”പാചകം ചെയ്യുമ്പോൾ എന്തൊക്കെയോ ഇടും, റെസിപ്പി ഉണ്ടായിരിക്കില്ല, പക്ഷേ ഭയങ്കര ടേസ്റ്റായിരിക്കും”; മോഹൻലാലിന്റെ പാചകത്തെക്കുറിച്ച് സുചിത്ര
1 min read

”പാചകം ചെയ്യുമ്പോൾ എന്തൊക്കെയോ ഇടും, റെസിപ്പി ഉണ്ടായിരിക്കില്ല, പക്ഷേ ഭയങ്കര ടേസ്റ്റായിരിക്കും”; മോഹൻലാലിന്റെ പാചകത്തെക്കുറിച്ച് സുചിത്ര

മോഹൻലാൽ ഭക്ഷണപ്രിയനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആഹാരം കഴിക്കാൻ മാത്രമല്ല, പാചകം ചെയ്യാനും അദ്ദേഹത്തിന് ഇഷ്ടമാണ്. മോഹൻലാലിന്റെ പാചക വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. നടൻ വിജയ് വരെ താരത്തിന്റെ കൈപുണ്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. മോഹൻലാലിന് പാചകത്തിനോടുള്ള ഇഷ്ടത്തെ കുറിച്ച് ഭാര്യ സുചിത്ര പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മോഹൻലാൽ പാചകം ചെയ്യുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണ് എന്ന ചോദ്യത്തോടാണ് സുചിത്ര പ്രതികരിച്ചത്. ”അങ്ങനെ പറയാൻ പറ്റില്ല. ചേട്ടന് അങ്ങനെ പ്രത്യേകിച്ച് ഒരു ഫിക്‌സഡ് റെസിപ്പി എന്നു പറയാനില്ല. എന്തൊക്കെയോ ഇടും. പക്ഷേ അത് ഭയങ്കര ടേസ്റ്റായിരിക്കും. നന്നായി കുക്ക് ചെയ്യും.” ഇത് വീട്ടിൽ വരുമ്പോൾ ആൾക്കൊരു റിലാക്‌സേഷൻ കൂടിയാണല്ലോ” എന്നാണ് സുചിത്ര പറയുന്നത്.

അതേസമയം, വീട്ടിൽ ജാപ്പനീസ് കിച്ചൺ ഒരുക്കിയ കാര്യം മോഹൻലാലും ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. തനിക്ക് ഏറ്റവും ഇഷ്ടം ജാപ്പനീസ് വിഭവങ്ങളാണെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ജാപ്പനീസ് വിഭവങ്ങളിൽ അധികം മസാല ചേർക്കാത്തതു കൊണ്ടാണ് തനിക്ക് അവയോട് ഒരു പ്രത്യേക ഇഷ്ടമെന്നും മോഹൻലാൽ ഈറ്റ് കൊച്ചി ഈറ്റ് എന്ന വ്‌ളോഗിനോട് പ്രതികരിച്ചിരുന്നു.

അതേസമയം, ‘എമ്പുരാൻ’, ‘കണ്ണപ്പ’, ‘വൃഷഭ’, ‘ബറോസ്’ എന്നീ ചിത്രങ്ങളാണ് മോഹൻലാലിന്റെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. എമ്പുരാൻ, കണ്ണപ്പ എന്നീ ചിത്രങ്ങളുടെ ഷൂട്ട് നടക്കുകയാണ്. വൃഷഭ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ബറോസിന്റെ റിലീസ് ഈ മെയ്യിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.