“മമ്മൂക്കാ നിങ്ങളെന്നാ പ്രകടനമാണ്.. അതീവ അഭിനയമില്ലാത്ത അസാധ്യ നടനം..” : ഐപ്പ് വള്ളിക്കാടൻ ‘പുഴു’ സിനിമയെ കുറിച്ച് എഴുതുന്ന റിവ്യൂ
1 min read

“മമ്മൂക്കാ നിങ്ങളെന്നാ പ്രകടനമാണ്.. അതീവ അഭിനയമില്ലാത്ത അസാധ്യ നടനം..” : ഐപ്പ് വള്ളിക്കാടൻ ‘പുഴു’ സിനിമയെ കുറിച്ച് എഴുതുന്ന റിവ്യൂ

ലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. പ്രതീക്ഷകള്‍ക്കൊന്നും മങ്ങലേല്‍പ്പിക്കാതെ പുഴു മുന്നേറുകയാണ്. നവാഗതയായ റത്തീനയാണ് പുഴു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാര്‍വതി തിരുവോത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പെര്‍ഫോമന്‍സില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഭീഷ്മപര്‍വ്വത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നതെന്നും ചിലര്‍ പറയുന്നു. ഇപ്പോഴിതാ പുഴു കണ്ടതിന് ശേഷം ഐപ്പ് വള്ളിക്കാടന്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. പുഴു പേര് സൂചിപ്പിക്കുന്നതുപോല തന്നെ അറപ്പും ചൊറിച്ചിലും പുതിയ ജന്‍മവും എല്ലാമുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. മമ്മൂക്ക നിങ്ങളെന്നാ പ്രകടനമാണ്. അതീവ അഭിനയമില്ലാത്ത അസാധ്യ നടനമെന്നാണ് കുറിപ്പില്‍ മമ്മൂട്ടിയുടെ അഭിനയത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഇതൊരു ജനപ്രിയ സിനിമയാവില്ല, കാരണം സിനിമ എന്നത് കലാരൂപമാണെങ്കില്‍ റത്തീനയെന്ന സ്ത്രീയുടെ ആദ്യ സിനിമ ഗംഭീരമെന്നും പറയുന്നു.

തുടക്കത്തില്‍ പുഴു ദേഹത്ത് കയറുന്നതുപോലെ തന്നെ ചൊറിച്ചില്‍ മമ്മൂട്ടി ശരിക്കും ഒരു ചൊറിയന്‍ പുഴുവാകുന്നു.ഒപ്പം ഉള്ളവരെ ചൊറിഞ്ഞ് മുന്നേറുമ്പോള്‍ എവിടെയോ അതൊരു ചിത്രശലഭമാകാന്‍ കൊതിക്കുന്ന പുഴുവിനെപ്പോലെയാകും. അവിടെ നിന്ന് പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മാറ്റം, ഇന്നിന്റെ കാലത്തും അത്തരക്കാര്‍ ഉണ്ടെന്നുള്ളത് വാസ്തവം. പ്രതീക്ഷിക്കാത്ത വില്ലന്‍,പാര്‍വതിയുടെ നിശബ്ദമായ വേഷം. ജാതീയ സമവാക്യങ്ങളെ കൃത്യമായി അളന്നിട്ട അപ്പുണ്ണി ശശി അവസാന ഭാഗം മമ്മൂട്ടിയുടെ കുട്ടന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ വെറുത്തിരിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

പുഴു അശ്രദ്ധമായി കാണേണ്ട സിനിമയല്ല,അതീവ ശ്രദ്ധയോടെ,അതീവ ക്ഷമയോടെ അതിലുപരി സിനിമയായി കാണേണ്ട ഒന്നാണ്. എല്ലാവരും മികവുറ്റതാക്കി. പുഴു കാണണം സിനിമയെ ഇഷ്ടപ്പെടുന്നോര്‍ വിധേയനും, വാത്സല്യവും, കാഴ്ചയും, പാലേരിമാണിക്യവും കണ്ട് മമ്മൂക്കയെ ഇഷ്ടപ്പെട്ടോര്‍ പുഴുവും കാണണമെന്നാണ് കുറിപ്പിലൂടെ അദ്ദേഹം പറയുന്നത്. ഉജ്ജ്വലമായ കലാസൃഷ്ടി, മമ്മൂക്കയുടെ മറ്റൊരു ലെവല്‍ അഭിനയം എന്നിങ്ങനെ നിരവധിപേരാണ് പുഴുവിലെ മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് പറയുന്നത്. ടീസറും ട്രെയിലറും പുറത്തുവന്നപ്പോളൊക്കെ തന്നെ സിനിമയില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാകും മമ്മൂട്ടി ചെയ്യുന്നത് എന്ന വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. അതെല്ലാം ശരിവക്കുന്ന രീതിയിലുള്ള ്അസാമാന്യ പ്രകടനം തന്നെയാണ് മമ്മൂട്ടി കാഴ്ച്ചവെച്ചിരിക്കുന്നത്.