“ഒരു മികച്ച നടനെന്ന നിലയില്‍ മോഹന്‍ലാല്‍ ഇപ്പോള്‍ തന്റെ കഴിവ് തെളിയിക്കുന്നില്ല” ; വിമര്‍ശനവുമായി സിനിമാ പ്രേക്ഷകന്റെ കുറിപ്പ്‌
1 min read

“ഒരു മികച്ച നടനെന്ന നിലയില്‍ മോഹന്‍ലാല്‍ ഇപ്പോള്‍ തന്റെ കഴിവ് തെളിയിക്കുന്നില്ല” ; വിമര്‍ശനവുമായി സിനിമാ പ്രേക്ഷകന്റെ കുറിപ്പ്‌

മലയാളത്തിന്റെ താരരാജാവ്, നടനവിസ്മയം, അതുല്യനടന്‍, മോഹന്‍ലാലിലെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. കേരളത്തിലും ഇന്ത്യയിലും അത്രമേല്‍ ആരാധകര്‍ ഉള്ള പ്രിയ നടന്‍. അച്ഛനായും, ഏട്ടനായും, കാമുകനായും, ഭര്‍ത്താവായും, മകനായും അഭിനയിച്ചു തെളിയിച്ച അതുല്യനടനാണ് മോഹന്‍ലാല്‍. മലയാളികള്‍ ഒന്നടങ്കം സ്‌നേഹത്തോടെ വിളിക്കുന്ന നമ്മുടെ ലാലേട്ടന്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. തിരനോട്ടം ആണ് മോഹന്‍ലാലിന്റെ ആദ്യ സിനിമ. ഈ ചിത്രത്തില്‍ ഒരു ഹാസ്യ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രമായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. തുടര്‍ന്ന് ചിത്രം, കിലുക്കം, മിന്നാരം, തേന്മാവിന്‍ കൊമ്പത്ത്, ദശരഥം, തന്മാത്ര, സദയം, ചന്ദ്രലേഖ തുടങ്ങി നിരവധി ഹിറ്റ് സിനിമകളാണ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്.

ഇപ്പോഴിതാ, മോഹന്‍ലാലിനെ കുറിച്ച് ബെബറ്റോ തിമോത്തി എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് വൈറലാകുന്നത്. ഒരു മികച്ച നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ തന്റെ കഴിവുകള്‍ തെളിയിക്കുന്നില്ല എന്നും, എഫേര്‍ട്ട് എടുക്കാത്തത് കൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ പിന്നോട്ട് പോകുന്നതെന്നുമാണ് യുവാവ് പറയുന്നത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമകളാണ് ദശരഥം, തന്മാത്ര, കിരീടം, സദയം, കിലുക്കം, ചന്ദ്രലേഖ, എന്നും യുവാവ് കുറിക്കുന്നു. മാസ് സിനിമകള്‍ കൊണ്ട് മാത്രമാണ് മോഹന്‍ലാല്‍ ഒരു സ്റ്റാര്‍ ആയതെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അറുപതിനും എഴുപതിനുമിടയില്‍ തല്ലിപൊളി സിനിമകള്‍ ഒരുപാട് ചെയ്ത മമ്മൂട്ടിയെയല്ല നിങ്ങള്‍ ഇപ്പോള്‍ കാണുന്നതെന്നും, മമ്മൂട്ടി എന്ന നടനില്‍ നിന്ന് ചിലത് പഠിക്കാനുണ്ടെന്നും യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രിയപ്പെട്ട മോഹന്‍ലാല്‍ മറ്റൊരു രജനീകാന്തായി കരിയര്‍ അവസാനിപ്പിക്കാനാണ് നിങ്ങള്‍ക്ക് താല്‍പര്യമെങ്കില്‍ നിങ്ങളുടെ ഇഷ്ടത്തെ മാനിക്കുന്നുവെന്നാണ് യുവാവ് പറയുന്നത്. ഒരു വലിയ കരിയറിന്റെ അവസാന സമയങ്ങളില്‍ ഇതിഹാസങ്ങള്‍ കാലിടറുന്നത് സ്വാഭാവികമാണ്. മോഹന്‍ലാല്‍ എന്ന നടനു ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്. അദ്ദേഹത്തിന്റെ ഒരോ ഫെര്‍ഫോമന്‍സിലും എഫര്‍ട്ട്‌ലെസാണ് കാണാന്‍ സാധിക്കുന്നതെന്നും, അദ്ദേഹത്തിന്റെ നിഴലിനെ കാണുമ്പോള്‍ നിരാശയാണെന്നുമാണ് യുവാവ് വ്യക്തമാക്കുന്നത്. അതേസമയം, യുവാവിന്റെ കുറിപ്പിന് നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.