മലയാളികളെ ഒരുകാലത്ത് കോരിത്തരിപ്പിച്ച സംഗീതത്തിൻ്റെ അമരക്കാരൻ ജാസി ഗിഫ്റ്റ് നീണ്ട വീണ്ടും ഇടവേളയ്ക്കു ശേഷം ‘പത്രോസിന്റെ പടപ്പുകൾ’ വഴി സജീവമായി തിരിച്ചെത്തി
1 min read

മലയാളികളെ ഒരുകാലത്ത് കോരിത്തരിപ്പിച്ച സംഗീതത്തിൻ്റെ അമരക്കാരൻ ജാസി ഗിഫ്റ്റ് നീണ്ട വീണ്ടും ഇടവേളയ്ക്കു ശേഷം ‘പത്രോസിന്റെ പടപ്പുകൾ’ വഴി സജീവമായി തിരിച്ചെത്തി

മലയാളികളുടെ പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമാണ് ജാസി ഗിഫ്റ്റ്. ജയരാജിന്റെ ബീഭത്സ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. ഫോർ ദ പീപ്പിൾ എന്ന സിനിമയിലെ ലജ്ജാവതിയേ എന്ന പാട്ട് സൂപ്പർ ഹിറ്റായിരുന്നു. ആ പാട്ട് തെന്നിന്ത്യയിൽ മുഴുവൻ തരംഗമാവുകയും താരം നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു.

ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ‘പത്രോസിന്റെ പടപ്പുകൾ’ എന്ന സിനിമയിലെ ഫുൾ ഓൺ ആണേ എന്ന ഗാനത്തിലൂടെ തിരിച്ചു വരികയാണ് ജാസി ഗിഫ്റ്റ്. ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. തിരിച്ചു വരവിനെക്കുറിച്ച് താരം പറയുന്ന വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. തനിക്ക് ഒരു മേജർ ബ്രേക്ക് തന്ന സിനിമയാണ് പത്രോസിന്റെ പടപ്പുകൾ എന്ന് താരം പറയുന്നു.

പാട്ട് എല്ലാവരും ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും താരം പറയുന്നുണ്ട്. മാത്രമല്ല, ഗാനത്തിന്റെ മ്യൂസിക്ക് ഡയറക്ടര്‍ ജേക്സ് ബിജോയിക്കും സംവിധായകന്‍ അഫ്സലിനുമാണ് നന്ദി പറയാനുള്ളതെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. സിനിമ രംഗത്തേക്ക് കടന്ന് വന്നിട്ട് 20 വർഷങ്ങളായി. 20 വര്‍ഷം മ്യൂസിക്കില്‍ വളരെ അധികം ചെയ്യാന്‍ പറ്റിയിട്ടുണ്ടോ എന്ന് തോന്നിയിട്ടില്ലെന്നും, എന്നാൽ താൻ  മനസ്സില്‍ ലെജന്റ്സായി കണ്ടവരുമായി വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നും താരം പറഞ്ഞു.

കഴിഞ്ഞ 20 വർഷത്തിനിടെ ഒരുപാട് പ്രമുഖ താരങ്ങളോടൊപ്പം വർക്ക് ചെയ്യാനും, നിരവധി ഗാനങ്ങൾ ആലപിക്കാനും കഴിഞ്ഞെന്ന് താരം പറയുന്നു. മാത്രമല്ല സോഷ്യൽ പ്ലാറ്റ്ഫോമിന്റെ വരവിനെ കുറിച്ചും താരം പറയുന്നുണ്ട്. മലയാളത്തിലെ പുതുമുഖ സംഗീത സംവിധായകന്മാരിൽ ഏറ്റവും ഇഷ്ടം ആരാണെന്ന് താരത്തോട് അഭിമുഖത്തിൽ ചോദിച്ചിരുന്നു. അതിന് എല്ലാവരെയും ഇഷ്ടമാണ് എന്നാണ് താരം മറുപടി നൽകിയത്.

എല്ലാവരോടൊപ്പവും താൻ വർക്ക് ചെയ്യുന്നുണ്ട്, എല്ലാവർക്കും സ്വന്തമായി കഴിവും കാഴ്ചപ്പാടും ഉണ്ടെന്നും താരം പറയുന്നു. പത്രോസ് പടപ്പുകളിലെ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഡിനോയ് പൗലോസ് തിരക്കഥയെഴുതി അഫ്സൽ ലത്തീഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് പത്രോസിന്റെ പടപ്പുകൾ. സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഡിനോയ് പൗലോസ് തന്നെയാണ്. ഒരു സാധാരണ കുടുംബത്തിൻ്റെ കഥ പറയുന്ന സിനിമയെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.