നാലേ നാല് ദിവസം കൊണ്ട് വാലിബന്റെ ലൈഫ് ടൈം കളക്ഷൻ മറികടന്ന് ഭ്രമയുഗം
ബോക്സ് ഓഫിസിൽ വൻ കുതിപ്പോടെ മമ്മൂട്ടിയുടെ ഭ്രമയുഗം. കേരളത്തിലെ കണക്ക് മാത്രം നോക്കിയാൽ ബോക്സോഫീസിൽ ആദ്യ ഞായറാഴ്ച ചിത്രം മികച്ച കളക്ഷനാണ് സിനിമ നേയിയത്. കേരളത്തിൽ നിന്നും ഈ വർഷം റിലീസ് ഡേയിൽ അല്ലാതെ ഒരു ദിവസം ഒരു ചിത്രം നേടുന്ന കൂടിയ കളക്ഷനാണ് മമ്മൂട്ടിയുടെ ഭ്രമയുഗം സ്വന്തമാക്കിയത്. കേരളത്തിൽ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ചിത്രം നാല് ദിവസത്തിൽ ഉണ്ടാക്കിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
നാല് ദിവസത്തിനുള്ളിൽ ചിത്രത്തിൻറെ ആഗോള ഗ്രോസ് കണക്കും പുറത്ത് വന്നിട്ടുണ്ട്. മലയാളം ബോക്സോഫീസ് അപ്ഡേറ്റിൻറെ കണക്ക് പ്രകാരം ഭ്രമയുഗം ആഗോളതലത്തിൽ 31.75 കോടിയാണ് നേടിയിരിക്കുന്നത്. ഇതിൽ തന്നെ കേരളത്തിൽ നിന്ന് ബ്ലാക് ആൻറ് വൈറ്റിൽ എത്തിയ ചിത്രം ഇതുവരെ നേടിയത് 11.85 കോടിയാണ്. ഇന്ത്യയിലെ മറ്റുഭാഗങ്ങളിൽ നിന്നും 3.4 കോടിയാണ് ചിത്രം നേടിയത്. വിദേശത്ത് നിന്നും 16.50 കോടിയും ചിത്രം നേടി.
ഇതോടെ ഈ വർഷം കേരള ബോക്സോഫീസ് വൻ പ്രതീക്ഷ വച്ചിരുന്ന മോഹൻലാൽൃ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻറെ ലൈഫ് ടൈം കളക്ഷനെ ഭ്രമയുഗം വെറും നാല് ദിവസത്തിൽ മറികടന്നുവെന്നാണ് ട്രാക്കർമാർ പറയുന്നത്. പുറത്തുവന്ന അവസാന കണക്കുകൾ പ്രകാരം ചിത്രം മലൈക്കോട്ടൈ വാലിബൻറെ ലൈഫ് ടൈം കളക്ഷൻ 29.40 കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ.
ഈ റണ്ണിംഗ് തുടരുകയാണെങ്കിൽ മമ്മൂട്ടിയുടെ കരിയറിലെ വൻ വിജയങ്ങളിൽ ഒന്നാകും ഭ്രമയുഗം എന്നാണ് സിനിമ ലോകത്തെ വിലയിരുത്തൽ. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എൽഎൽപിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ. അർജുൻ അശോകനും സിദ്ധാർഥ് ഭരതനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ഷെഹ്നാദ് ജലാലാണ്. സംഗീതം ക്രിസ്റ്റോ സേവ്യറും. ഫെബ്രുവരി 18 ഞായറാഴ്ച ഭ്രമയുഗത്തിന് മൊത്തം മലയാളം ഒക്യൂപെഷൻ 67.62 ശതമാനം ആയിരുന്നു. ആദ്യത്തെ കണക്കുകൾ പ്രകാരം കളക്ഷൻ 3.90 ആണ്.