ഒടിടിയിൽ വിചാരിച്ച പോലെയല്ല സലാർ; ടോപ് ടെൻ ട്രെൻഡിങ് ലിസ്റ്റിൽ എത്രാം സ്ഥാനത്താണെന്ന് നോക്കാം…!
വലിയ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു സലാർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിൻറെ സംവിധാനത്തിൽ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിൻറെ ഹൈലൈറ്റ്. മലാളികൾക്ക് സലാർ പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ എത്തുന്നത് മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ചു.
ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22 നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ബോക്സോഫീസിൽ വൻ വിജയം നേടിയ ചിത്രം ഇപ്പോൾ കൃത്യം 28 ദിവസത്തിന് ശേഷം ഒടിടിയിലും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ജനുവരി 20 അർദ്ധ രാത്രി മുതൽ സലാർ സ്ട്രീം ചെയ്യാൻ തുടങ്ങിയത്. ഇതിനകം ചിത്രം ശ്രദ്ധേയമായി എന്നാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. നാല് ഭാഷകളിലാണ് നെറ്റ്ഫ്ലിക്സിൽ സലാർ റിലീസായത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിൽ.
നേരത്തെ തീയറ്ററിൽ എത്തിയപ്പോൾ തെലുങ്ക് പതിപ്പ് ഒഴികെ സലാർ കാര്യമായ തീയറ്റർ പെർഫോമൻസ് നടത്തിയിരുന്നില്ല. എന്നാൽ നെറ്റ്ഫ്ലിക്സ് റിലീസിന് പിന്നാലെ ചിത്രം അതിവേഗമാണ് ഓൺലൈനിൽ ട്രെൻറ് ആകുന്നത്. ചിത്രത്തിൻറെ നാല് പതിപ്പുകളും നെറ്റ്ഫ്ലിക്സിൻറെ ടോപ്പ് ടെൻ ഇന്ത്യ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ഒന്നാം സ്ഥാനത്ത് തെലുങ്ക് പതിപ്പാണ്. രണ്ടാം സ്ഥാനത്ത് തമിഴുമാണ്. അഞ്ചാം സ്ഥാനത്തും, ഏഴാം സ്ഥാനത്തും യഥാക്രമം കന്നട മലയാളം പതിപ്പുകളാണ്.
വൻ പ്രീ റിലീസ് ഹൈപ്പുമായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് തിയറ്ററുകളിൽ സമ്മിശ്ര അഭിപ്രായമായിരുന്നു ലഭിച്ചിരുന്നതെങ്കിലും മികച്ച ഓപണിംഗും തുടർ കളക്ഷനും ഈ പ്രശാന്ത് നീൽ ചിത്രത്തിന് ലഭിച്ചു. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 600 കോടി ക്ലബ്ബിൽ ഇടംനേടി. അങ്ങനെ ബോക്സ് ഓഫീസിലേക്ക് പ്രഭാസിൻറെ തിരിച്ചുവരവും സംഭവിച്ചു.
ചിത്രത്തിൻറെ നിർമ്മാണം ഹൊംബാലെ ഫിലിംസിൻറെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ്. കെജിഎഫും കാന്താരയും നിർമ്മിച്ച ബാനർ ആണ് ഹൊംബാലെ. ഭുവൻ ഗൗഡയാണ് ഛായാഗ്രാഹകൻ. ഉജ്വൽ കുൽക്കർണി എഡിറ്റർ. ശ്രുതി ഹാസൻ നായികയായ ചിത്രത്തിൽ ഈശ്വരി റാവു, ജഗപതി ബാബു, ടിന്നു ആനന്ദ് തുടങ്ങിയ വലിയ താരനിരയാണ് അണിനിരന്നത്.