“ഒരു നടനായും വ്യക്തിയായും എല്ലാവർക്കും മാതൃകയാണ് മമ്മൂട്ടി”: അടൂർ ഗോപാലകൃഷ്ണൻ
ആറ് പതിറ്റാണ്ട് നീളുന്ന സിനിമാ ജീവിതത്തില്‍ 12 ഫീച്ചര്‍ ഫിലുമുകള്‍ മാത്രം ചെയ്ത് ലോകസിനിമാ ഭൂപടത്തില്‍ തന്നെ മലയാളത്തിന്റെ സാന്നിധ്യമായ ഒരു ചലച്ചിത്രകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്. ഒരുപാട് സിനിമകള്‍ ചെയ്യുന്നതില്‍ അല്ല കലാസൃഷ്ടിയുടെ കാമ്പിലാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. ഡോക്യുമെന്ററികള്‍ ചെയ്താണ് സിനിമാ ജീവിതത്തിലേക്ക് അടൂര്‍ കടക്കുന്നത്. സ്വയംവരം എന്ന ഒരൊറ്റ ചിത്രത്തിലൂടെ നവാഗത സംവിധായകനായ അദ്ദേഹം ഇന്ത്യന്‍ സിനിമാലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. നാല് ദേശീയ അവാര്‍ഡുകളാണ് ആ ചിത്രത്തിന് ലഭിച്ചത്.
അതിന് ശേഷം മമ്മൂട്ടി- അടൂര്‍ ഗോപാലകൃ്ണന്‍ കൂട്ടുകെട്ടില്‍ മൂന്ന് സിനിമകള്‍ പുറത്തിറങ്ങി. ഇറങ്ങിയ മൂന്ന് ചിത്രങ്ങളും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളാണ്. അടൂരിന്റെ മതിലുകള്‍, വിധേയന് എന്നീ രണ്ട് സിനിമകളും മമ്മൂട്ടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവല്‍ ആസ്പദമാക്കി ഒരുക്കിയ മതിലുകള്‍ മലയാളത്തിലെ ഏവര്‍ഗ്രീന്‍ ക്ലാസിക്ക് സിനിമകളില്‍ ഒന്നായി മാറി. ഗംഭീര പ്രകടനമായിരുന്നു മമ്മൂട്ടി മതിലുകള്‍ എന്ന ചിത്രത്തില്‍ കാഴ്ച്ചവെച്ചത്. പിന്നെ 1993ല്‍ വിധേയനും മമ്മൂട്ടി അടൂര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങി. നെഗറ്റീവ് ഷേഡുകളുളള ഭാസ്കര പട്ടേലര് എന്ന കഥാപാത്രമായി മെഗാസ്റ്റാര്‍ വിസ്മയിപ്പിച്ചു.
ഇപ്പോഴിതാ മമ്മൂട്ടിയെകുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. അടൂര്‍ ഗോപാലകൃഷണന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയ്ക്ക് വലിയ താല്പര്യമായിരുന്നു. മമ്മൂട്ടി മറ്റുള്ളവര്‍ക്ക് മാതൃക ആകേണ്ട മനുഷ്യനാണെന്നാണ് അടൂര്‍ പറയുന്നത്. കാരണം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലും പ്രോഫഷണല്‍ ജീവിതത്തിലും ഡിസിപ്ലിന്‍ സൂക്ഷിക്കുന്ന വ്യക്തിയാണ്. പിന്നെ അദ്ദേഹത്തിന്റെ ശരീരം സൂക്ഷിക്കുന്നത്, അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ശരീരമാണ് തന്റെ എല്ലാമെന്ന് മനസിലാക്കി എത്രയോ കാലങ്ങളായി സൂക്ഷിക്കുന്ന ഒരാളാണ് മമ്മൂട്ടിയെന്നും ഒരു നടന് മറ്റുള്ള നടന്മാര്ക്ക് മാതൃകയാണെന്നും പറയുന്നത് ഇതുകൊണ്ടാണെന്നും അടൂര്‍ പറയുന്നു.
മമ്മൂട്ടിയെ ആദ്യമായി അഭിനയിക്കാന്‍ ഞാന്‍ വിളിക്കുന്നത് അനന്തരം എന്ന ചിത്രത്തിലേക്കാണ്. ആ സമയത്ത് അദ്ദേഹം ഏറ്റവും ടോപ്പില്‍ നില്ക്കുന്ന ആളായിരുന്നു. പക്ഷേ ഈ സിനിമയില്‍ പ്രധാന നടന് അശേകനായിരുന്നു, അശോകന് അന്ന് താരപദവിയൊന്നും ആയിട്ടില്ലായിരുന്നു. മമ്മൂട്ടിയൊട് വ്യക്തമായി പറഞ്ഞു നായകന്റെ റോള്‍ അല്ല, നായകന്റെ സഹോദരന്റെ റോള്‍ ആണെന്നും വളരെ പ്രധാനപ്പെട്ടതുമാണെന്നും പറഞ്ഞു. മമ്മൂട്ടി അന്ന് മറുപടി പറഞ്ഞത് എനിക്ക് കുഴപ്പമില്ല, ഞാന്‍ അഭിനയിക്കുമെന്നായിരുന്നു. അതുകൊണ്ട് തന്നെ മമ്മൂട്ടിയെ മറ്റ് രണ്ട് ചിത്രങ്ങളിലേക്കും നായകനായി എടുത്തതെന്നും അടൂര്‍ വ്യക്തമാക്കുന്നു.
മതിലുകള്‍, വിധേയന് എന്നീ ചിത്രങ്ങള്‍ക്ക് നാഷ്ണല്‍ അവാര്‍ഡുകളും ലഭിച്ചു. മമ്മൂട്ടി ഒരു വൈക്കം മുഹമ്മദ് ബഷീര്‍ ആരാധകനാണ്. മമ്മൂട്ടി മതിലുകള്‍ ചെയ്യുമ്പോള്‍ പറയുമായിരുന്നു ബഷീര്‍ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ റോളില്‍ അഭിനയിക്കാന്‍ കിട്ടുക എന്നത് വലിയൊരു ഭാഗ്യമാണെന്ന്. ആ ഒരു എകസൈറ്റ്മെന്റിലാണ് ആ ഒരു റോള്‍ മമ്മൂട്ടി ചെയ്തത്. മതിലുകള്‍ പ്രിവ്യൂ കണ്ട ബഷീര്‍ പറഞ്ഞത് ‘എന്റെ ഭാര്യ ഇനി വീട്ടില്‍ ചെല്ലുമ്പോള്‍ മിക്കവാറും പറയും എനിക്ക് സിനിമയിലെ ബഷീറിനെ മതിയെന്ന്’, തമാശയില്‍ പറയുമായിരുന്നു. ഒരു നടനുവേണ്ടിയല്ല ഞാന്‍ സ്ക്രിപ്റ്റ് എഴുതുന്നത്. മമ്മൂട്ടിക്ക് കുറച്ച് ബുദ്ധി ഉളളത് കൊണ്ട് വ്യത്യസ്തമായ റോളുകള്‍ തിരഞ്ഞെടുക്കും. ആ റോള്‍ വളരെ മികച്ചതായും ചെയ്യാറുണ്ടെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.