‘മോഹൻലാലും ജാക്കി ചാനും ആദ്യമായി ഒന്നിക്കുന്ന സിനിമ!?’ ; പ്രഖ്യാപനങ്ങൾ വന്നിട്ട് മുടങ്ങിയ മോഹൻലാൽ സിനിമകൾ ഇതാ
1 min read

‘മോഹൻലാലും ജാക്കി ചാനും ആദ്യമായി ഒന്നിക്കുന്ന സിനിമ!?’ ; പ്രഖ്യാപനങ്ങൾ വന്നിട്ട് മുടങ്ങിയ മോഹൻലാൽ സിനിമകൾ ഇതാ

ലയാള സിനിമയ്ക്ക് ലഭിച്ച മഹാഭാഗ്യമാണ് മോഹന്‍ലാല്‍ എന്ന നടന്‍. മലയാള സിനിമയില്‍ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ താരരാജാവായ മോഹന്‍ലാല്‍ അഭിനയത്തോടൊപ്പം തന്നെ നിര്‍മാതാവ്, ഗായകന്‍ തുടങ്ങിയ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ്. ഇപ്പോഴിതാ നടന്നിരുന്നെങ്കില്‍ ചരിത്ര വിജയമാകുമായിരുന്ന വലിയ പ്രതീക്ഷയോടെ പ്രഖ്യാപനങ്ങള്‍ വന്നിട്ട് മുടങ്ങിപ്പോയ ചില മോഹന്‍ലാല്‍ സിനിമകള്‍ പരിചയപ്പെടാം. ഇതില്‍ ആദ്യം പറയേണ്ട സിനിമയാണ് 2002ല്‍ പ്രഖ്യാപിച്ച ഗരുഢ എന്ന സിനിമ. മോഹന്‍ലാലിനെ നായകനാക്കി എസ്എസ് രാജമൗലി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. ബാഹുബലി വരുന്നതിന് മുമ്പായിരുന്നു ഈ ചിത്രം പ്രഖ്യാപിച്ചിരുന്നത്.

2001ല്‍ ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി സ്റ്റുഡന്‍ഡ് നമ്പര്‍ വണ്‍ എന്ന ചിത്രം സംവിധാനം ചെയ്തായിരുന്നു രാജമൗലി സിനിമാ രംഗത്തേക്ക് എത്തുന്നത്. തെലുങ്കില്‍ വന്‍ വിജയമായിരുന്നു ഈ ചിത്രം. ഇതിന് ശേഷം ഒരു ചരിത്ര സിനിമ ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. അതില്‍ നായകനായി മോഹന്‍ലാലിനെയായിരുന്നു രാജമൗലി തീരുമാനിച്ചിരുന്നത്. ബാഹുബലി, ആര്‍ആര്‍ആര്‍ ഉള്‍പ്പടെയുള്ള സിനിമകളുടെ ആര്‍ട് ഡയറക്ടറും മലയാളിയുമായ സാബു സിറിലായിരുന്നു ഈ സിനിമയ്ക്ക് വേണ്ടിയും ആര്‍ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സിനിമയുടെ കഥയെക്കുറിച്ചും മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുമെല്ലാം സാബു സിറിലിന് രാജമൗലി പറഞ്ഞ് കൊടുത്തിരുന്നു. ഈ ചിത്രത്തിന് വേണ്ടി ക്യാരക്ടര്‍ സ്‌കെച്ച് ഒരുക്കിയത് സാബു സിറിലിന്റെ അസിസ്റ്റന്‍ഡും മിന്നല്‍ മുരളി സിനിമയുടേ ആര്‍ട് ചെയ്ത മനു ജഗത്തായിരുന്നു. അന്ന് മനു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഈ ക്യാരക്ടര്‍ സെകച്ചുകള്‍ പങ്കുവെച്ചിരുന്നു.

