‘ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് നടന്മാരിൽ മോഹൻലാലും’ : എൻ. എസ് മാധവന്റെ ലിസ്റ്റ് ഇങ്ങനെ
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാള സിനിമാ ബോക്സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നും മോഹന്‍ലാലിനെ പലരും വിശേഷിപ്പിക്കാറുണ്ട്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്സ്ഓഫീസ് റെക്കോര്‍ഡുകള്‍ അദ്ദേഹത്തിന്റെ പേരിലാണ് ഉള്ളത്. വില്ലനായി കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് മോഹന്‍ലാല്‍. അഭിനയ ജീവിതത്തിന്റെ നാള്‍വഴികളില്‍ രണ്ട് തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്രം പുരസ്കാരങ്ങള്‍ താരത്തിനെ തേടി വന്നിരുന്നു. നാല് പതിറ്റാണ്ടിലേറെയായി തുടരുന്ന അഭിനയജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നടന് സ്വാര്‍ത്ഥകമാക്കിയ വേഷങ്ങള്‍ അനവധിയാണ്.
നടന് എന്ന നിലയില്‍ മലയാള സിനിയില്‍ വന്ന് , നിര്‍മാതാവ്, ഗായകന് ഒടുവില്‍ സംവിധായകന് എന്ന വേഷപ്പകര്‍ച്ചയിലെത്തിനില്‍ക്കുന്നു മോഹന്‍ലാല്‍. ഇഷ്ട നടന് ആരെന്ന് ചോദിക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന് ഉത്തരം നല്‍കിയിരിക്കുന്ന നിരവധി താരങ്ങളുണ്ട്. ബോളിവുഡിലും ടോളിവുഡിലുമെല്ലാം നിരവധി താരങ്ങളുടെ ഇഷ്ട നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അഭിനയം കണ്ട് പലരും പ്രശംസിച്ച് രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ എക്കാലത്തെയും മികച്ച നടനാണെന്ന് വിശേഷിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് എഴുത്തുകാരന് എന്‍ എസ് മാധവന്.
എക്കാലത്തെയും മികച്ച മൂന്ന് അഭിനേതാക്കളുടെ പേര് നിര്‍ദ്ദേശിക്കൂവെന്ന ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായാണ് എന്‍ എസ് മാധവന് മോഹന്‍ലാലിന്റെയും പേര് പറഞ്ഞത്. ജാക്ക് നിക്കോള്‍സണ്‍, മാര്‍ലണ്‍ ബ്രാന്‍ഡോ, മോഹന്‍ലാല്‍ എന്നീ പേരുകളാണ് യഥാക്രമം എന്‍ എസ് മാധവന് പറഞ്ഞത്. ന്യൂറോട്ടിക് കഥാപാത്രങ്ങളുടെ മികവാര്‍ന്ന അഭിനയത്തിന് പേരുകേട്ട നടനാണ് ജാക്ക് നിക്കോള്‍സണ്‍. വണ്‍ ഫ്ലൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ്(1975) , ആസ് ഗുഡ് ആസ് ഇറ്റ് ഗെറ്റ്സ്(1997) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കാര്‍ നേടിയ നടനാണ് ജാക്ക് നിക്കോള്‍സണ്‍.
ഗോഡ്ഫാദര് എന്ന ഹോളിവുഡ് ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമായ വിറ്റോ കൊറിയോണിയെ അവതരിപ്പിച്ച വിഖ്യാത നടനാണ് മാര്‍ലണ്‍ ബ്രാന്‍ഡോ. 1973ല്‍ ‘ദി ഗോഡ് ഫാദര്‍’ സിനിമക്ക് മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ലഭിക്കുകയും എന്നാല്‍ അത് നിരസിക്കുകയും ചെയ്ത നടനാണഅ ഇദ്ദേഹം. ഇവരുടെ ഇടയില്‍ മോഹന്‍ലാലിന്റെ പേര് നിര്‍ദേശിച്ചത് ഇപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ ആഘോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. നിലവില്‍ ‘ബറോസ്’ എന്ന ചിത്രത്തിന്റെ സംവിധാനത്തിന്റെ തിരക്കിലാണ് മോഹന്‍ലാല്‍.
മലയാള സാഹിത്യത്തില്‍ അവഗണിക്കപ്പെട്ടിരുന്ന ചെറുകഥകള്‍ എന്ന സാഹിത്യവിഭാഗത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ കഥാകൃത്തുക്കളിലൊരാളായിരുന്നു എന്‍.എസ്. മാധവന്. കേരള സാഹിത്യ അക്കാദമി ഓടക്കുഴല്‍, മുട്ടത്തുവര്‍ക്കി പുരസ്കാരം തുടങ്ങിയ അവാര്‍ഡുകള്‍ ഹിഗ്വിറ്റ എന്ന കൃതിയ്ക്ക് ലഭിക്കുകയുണ്ടായി.