിക്കാത്തത്.
‘സ്ഫോടനം എന്ന ചിത്രത്തിൽ നായകനെ തീരുമാനിക്കേണ്ട സമയത്തായിരുന്നു ജയന്റെ മരണം ഇനി നടന് ആര് എന്ന രീതിയില്‍ പല സംസാരവും വന്നു. അന്ന് ഷെരീഫിക്കയാണ് മേളയില്‍ ഒക്കെ അഭിനയിച്ച മമ്മൂട്ടി എന്നൊരാള്‍ ഉണ്ടെന്ന് പറഞ്ഞത് . അങ്ങനെ മമ്മൂട്ടി സ്ഫോടനത്തില്‍ ഹീറോ ആയി. അന്ന് സുകുമാരൻ കത്തി നിക്കുന്ന സമയമായിരുന്നു അദ്ദേഹത്തിന് ഒപ്പം തുല്യ റോളാണ് മമ്മൂട്ടിയ്ക്ക് ലഭിച്ചത്. അന്ന് മമ്മൂട്ടിയുടെയും പേര് മാറ്റി സജിന്‍ എന്നാക്കി, ടൈറ്റില്‍ കാര്‍ഡ് നോക്കിയാല്‍ സജിന്‍ എന്നെഴുതി ബ്രാക്കറ്റില്‍ മമ്മൂട്ടി എന്ന് എഴുതി വെച്ചേക്കുന്നത് കാണാം. മമ്മൂട്ടിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് അന്ന് അങ്ങനെ ചെയ്ത് . മമ്മൂട്ടി സജിൻ എന്ന ആ പേര് ഇഷ്ടപ്പെട്ടിരുന്നില്ല. അതു കൊണ്ടാണ് എവിടെയും ഈ കാര്യങ്ങൾ പറയാത്തത്. നായകനായി എത്തിയ ആദ്യ സിനിമ അതാണെന്നും മമ്മൂട്ടി പറയാറില്ല’.