‘സാമ്പത്തികമായി പരാജയം, പക്ഷെ ഈ മമ്മൂട്ടി സിനിമകൾ ഇഷ്ടം’ : രാജേഷിന്റെ കുറിപ്പ് ഫാൻസിനിടയിൽ ശ്രെദ്ധേയം
പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തോടൊപ്പം വളര്‍ന്നവരാണ് കഴിഞ്ഞ അരനൂറ്റാണ്ടിലെ കാണികള്‍. ഈ കാണികള്‍ക്കൊപ്പം വളരുകയായിരുന്നു മമ്മൂട്ടിയും. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. സൂപ്പര്‍താര പദവിയില്‍ നിലനിന്നുകൊണ്ട് ഓരോ ഘട്ടത്തിലും സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന പ്രതിഭ എന്നതാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹം ഇല്ലാത്ത മലയാള സിനിമയെ ക്കുറിച്ച് ചിന്തിക്കാന്‍പോലും ഇന്നത്തെ പ്രേക്ഷകര്‍ക്ക് സാധിക്കില്ല. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഓരോ സിനിമകള്‍ പ്രഖ്യാപിക്കുമ്പോഴും തിയേറ്ററില്‍ റിലീസ് ചെയ്യുമ്പോഴും വലിയൊരു സ്വീകാര്യതയാണ് സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത്.
സോഷ്യല്‍ മീഡിയകളിലെല്ലാം താരത്തെക്കുറിച്ചുള്ള കുറിപ്പുകള്‍ വൈറലാവാറുണ്ട്. ആരാധകരെല്ലാം വളരെ സത്യസന്ധമായ കാര്യങ്ങളാണ് ഫാന്‍ പേജുകളലൂടേയും അല്ലാതെയുമെല്ലാം പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ സിനിമകളെക്കുറിച്ച് രാകേഷ് എന്ന വ്യക്തി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. സാമ്പത്തികമായി പരാജയപ്പെട്ട ഭൂരിഭാഗം പ്രേക്ഷകരെയും വെറുപ്പിച്ച ചില ചിത്രങ്ങള്‍ തനിക്ക് വ്യക്തിപരമായി വിലിയ ഇഷ്ടമായിരുന്നുവെന്ന് പറയുകയാണ് രാകേഷ്. ഭൂരിഭാഗം വരുന്ന പ്രേക്ഷകര്‍ക്കും നല്ല അഭിപ്രായം ഇല്ലാത്തതും എന്നാല്‍ എനിക്ക് നല്ല അഭിപ്രായം ഉള്ളതുമായ മമ്മൂട്ടി ചിത്രങ്ങള്‍ എന്ന് തുടങ്ങിയാണ് കുറിപ്പ് തുടങ്ങുന്നത്.
തോപ്പില്‍ ജോപ്പനാണ് അതില്‍ ഒന്നാമതായി രാകേഷ് കുറിച്ചിരിക്കുന്നത്. 2016 ഒക്ടോബറില്‍ പുലിമുരുകന്റെ കൂടെ ഇറങ്ങിയ ചിത്രം. ശരാശരി അഭിപ്രായം മാത്രം കൈവരിച്ച ചിത്രം എന്റെ അഭിപ്രായത്തില്‍ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. രണ്ടാമതായി വരുന്നത് പുത്തന്‍പണം. മമ്മൂക്കയുടെ കാസര്‍കോട് ഭാഷ കുറച്ചലോസരലും ഫൈറ്റ് സീന്‍സ് ഉള്‍കൊള്ളാന്‍ കഴിയാത്തതും മാറ്റിനിര്‍ത്തിയാല്‍ ഒരു ഗാങ്സ്റ്റര്‍ ചിത്രമായി തോന്നി. അമല്‍ നീരദ് എങ്ങാനുമായിരുന്നേല്‍ ഈ ചിത്രം ഒരുപക്ഷേ വേറെ തലത്തിലേക്ക് എത്തിയാനേ എന്നും കുറിപ്പില്‍ പറയുന്നു.
മൂന്നാമതായി വരുന്ന ചിത്രം സ്ട്രീറ്റ് ലൈറ്റ്സാണ്. ആദി ചിത്രത്തിനൊപ്പം ഇറങ്ങി വന്‍ തോല്‍വി ഏറ്റുവാങ്ങിയ ചിത്രം. മറ്റൊരു ആക്ഷന്‍ പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ പ്രതീക്ഷിച്ചത് കൊണ്ടാവണം ചിത്രത്തിന് വലിയ പ്രീതി നേടാന്‍ സാധിക്കാതെ പോയത്. കുഴപ്പമില്ലാത്ത തമാശകളും നല്ല തിരക്കഥയും അടങ്ങിയ ഒരു നല്ല കൊച്ചു ചിത്രമായി തോന്നി. അടുത്തതായി വരുന്നത് കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രമാണ്. തിരക്കുപിടിച്ച ജീവിതം ആഗ്രഹിക്കാത്ത, ജനിച്ച നാടിനെ സ്നേഹിക്കുന്ന മാത്തുക്കുട്ടി. അതിലൂടെ കടന്നുപോവുന്ന കഥ.
വണ്‍ എന്ന ചിത്രമാണ് അഞ്ചാമത്തെത്. ഈ ചിത്രം എനിക്കിഷ്ടം ആവാന്‍ ഉള്ള ഏക കാരണം, ഞാന്‍ മനസ്സില്‍ ആഗ്രഹിച്ച ഒരു രാഷ്ട്രീയക്കാരനായി ആണ് മമ്മൂക്ക അഭിനയിച്ചത്. മോഹന്‍ലാല്‍ ചിത്രത്തിന്റേതാണേലും മമ്മൂട്ടി ചിത്രത്തിന്റേതാണേലും ഞാന്‍ 2010ന് ശേഷം ഉള്ളവയാണ് എടുത്തത്. കാരണം ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു 2011 ന്റെ തുടക്കം മുതല്‍ ആണ് മലയാള സിനിമ സോഷ്യല്‍ മീഡിയ വിജാരണകള്ക്ക് ഇരയാവാന്‍ തുടങ്ങുന്നത്. ഇന്ന് ഒരാളുടെ അഭിപ്രായം മറ്റവനിലേക്ക് അടിച്ചേല്‍പ്പിക്കുന്ന പ്രവണത കൂടി വരികയാണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഉദാഹരണത്തിന് ഇന്ന് ഒരു ചിത്രത്തിന് പോകുന്നതിന് മുന്നേ ആ ചിത്രത്തിന്റെ റിവ്യൂ തപ്പി നടക്കുകയാണ്. എന്നിട്ടോ, അതില്‍ കേട്ടത് മനപ്പാടം ആക്കി, അത് സ്വന്തം അഭിപ്രായത്തെ അടിച്ചമര്‍ത്താന്‍ പാകത്തിലാക്കുന്നു. ഞാനൊക്കെ ഒരു ചിത്രം കാണുമ്പോള്‍ അതിന് മുന്നേ തന്നെ അതിലെ ഒരു പാത്രമായി എന്നെ കാണാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവ ഉള്‍കൊള്ളാന്‍ സാധിക്കാറുണ്ട്. ഞാന്‍ എന്റെ അഭിപ്രായമാണ് പറഞ്ഞത്. ഒരു ചിത്രത്തിന്റെയും ഇതിവൃത്തം പറയാത്തത് കാണുന്നെങ്കില്‍ കണ്ടോട്ടെ കരുതിയാണെന്ന് കുറിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.