കേരളത്തില്‍ നിന്ന് മാത്രം മോഹൻലാൽ ചിത്രം നേടിയത് കോടികൾ ….!!കളക്ഷന്റെ തുക കേട്ട് കണ്ണ് തള്ളി മറ്റ് താരങ്ങള്‍
മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് നേര്. മോഹൻലാല്‍ നായകനായി എത്തിയ പുതിയ ചിത്രം പ്രതീക്ഷിച്ചതിനുമപ്പുറമുളള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 70 കോടി രൂപ എന്ന റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ നേര് ആകെ എത്ര കളക്ഷൻ നേടി എന്നതിന്റെ കണക്കുകളും ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്. കേരളത്തില്‍ നിന്ന് മാത്രം 40 കോടി രൂപയിലധികം നേര് നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മോഹൻലാലിന്റെ നേര് വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ടായിരുന്നു ആഗോള ബോക്സ് ഓഫീസില്‍ 50 കോടി ക്ലബില്‍ എത്തിയത്. ഇനിയും മോഹൻലാലിന്റെ നേര് എന്തായാലും കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറും എന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച കളക്ഷൻ നേടാനായതാണ് നേരിന്റെ കുതിപ്പില്‍ നിര്‍ണായകമാകുന്നത്. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലും മോഹൻലാല്‍ ചിത്രത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട് എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബോക്സ്ഓഫിസിൽ കൊടുങ്കാറ്റായി മാറുകയാണ് ‘നേര്’. ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം കോടികളാണ് ഓരോ ദിവസവും ബോക്സ്ഓഫിസിൽ നിന്നും വാരിക്കൂട്ടുന്നത്. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത ‘എലോണി’നുശേഷം തിയറ്ററുകളിലെത്തുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘നേര്’. രജനികാന്ത് ചിത്രം ‘ജയിലറി’ലെ മോഹൻലാലിന്റെ അതിഥിവേഷവും ആരാധകർ ആഘോഷമാക്കിയിരുന്നു. അഭിഭാഷകനായെത്തുന്ന മോഹൻലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിന്റെ ൈഹലൈറ്റെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അനശ്വര രാജന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയിലേതെന്നും റിപ്പോർട്ട് ഉണ്ട്. ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു. ആ പ്രതീക്ഷകൾക്ക് കോട്ടം തട്ടിയില്ലെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.