‘ലാലേട്ടൻ ഇവിടെ തന്നെ കാണും’ ; വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഷിയാസ് കരീം.
കഴിഞ്ഞ ദിവസമായിരുന്നു സഹ മത്സരാർത്ഥിയെ ഉപദ്രവിച്ചതിൻ്റെ പേരിൽ ബിഗ് ബോസ് മത്സരാർത്ഥി റോബിൻ രാധാകൃഷ്ണനെ റിയാലിറ്റി ഷോയിൽ നിന്നും പുറത്താക്കിയത്. ബിഗ് ബോസ് സീസൺ ഫോറിലെ വിന്നർ ആകുമെന്ന് പ്രതീക്ഷിച്ചിരുന്ന ആളെ പുറത്താക്കിയത് പലർക്കും കടുത്ത രീതിയിലുള്ള അമർഷം ഉണ്ടാക്കിയിരുന്നു. റോബിന് പുറത്താക്കിയതിനു പിന്നാലെയാണ് മലയാളികളുടെ പ്രിയനടൻ നടനവിസ്മയം മോഹൻലാലിനെതിരെ റോബിൻ ആരാധകർ തിരിഞ്ഞത്. മോഹൻലാലിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ കടുത്ത അധിക്ഷേപം ആണ് ഉയർന്നിരിക്കുന്നത്. പല റോബിൻ ആർമി ഫാൻസും മോഹൻലാലിനെ തെറി വിളിക്കാൻ തുടങ്ങി. ശാരീരികമായി ഒരു മത്സരാർത്ഥിയെ ഉപദ്രവിച്ചാൽ അത് ബിഗ് ബോസ് നിയമത്തിന് എതിരാണെന്നും പുറത്തു പോകേണ്ടി വരുമെന്നും നേരത്തെ മത്സരാർഥികൾക്ക് അറിയാവുന്ന കാര്യമാണ്. എന്നിട്ടും ഇങ്ങനെ ചെയ്യുന്നവരെ പുറത്താക്കാതെ വേറെ വഴിയില്ല.
വലിയ ആരാധകരുള്ള ജനപ്രീതിയുള്ള താരമാണ് എന്നു പറഞ്ഞ് തിരിച്ചെടുത്തു കഴിഞ്ഞാൽ എന്നാൽ പിന്നീട് ഈ തെറ്റ് ആവർത്തിച്ചു കൊണ്ടിരിക്കും. ഏതൊരു ചെറിയ കുട്ടിക്കും പറഞ്ഞാൽ മനസ്സിലാവുന്ന ഇക്കാര്യം ആദ്യം റോബിൻ ആർമിക്ക് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത് എന്നത് എന്നാണ് പലർക്കും മനസ്സിലാകാത്തത്. ഇപ്പോഴിതാ ഇതു സംബന്ധിച്ച് മോഹൻലാലിനെതിരെ ഉയരുന്ന ഇന്ന് അധിക്ഷേപ കമൻറുകൾക്ക് എതിരായി രംഗത്തുവന്നിരിക്കുകയാണ് റിയാലിറ്റിഷോ താരവും മോഡലുമായ ഷിയാസ് കരീം. ബിഗ് ബോസ് മലയാളത്തിൻറെ പ്രഥമ സീസണിലെ മത്സരാർത്ഥിയാണ് ഷിയാസ് കരീം. പുതിയ താരങ്ങളും ആർമിയും ഉണ്ടാകുമെന്നും, പക്ഷേ മോഹൻലാൽ ഇവിടെ തന്നെ കാണും എന്നുമാണ് ഷിയാസ് കരീം പറയുന്നത്. മോഹൻലാൽ ഷോയുടെ വെറും ഒരു അവതാരകൻ ആണെന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
താരത്തിൻറെ വാക്കുകളിലൂടെ..
“മോഹൻലാൽ എന്ന നടൻ നമ്മുക്ക് ആരാണെന്ന് നിങ്ങൾ മറക്കരുത് , മലയാള സിനിമയുടെ വളർച്ചയിൽ മോഹൻലാൽ എന്ന നടന്റെ പങ്ക് ചെറുതല്ല. മറ്റുള്ള Industry പോലും ഇതിഹാസമെന്ന് വിളിക്കുന്ന മോഹൻലാലിനെ ബിഗ് ബോസ്സ് ഷോയുടെ അവതാരകനാണ് എന്ന ഒരറ്റ കാരണം കൊണ്ട് തെറി വിളിക്കുന്നവരും പൊങ്കാല ഇടുന്നവരും ഒന്ന് ഓർക്കുക Big Boss സീസൺ ഇനിയും ഉണ്ടാകും ഇനിയും ഒരുപാട് തരംഗങ്ങൾ ഉണ്ടാകും പുതിയ താരങ്ങളും ആർമിയും ഉണ്ടാകും.
പക്ഷെ മോഹൻലാൽ എന്ന നടന് ഇവിടെ തന്നെ കാണും ! അതിനർത്ഥം മോഹൻലാൽ എന്ന നടൻ വിമർശനത്തിന് അതീതമാണ് എന്നല്ല പക്ഷെ Big Boss ന്റെ അവതാരകനായത് കൊണ്ട് മാത്രം മോഹൻലാലിനെ തെറി വിളിക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത് !…
പത്മഭൂഷൺ നൽകി രാജ്യം അംഗീകരിച്ച ഒരാളെയാണ് Big Boss ന്റെ അവതാരകനായി എന്ന പേരിൽ ചിലർ പോയി തെറി വിളിക്കുന്നത് !”