ദിലീപിനെയും, അന്റണി പെരുമ്പാവൂരിനെയും പുറത്താക്കുന്നു!? ; കടുത്ത തീരുമാനത്തിലേക്ക് ഫിയോക്
1 min read

ദിലീപിനെയും, അന്റണി പെരുമ്പാവൂരിനെയും പുറത്താക്കുന്നു!? ; കടുത്ത തീരുമാനത്തിലേക്ക് ഫിയോക്

നടൻ ദിലീപിനെയും നിർമാതാവ് അന്റെണി പെരുമ്പാവൂരിനെയും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് പുറത്താക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നു. ഒരാൾ സംഘടനയുടെ ആ ജീവനാന്ത ചെയർമാനും, ഒരാൾ വൈസ് ചെയർമാനുമാണ്. നടൻ ദിലീപിനെയും, നിർമാതാവ് ആന്റെണി പെരുമ്പാവൂരിനെയും ഒഴിവാക്കി ഫിയോക്കിൽ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് പ്രസിഡന്റ്‌ വിജയ കുമാറിന്റെ സംഘടനയുടെ നേതൃത്വത്തിലുള്ള നീക്കം.

എല്ലാവരുമായി കൂടിയാലോചിച്ച് വിഷയത്തിൽ ഉചിതമായ തീരുമാനം മാർച്ച്‌ – 31 ന് നടക്കുന്ന ജനറൽ ബോഡിയിലാണ് ഉണ്ടാവുക. ഒടിടി റിലീസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിയോജിപ്പുകളെ തുടർന്നാണ് ഇതുവരെയും പുറത്തക്കുവാനുള്ള തീരുമാനം. ഫിയോക്കിൽ ഭാരവാഹിത്വം നില നിൽക്കുന്ന സാഹചര്യത്തിൽ തന്നെ ഒടിടി ഭാരവാഹികളെ അനുകൂലിക്കുന്ന ഇരുവരുടെയും നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ 2017 – ൽ പിളരുകയും പിന്നീട് നടൻ ദിലീപിന്റെ നേതൃത്വത്തിൽ  ഫിയോക്ക്ആരംഭിക്കുകയും ചെയ്തു. സംഘടനയുടെ അജീവനാന്ത ചെയർമാനായി അന്ന് ദിലീപും,വൈസ് ചെയർമാനായി അന്റെണിയും സ്ഥാനമേൽക്കുകയായിരുന്നു. ഒരു കാരണവശാലും ഈ രണ്ട് സ്ഥാനങ്ങളിലേയ്ക്കും തെരഞ്ഞെടുപ്പ് ഉണ്ടാവാൻ പാടില്ലെന്നും അന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിരുന്നു.

പിന്നീട് മോഹൻലാൽ നായകനായ മരക്കാർ സിനിമയുമായി ബന്ധപ്പെട്ടാണ്‌ സംഘടനയിൽ പൊട്ടിത്തെറി ഉടലെടുക്കുന്നത്. അതിനു പിന്നാലെയാണ് ദിലീപിനെയും, അന്റെണിയെയും പുറത്താക്കുവാനുള്ള നീക്കം നടക്കുന്നത്. മുന്നേ ദുൽഖർ സൽമാനും, അദ്ദേഹത്തിന്റെ നിർമാണ കമ്പനയിക്കും ഫിയോക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദുൽഖർ സൽമാൻ നായകനായ ഏറ്റവും പുതിയ ചിത്രം സല്യൂട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചതിന് പിന്നാലെ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഭരണഘടനയിലെ മാനദണ്ഡങ്ങൾ പാലിക്കാതെ സല്യൂട്ട് ഒടിടിയ്ക്ക് നൽകിയതിൽ ഫിയോക്ക് പ്രതിഷേധം അറിയിച്ചിരുന്നു.