‘മക്കൾ സെൽവൻ വിജയ് സേതുപതി കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പം’
1 min read

‘മക്കൾ സെൽവൻ വിജയ് സേതുപതി കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പം’

തമിഴ് മക്കൾ ആരാധനയോടെ കൂടി മക്കൾ സെൽവൻ എന്ന പേരിട്ട് വിളിക്കുന്ന താരമാണ് വിജയ് സേതുപതി. ആരാധകരോടും സഹപ്രവർത്തകരോടും ഉള്ള അദ്ദേഹത്തിൻറെ പെരുമാറ്റവും സ്നേഹവും ഒരു പരിധിയിലധികം ഈ പേര് നേടിയെടുക്കുന്നതിന് കാരണം ആക്കിയിട്ടുണ്ട്. ഇന്ന് മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച തമിഴിലെ മുൻനിര നായകന്മാർക്കൊപ്പം തിളങ്ങിനിൽക്കുന്ന താരം പഴയകാല ജീവിതത്തെ പറ്റി പല സന്ദർഭങ്ങളിലും വ്യക്തമാക്കിയിട്ടുമുണ്ട്. ഒരുപാട് ജോലികൾ ചെയ്തിട്ടുള്ള താരം ഒരിക്കൽ ഡബ്ബിങ് ആർട്ടിസ്റ്റായി ജോലി നോക്കേണ്ടി വന്നിട്ടുണ്ട് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ മോഹൻലാലിനെ വളരെയധികം ഇഷ്ടപ്പെടുന്ന താരത്തിന് അദ്ദേഹത്തിൻറെ കഥാപാത്രത്തിന് ശബ്ദം നൽകുവാൻ സാധിച്ചിട്ടുണ്ട് എന്നത് തികച്ചും യാദൃശ്ചികമായ കാര്യമാണ്.


മോഹൻലാലിൻറെ വരവേൽപ്പ് എന്ന ചിത്രം മൊഴിമാറ്റം നടത്തിയപ്പോഴാണ് വിജയസേതുപതി മോഹൻലാലിന് ശബ്ദം നൽകിയത്. പിന്നീട് ഇങ്ങോട്ട് മോഹൻലാലിനെ പറ്റിയുള്ള പല തുറന്നു പറച്ചിലുകളും വിജയ് നടത്തിയിട്ടുണ്ട്. താൻ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരമാണ് മോഹൻലാൽ എന്നും അദ്ദേഹത്തിൻറെ അഭിനയം കാണുവാനും അത് പഠിക്കുവാനും തനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടെന്നതും അടക്കമുള്ള കാര്യങ്ങൾ വിജയസേതുപതി വ്യക്തമാക്കിയിട്ടുണ്ട്. തമിഴകത്തിനും മലയാളത്തിലും ഒരുപോലെ പ്രിയപ്പെട്ട വിജയസേതുപതി മലയാളത്തിലെ നടനവിസ്മയം മോഹൻലാലിൻറെ ആരാധകനാണ് എന്നത് ഏവർക്കും സന്തോഷം നൽകിയ ഒന്ന് തന്നെ ആയിരുന്നു.


ആ ആരാധനയുടെ ലെവൽ എവിടെ വരെ നിൽക്കുന്നു എന്ന് ഇതിനോടകം സോഷ്യൽ മീഡിയയിൽ നിന്ന് വ്യക്തമായ കാര്യവുമാണ്. മരയ്ക്കാർ എന്ന ചിത്രത്തിൻറെ സെറ്റിൽ എത്തി വിജയ് മോഹൻലാലിനെ കണ്ടത് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. മോഹൻലാൽ അഭിനയിക്കുന്നത് എങ്ങനെയാണ് എന്നോർത്ത് പലപ്പോഴും താൻ അത്ഭുതപ്പെട്ടിട്ടുണ്ട് എന്നും വളരെ അനായാസമായി അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയുന്നുണ്ടെന്നും ആണ് ഒരിക്കൽ വിജയസേതുപതി വ്യക്തമാക്കിയത്. ഈ കാരണം തന്നെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും അഭിനയത്തിൽ മാത്രമല്ല ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ വളരെയധികം മികച്ച ഒരു വ്യക്തിയാണ് മോഹൻലാൽ എന്ന് വിജയസേതുപതി വ്യക്തമാക്കുന്നു.


താൻ ഒരു കടുത്ത മോഹൻലാൽ ആരാധകനാണ് എന്നും തന്മാത്രയിൽ അദ്ദേഹം അഭിനയിച്ചത് പോലെ അഭിനയിക്കുക എന്നതാണ് തൻറെ സ്വപ്നമെന്നും വിജയസേതുപതി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മോഹൻലാലിനൊപ്പമുള്ള വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ്. ഈ ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ നിരവധി സംശയങ്ങളാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്നതും. വിജയ് സേതുപതിയും മോഹൻലാലും ഒന്നിച്ച് ഒരു ചിത്രം ഉടൻ തന്നെ പ്രതീക്ഷിക്കാമോ എന്നും മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് വേദിയിലേക്കുള്ള വിജയ് സേതുപതിയുടെ കടന്നുവരവിന്റെ തുടക്കമാണോ ഈ കൂടിക്കാഴ്ച എന്നത് അടക്കമുള്ള സംശയങ്ങളാണ് ആരാധകർ ഉന്നയിക്കുന്നത്. മോഹൻലാലിൻറെ സ്റ്റൈലിസ്റ്റ് കൂടിയായ ഇഷാൻ ഷംസുദ്ദീൻ പങ്കുവെച്ച ചിത്രത്തിലൂടെയാണ് മോഹൻലാലിനെ കാണാൻ വിജയസേതുപതി എത്തിയ വിവരം പുറംലോകം അറിഞ്ഞിരിക്കുന്നത്.