‘അനൂപ് മേനോൻ 50 ശതമാനം മോഹന്‍ലാൽ അനുകരണം’: പ്രേക്ഷകൻ ഇട്ട കമന്റിന് അനൂപ് മേനോന്റെ മറുപടി ഇങ്ങനെ..
വ്യത്യസ്തവും , പുതുമയുള്ളതുമായ കഥാപാത്രങ്ങങ്ങളിലൂടെ കടന്ന് വന്ന് മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച നടനാണ് അനൂപ് മേനോൻ . 2002 -ല്‍ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേയ്ക്ക് കാൽവെപ്പ് നടത്തുന്നത്. പിന്നീട് അങ്ങോട്ട് നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിലും, നായക വേഷങ്ങളിലും അനൂപ് മേനോൻ നിറഞ്ഞു നിൽക്കുകയായിരുന്നു. ട്രാഫിക് , തിരക്കഥ, കോക്ക്ടെയില്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, വിക്രമാദിത്യന്, പാവാട തുടങ്ങി നിരവധി സിനിമകളിൽ പ്രധാന വേഷം കൈകാര്യം ചെയ്തു. കേവലം അഭിനയം മാത്രമല്ല ഗാനങ്ങൾ രചിക്കുവാനും .തിരക്കഥകൾ സൃഷ്ടിക്കുവാനും , വേണ്ടി വന്നാൽ സംവിധായക കുപ്പായം അണിയുവാനും തനിയ്ക്ക് സാധിക്കുമെന്ന് അനൂപ് മേനോൻ സിനിമ മേഖലയിലെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ബോധ്യപ്പെടുത്തി തന്നു.
ഇടയ്ക്ക് താരം സിനിമയിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തൻ്റെ അഭിനയ രീതികളെക്കുറിച്ചും , സിനിമ ജീവിതത്തെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ നിറയുന്ന കമെന്റുകൾക്ക് നേരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. തൻ്റെ പുതിയ സിനിമയായ “21 ഗ്രാംസ്” സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് താരത്തിൻ്റെ പ്രതികരണം. താൻ അഭിനയിക്കുന്നത് 50 ശതമാനവും മോഹന്‍ലാലിനെ അനുകരിക്കുന്നത് പോലെയാണ് എന്ന തരത്തില്‍ വന്ന കമന്റിന് നേരെയായിരുന്നു അനൂപ് മേനോൻ്റെ പ്രതികരണം. ”അഭിനയത്തില്‍ അനൂപ് മേനോന് അനുകരിക്കുന്നത്; 50 ശതമാനം മോഹന്‍ലാല്‍, 10 ശതമാനം മമ്മൂട്ടി, 20 ശതമാനം സുരേഷ് ഗോപി, 10 ശതമാനം ദിലീപ്, 10 ശതമാനം അനൂപ് മേനോന് എന്ന നടന്.
അതേസമയം മറ്റൊരു കമെന്റ് ഇങ്ങനെയായിരുന്നു : ഷര്‍ട്ട് ചുളിയാത്ത വേഷങ്ങളാണ് പുള്ളിയ്ക്ക് താല്പര്യം,” എന്താണ് ഈ കമെന്റിന് താങ്കൾക്ക് പറയാനുള്ളതെന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായി അനൂപ് മേനോൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. ‘അത് അയാളുടെ അഭിപ്രായമല്ലേ, എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല,’. അനൂപ് മോനോൻ്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ’21 ഗ്രാംസാണ് ‘. ചിത്രം ഉടൻ തന്നെ റിലീസ് ആവുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ട്രെയിലര്‍ അടിസ്ഥാനമാക്കി ചിത്രം ഒരു ഒരു ക്രൈം ത്രില്ലര്‍ മോഡലാണെന്നാണ് സൂചന. രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, അനു മോഹന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അതേസമയം സുരഭി ലക്ഷ്മിയെ നായികയാക്കി അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പത്മ എന്ന സിനിമയും അതിൻ്റെ മിനുക്കു പണികളിലാണ്.