ഷൂ നക്കിയ ആ ഒരു ഷോട്ട് കഴിഞ്ഞ് മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരഞ്ഞ് അമരിഷ് പുരി പറഞ്ഞ വാക്കുകൾ ഇങ്ങനെ
1 min read

ഷൂ നക്കിയ ആ ഒരു ഷോട്ട് കഴിഞ്ഞ് മോഹന്‍ലാലിനെ കെട്ടിപിടിച്ചു കരഞ്ഞ് അമരിഷ് പുരി പറഞ്ഞ വാക്കുകൾ ഇങ്ങനെ

മലയാളത്തിലെ ജനപ്രിയ ചലച്ചിത്ര സംവിധായകനാണ് പ്രിയദര്‍ശന്‍. നിരവധി നായകന്മാരുമായി സിനിമ ചെയ്തിരുന്നെങ്കിലും മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സിനിമകള്‍ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ്. നല്ല നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ഹിറ്റ് കോംമ്പോയാണ് ഇരുവരും. മലയാളികള്‍ ഇഷ്ടപ്പെടുന്ന ഒരു കൂട്ട്‌കെട്ട്. ചിത്രം, മിന്നാരം, താളവട്ടം, മിഥുനം, വന്ദനം, തേന്മാവിന്‍കൊമ്പത്ത്, കിലുക്കം, ബോയിംഗ് ബോയിംഗ് തുടങ്ങി നിരവധി സിനിമകളാണ് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കുട്ടുകെട്ടില്‍ ഉണ്ടായിരിക്കുന്നത്.

പ്രിയദര്‍ശന്‍ -മോഹന്‍ലാല്‍ എന്നീ രണ്ട് പേരുകള്‍ പറയുമ്പോള്‍ തന്നെ നമ്മുടെ മനസില്‍ ആദ്യം ഓര്‍മ്മ വരുന്നത് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ്. അതേസമയം, ഈ കൂട്ടുകെട്ടില്‍ ഇനിയും നല്ല നല്ല സിനിമകള്‍ ആരാധകര്‍ക്ക് സമ്മാനിക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ല. അതേസമയം, ഇരുവരുടെയും കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇതുവരെ ലഭിച്ചത്. കൂടുതലും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള സിനിമകളാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയിരിക്കുന്നത്.

പരസ്പര വിശ്വാസമാണ് ഇരുവരുടെയും ബന്ധത്തിന്റെ അടിത്തറയെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. സ്‌ക്രിപ്റ്റ് വായിക്കാതെ തന്നെ ഞാന്‍ റെഡി എന്ന് പറയുന്ന ഒരു നടന്‍. താന്‍ എന്താണോ ഉദ്ദേശിക്കുന്നത് അത് തന്നെ സിനിമയില്‍ കൊണ്ടുവരാന്‍ മോഹന്‍ലാലിനു സാധിക്കും. ആ വിശ്വാസം തനിക്ക് നല്ലതു പോലെ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഒരു ഉത്തരവാദിത്വമാണ് ഇവര്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്നത്. ഒരു നടന്‍ എന്നുള്ള രീതിയില്‍ മോഹന്‍ലാലിനെ കുറിച്ച് ഓര്‍ത്ത് ഭയപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും, ആ ധൈര്യം തനിക്ക് എപ്പോഴും ഉണ്ടെന്നും പ്രിയദര്‍ശന്‍ പറയുന്നു.

ഒരു സീന്‍ എന്താണോ അത് അങ്ങനെ തന്നെ ചെയ്യുന്ന ഒരു നടനാണ് ലാല്‍. ഒരു സീന്‍ എന്താണെന്ന് വച്ചാല്‍ അതിന് വേണ്ടി മെലിയണോ, തടിക്കണോ, താടി വളര്‍ത്തണോ എന്ത് വേണമെങ്കിലും ചെയ്യാന്‍ തയ്യാറായ ആളാണ് ലാല്‍. അതുകൊണ്ടു തന്നെ എല്ലാം വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ പറ്റിയിരുന്നു. കാലാപാനിയില്‍ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രമായുള്ള മോഹന്‍ലാലിന്റെ അഭിനയം ഏവരെയും ഞട്ടിച്ചു. അതില്‍ അമരീഷ് പുരിയുടെ ഷൂ നക്കുന്ന രംഗം ഒറിജിനലായി ചിത്രീകരിച്ചതാണ്. ആ സീന്‍ എടുത്തു കഴിഞ്ഞപ്പോള്‍ അമരീഷ് പുരി മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ലോകത്ത് ഒരു നടന്‍ ഇത് പോലെ ചെയ്യില്ലെന്ന് അമരീഷ് പുരി ലാലിനോട് പറഞ്ഞു.