എന്നാല്‍ എന്തുകൊണ്ടോ ഈ സിനിമ നടന്നില്ല. ഇദ്ദേഹം പങ്കുവെച്ച ഈ ക്യാരക്ടര്‍ സകെച്ചുകള്‍ പ്രിയദര്‍ശന്‍ ചിത്രമായ കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ പാട്ടില്‍ നല്‍കുകയുണ്ടായി. ഈ പാട്ട് കണ്ടാല്‍ മനസിലാവും രാജമൗലി ചിത്രത്തിനായി ഒരുക്കിയ ഈ സ്‌കെച്ചുകളിലെ അതേ വേഷങ്ങളായിരുന്നു മോഹന്‍ലാല്‍ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ ഗാനരംഗത്തില്‍ ധരിച്ചിരിക്കുന്നത്. അടുത്തതായി വരുന്ന ചിത്രം തൊണ്ണൂറുകളില്‍ ഫാസില്‍ മോഹന്‍ലാലിനെ നായകനാക്കി പ്ലാന്‍ ചെയത് സീരിയല്‍ കില്ലറുടെ കഥ പറയാനിരുന്ന ചിത്രം. സീരിയല്‍ കില്ലര്‍ സിനിമകളെല്ലാം വളരെ കുറച്ച് മാത്രം ഇറങ്ങിയിരുന്ന സമയമായിരുന്നു അന്ന്. പക്ഷേ തൊണ്ണൂറുകളില്‍ കുടുംബപ്രേക്ഷകര്‍ക്ക് മോഹന്‍ലാലിനോടുണ്ടായ സ്വീകാര്യത നെഗറ്റീവ് സ്വഭാവമുള്ള ഒരു കഥാപാത്രത്തെ ചെയ്താല്‍ നഷ്ടമാവുമോ എന്ന ഭയമുണ്ടായിരുന്നു. അതുകൊണ്ട് മോഹന്‍ലാല്‍ ഈ ചിത്രം വേണ്ടെന്ന് വെക്കുകയായിരുന്നു. കില്ലര്‍ എന്ന പേരില്‍ തെലുങ്കില്‍ നാഗാര്‍ജുനയെ നായകനാക്കി ഫാസില്‍ ഈ ചിത്രം ചെയ്തു. വന് ഹിറ്റായിരുന്നു ഈ ചിത്രം.

മറ്റൊരു ചിത്രമാണ് നായര്‍ സാന്‍. 2009 -10 കാലഘട്ടത്തില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ഇത് ചര്‍ച്ചയാവാന്‍ കാരണം ഈ സിനിമയുടെ കഥ യഥാര്‍ത്ഥ ചരിത്ര സംഭവമായിരുന്നു. ഇന്‍ഡോ ജപ്പാന്‍ ഹിസ്റ്റോറിക്കല്‍ സ്‌റ്റോറിയായിരുന്നു. ജപ്പാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ ഇന്റിപെന്‍ഡന്‍സ് ലീഗ് എന്ന പ്രസ്താനത്തിന്റെ ശക്തി പകരുകയും കിഴക്കന്‍ ഏഷ്യ കേന്ദ്രമാക്കി അവിടെയുള്ള ഇന്ത്യക്കാരെ ഒന്നിച്ച് സംഘടിപ്പിച്ച് ഇന്ത്യക്ക് പുറത്ത് നിന്ന്‌കൊണ്ട തന്നെ ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ച്ചക്കെതിരെ പൊരുതുകയും ചെയ്ത സ്വാതന്ത്യ സമരസേനാനി അയ്യപ്പന്‍ നായരുടെ കഥയാണ് ചിത്രം പറയാനിരുന്നത്. മോഹന്‍ലാലിനൊപ്പം ജാക്കിചാനും പ്രധാന വേഷത്തിലെത്തുന്നുണ്ടായിരുന്നു. അന്നത്തെ മലയാള സിനിമയ്ക്ക് താങ്ങാന്‍ പറ്റാതിരുന്ന ബജറ്റായിരുന്നു കഥക്ക് വേണ്ടിയിരുന്നത്. അങ്ങനെ സിനിമ പാതി വഴിയില്‍ അവസാനിപ്പിക്കോണ്ടി വരുകയായിരുന്നു.

മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കാനിരുന്ന ചില സിനിമകളും മുടങ്ങി പോയിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തില്‍ പ്രഖ്യാപിച്ച അരക്കള്ളന്‍ മുക്കാക്കള്ളന്‍ 2011വരെയും നടക്കുമെന്ന് പ്രതീക്ഷയിലായിരുന്നു. അതുപൊലെ തന്നെ ഹലോയില്‍ മോഹന്‍ലാല്‍ അഭിനയിച്ച കഥാപാത്രവും മായാവിയില്‍ മമ്മൂട്ടി അഭിനയിച്ച കഥാപാത്രവും ഒന്നിച്ച് ഹലോ മായാവി എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. ഹരിഹരന്റെ സംവിധാനത്തില്‍ സീസര്‍ എന്ന സിനിമയും വരാനിരിക്കുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അത് പേപ്പര്‍ വര്‍ക്കുകള്‍ക്കപ്പുറം കടന്നില്ല.