‘പ്രായമായില്ലേ? വെറുതെ ഉറങ്ങുന്ന റോളേ ഇനി മമ്മൂട്ടിക്ക് പറ്റൂ’ എന്ന് ഹേറ്റേഴ്സ്; ചുട്ടമറുപടി നൽകി ആരാധകന്റെ വൈറൽ പോസ്റ്റ്
മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകീട്ടായിരുന്നു പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. ഉച്ചമയക്കത്തില്‍ വിശ്രമിക്കുന്ന കഥാപാത്രങ്ങളെയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഒരു മിനിറ്റ് ആറ് സെക്കന്‍ഡുള്ള ടീസറില്‍ ഏറ്റവും അവസാനമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.
മമ്മൂട്ടി കമ്പനി എന്ന പേരിലുള്ള പുതിയ നിര്‍മ്മാണക്കമ്പനിയുടെ പേരിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നര്‍മത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ മമ്മൂട്ടി ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. ടീസറിലെ മമ്മൂട്ടി ഉറങ്ങുന്നതിന്റെ ഒരു ചിത്രംവെച്ച് മമ്മൂട്ടി ആരാധകനായ മിഥുന് പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.
മോഹന്‍ലാല്‍ തന്റെ പീക്ക് ടൈം ആയ 80, 90കളില്‍ പോലും ചെയ്യാത്ത റോളാണ് ഈ 2022ലും ഈ മനുഷ്യന് ചെയ്ത് കൂട്ടുന്നത് എന്ന് പറഞ്ഞാണ് മിഥുന് കുറിപ്പ് തുടങ്ങുന്നത്. ഇനി എങ്കിലും നിങ്ങള്‍ തീരുമാനിക്കുക കുകചയിലേയും ട്രോള്‍ ബാര്ബേജിലേയും പാല്‍ക്കുപ്പി മന്ദബുദ്ധികളായ കണ്ണാപ്പികളുടെ തള്ള് കേട്ട് മോഹന്‍ലാല്‍ എന്ന avg നടനെ മമ്മൂക്കയെ പോലൊരു ലോകോത്തര നടനും ആയി താരതമ്യം ചെയ്യേണ്ട കാര്യമുണ്ടോന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിരവധി പേര് ഈ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഈ ഉറക്കമാണോ ലോകോത്തര നടനമെന്നാണ് ചിലര്‍ ചോദിച്ച് കമന്റുകള്‍ ഇട്ടിട്ടുണ്ട്. അല്ലെങ്കില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പുതിയ ചിത്രങ്ങളുടെ എന്തിറങ്ങിയാലും സോഷ്യല്‍ മീഡിയകളില്‍ അനുകൂലിക്കാനും പ്രതികൂലിക്കാനും നിരവധിപേരുണ്ടാവുമെന്നും ചിലര്‍ പറയുന്നു. എന്തായാലും മമ്മൂട്ടി ആരാധകര്‍ ഈ ചിത്രത്തിന്റെ റിലീസിനായി വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ലിജോയും മമ്മൂട്ടിയും ചേര്‍ന്നുള്ള ഈ സിനിമയുടെ ചിത്രീകരണം തമിഴ് നാട്ടില്‍വെച്ചായിരുന്നു നടന്നത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുങ്ങുന്നത്. ലിജോ കഥയെഴുതിയ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്ഹരീഷാണ്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്നുണ്ട്. പേരന്പ്, പുഴു, കര്ണന് തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ തേനി ഈശ്വറാണ് ക്യാമറ ചെയ്തിരിക്കുന്നത്.