സിബിഐ 5ലെ തെറ്റുകൾ ചൂണ്ടിക്കാണിച്ച് എൻ എസ് മാധവൻ: സിനിമ തന്നെ തെറ്റല്ലേ എന്ന് ആരാധകർ!
സിനിമയെ ഡൗൺഗ്രേഡ് ചെയ്യാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായകനായ മധു നേരത്തെ ആരോപിച്ചിരുന്നു. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സിനിമകളിൽ ഒന്നാണ് സിബിഐ സീരീസ്. കെ മധുവാണ് സിബിഐ 5 സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ രചിച്ചത് എസ് എൻ സ്വാമി തന്നെയായിരുന്നു. ചിത്രത്തിന് വമ്പൻ പ്രതീക്ഷകളാണ് ആരാധകർ നൽകിയതെങ്കിലും റിലീസിന് ശേഷം ആരാധകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സിനിമക്ക് ആയില്ല. സിബിഐ സീരീസിലെ മമ്മൂട്ടിയുടെ കൂടെയുള്ള മുഖ്യകഥാപാത്രങ്ങൾ ആയ ചാക്കോയും വിക്രമും സിബിഐ 5ൽ ഉണ്ട്. രഞ്ജി പണിക്കർ, സുദേവ്, ആശാ ശരത്, രമേശ് പിഷാരടി, എന്നിവരടങ്ങിയ മലയാള സിനിമയിലെ വലിയ താരനിര തന്നെ ചിത്രത്തിൽ അരങ്ങേറുന്നുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് ചിത്രം കണ്ടതിനുശേഷം എഴുത്തുകാരൻ എൻ എസ് മാധവൻ പങ്കുവെച്ച് കുറിപ്പാണ്.
അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ..
“നെറ്റ്ഫ്ലിക്സിലൂടെ സിബിഐ 5 ദ് ബ്രെയിന്‍ കണ്ടു. മമ്മൂട്ടി നന്നായി. പക്ഷേ ചിത്രത്തിന് പ്രശ്നങ്ങളുണ്ട്, വലിയവ തന്നെ. വൈഫൈയോ ബ്ലൂടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളില്‍ വച്ച് എങ്ങനെയാണ് ഇരയുടെ പേസ്മേക്കര്‍ കൊലയാളി ഹാക്ക് ചെയ്യുന്നത്? സാങ്കേതികവിദ്യയെ ഒട്ടും ഗൌരവത്തോടെയല്ല സിനിമ സമീപിച്ചിരിക്കുന്നത്.”- എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു.എൻ എസ് മാധവൻ്റെ ട്വീറ്റിന് മറുപടിയും തിരുത്തലുകളും ആയി ആളുകൾ എത്തുന്നുണ്ട്. വിമാനത്തിനുള്ളിൽ ബ്ലൂടൂത്ത് ഡിവൈസ് ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ പെയറിംഗ് നടത്താൻ സാധിക്കും എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്തുതന്നെയായാലും നെറ്റ്ഫ്ലിക്സ് റിലീസിന് ശേഷം ചിത്രത്തിന് മോശം പ്രതികരണങ്ങളാണ് എത്തുന്നത്.
1988ൽ ഒരു സിബിഐ ഡയറിക്കുറിപ്പ്, 1989ൽ ജാഗ്രത, 2004ൽ സേതുരാമയ്യർ സിബിഐ, 2005ഇൽ നേരറിയാൻ സിബിഐ ഇതായിരുന്നു സിബിഐ സീരീസിലെ ആദ്യ സിനിമകൾ. 17 വർഷത്തിന് ശേഷം ആണ് സംവിധായകനും നായകനും ഒന്നിച്ചുള്ള അഞ്ചാം ഭാഗം ഇറങ്ങിയത്.ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ചിത്രം ആദ്യ ഒമ്പത് ദിവസത്തിനുള്ളിൽ 17 കോടിയാണ് വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം നേടിയത്. വിദേശ രാജ്യങ്ങളിൽ ഒരു മലയാള സിനിമയെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്.സിനിമയെ ഡൗൺഗ്രേഡ് ചെയ്യാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായകനായ മധു നേരത്തെ ആരോപിച്ചിരുന്നു.